Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

റംസാൻ ആഘോഷിക്കുന്ന പ്രവാസികൾ കരുതിയിരിക്കുക ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

22 FEBRUARY 2025 11:56 AM IST
മലയാളി വാര്‍ത്ത

റംസാൻ കാലഘട്ടമായതോടെ പ്രത്യേകം ചില നിബന്ധനകൾ പുറപ്പെടുവിച്ചിരിക്കുകയാണ് യുഎഇ. അനധികൃതമായുള്ള പണപ്പിരിവ് ഒഴിവാക്കണമെന്ന കർശന നിർദ്ദേശമുണ്ട്. റംസാൻ എന്നത് ദാനകർമ്മങ്ങളുടെ കാലമാണെന്നാണ് വലിയൊരു വിഭാഗത്തിന്റെ വിശ്വാസം, അതിനാൽ ഇത് മുതലെടുത്ത് പലരും പണം പിരിക്കാൻ സാധ്യതയുണ്ട്. സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി കണ്ടു വരുന്ന ദാനം ചെയ്യാൻ അഭ്യർത്ഥിക്കുന്ന നിരവധി പരസ്യങ്ങളും ക്യാമ്പയിനുകളും അതിന്റെ ഉദാഹരണങ്ങളാണ്.

ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനായി റംസാൻ കാലത്ത് ലൈസൻസ് ഇല്ലാത്തതും വിശ്വാസ്യയോഗ്യമല്ലാത്തതുമായ പ്രചാരണങ്ങൾ ശ്രദ്ധിക്കണമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകുകയാണ്. വിശ്വാസമുള്ളതും സർക്കാർ സ്ഥാപനങ്ങളിലൂടെയും മാത്രം ദാനം ചെയ്യണമെന്നാണ് നിർദേശം.യുഎഇ നിയമപ്രകാരം പൊതുജനങ്ങളിൽ നിന്ന് ഫണ്ട് റൈസിംഗിലൂടെ പണം ശേഖരിക്കുന്നതിന് വ്യക്തികൾക്ക് വിലക്കുണ്ട്. നിയമം ലംഘിക്കുന്നവർക്ക് 150,000 ദിർഹം മുതൽ 300,000 ദി‌ർഹംവരെയാണ് പിഴ. ഇത്തരത്തിൽ ശേഖരിച്ച പണവും കോടതി പിടിച്ചെടുക്കും.

അതേസമയം, കുടുംബാംഗങ്ങളെയോ ബന്ധുക്കളെയോ ദരിദ്രരയോ സഹായിക്കുന്നതിനായി ഡൊണേഷനുകൾ ശേഖരിക്കാമെന്ന് സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കുന്നു. ഇത്തരത്തിൽ പണം ശേഖരിക്കുന്നത് അനുവദനീയമായ പരിധിക്കുള്ളിലായിരിക്കണം.

ലൈസൻസ് ഉള്ള സ്ഥാപനങ്ങൾ പണം ശേഖരിക്കുന്ന നിലയിലെത്താനും പാടില്ല എന്നറിയിച്ചിട്ടുണ്ട്. ഭിക്ഷാടനത്തിനും കർശന വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്. റംസാൻ കാലത്ത് യുഎഇയിൽ ഭിക്ഷാടനം നടത്തിയാൽ കുറഞ്ഞത് 5000 ദിർഹം പിഴയും മൂന്ന് മാസത്തെ തടവുശിക്ഷയും അനുഭവിക്കേണ്ടി വരും. 500,000 ദി‌ർഹം വരെ പിഴത്തുക ഉയർന്നേക്കാം. മറ്റ് സ്ഥലങ്ങളിൽ നിന്ന് ഭിക്ഷാടകരെ എത്തിക്കുന്നവർക്ക് 100,000 ദിർഹം പിഴയും ആറ് മാസത്തെ തടവുമാണ് ശിക്ഷ.

അതുപോലെ തന്നെ ഗതാഗതമേഖലയുമായി ബന്ധപ്പെട്ടും പ്രത്യേക നിബന്ധനകൾ കൈക്കൊണ്ടിട്ടുണ്ട്. ലൈസൻസ് നേടാതെ വോളന്റിയറിംഗ് പ്രവർത്തനങ്ങൾ ചെയ്യുന്നതിന് കർശന വിലക്കാണ് യുഎഇ ഏർപ്പെടുത്തിയിരിക്കുന്നത്. വോളന്റിയറിംഗ് പ്രവർത്തനത്തിനിടെ ലഭിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടാൽ 30,000 ദിർഹം വരെ പിഴ നൽകേണ്ടി വരും. വോളന്റിയറിംഗുമായി ബന്ധപ്പെട്ട് അനുവാദമില്ലാതെ ഫണ്ട് റൈംസിംഗ് നടത്തുന്നവർക്ക് 50,000 ദിർഹമാണ് പിഴ. പള്ളികൾക്ക് സമീപത്തായി അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് കർശന വിലക്കുണ്ട്.

പ്രാർത്ഥനാ സമയങ്ങളിൽ അലക്ഷ്യമായി പാർക്ക് ചെയ്യുന്നതിന് ഇരുചക്രവാഹനങ്ങൾക്ക് 500 ദിർഹമാണ് പിഴ. അതേസമയം, പുണ്യമാസത്തിൽ പ്രത്യേക നിയമങ്ങൾ പ്രവാസികൾ അടക്കം പാലിക്കേണ്ടതുണ്ട് എന്ന് അധികൃതർ അറിയിക്കുന്നു.എന്തായാലും . പുണ്യമാസത്തിനായുള്ള കാത്തിരിപ്പിലാണ് വിശ്വാസികൾ. ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെന്റ്‌സ് (ഔഖ്ഫ്) പ്രസിദ്ധീകരിച്ച ഹിജ്‌റ കലണ്ടർ പ്രകാരം, ഈ വർഷം മാർച്ച് ഒന്നിന് റംസാൻ ആരംഭിക്കുമെന്നാണ് സൂചന. എന്നാൽ പിറ കാണുന്നതിന് അനുസരിച്ചായിരിക്കും കൃത്യമായ തീയതി നിശ്ചയിക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (3 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (4 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (4 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (4 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (4 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (5 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (5 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (5 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (7 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (7 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (8 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (8 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends