Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഇന്ത്യയുടെ വിസനിയന്ത്രണം, പിന്നാലെ അടുത്ത നടപടി ,18,407 പേർ അറസ്റ്റിൽ, 2.3 കോടി പിഴ, 15 വർഷം തടവ്

08 APRIL 2025 11:26 AM IST
മലയാളി വാര്‍ത്ത

ഹജ്ജ് കാലമായതോടെ നിർണായകമായ പല നീക്കങ്ങളുമായാണ് സൗദി  മുന്നോട്ട് വരുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യയടക്കമുള്ള 14 രാജ്യക്കാരുടെ വിസ നിയന്ത്രണമേർപ്പെടുത്തുമെന്ന വിവരം പുറത്ത് വിട്ടിരുന്നു. താൽക്കാലികമായാണ് ഇത്തരത്തിൽ നിരോധനമേർപ്പെടുത്തുക എന്നാണ് അറിയിച്ചിരുന്നത്. ഇപ്പോഴിതാ അടുത്ത നടപടി കൂടെ സ്വീകരിച്ചിരിക്കുകയാണ് സൗദി.

 

 

അതായത് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 18,407 പേരാണ് സൗദി പോലീസിന്റെ പിടിയിലായത് . 2025ലെ ഹജ്ജ് കർമ്മങ്ങൾക്ക് തുടക്കം കുറിക്കുന്നതിന് മുന്നോടിയായാണ് ഈ  നിർണായക നീക്കം സൗദി അറേബ്യ നടത്തിയതെന്നാണ് വിവരം. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ റെസിഡൻസി, തൊഴിൽ, അതിർത്തി സുരക്ഷ എന്നീ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ 18,407 പേരെ അറസ്റ്റ് ചെയ്തു. സൗദി പ്രസ് എജൻസിയാണ് ഇക്കാര്യം അറിയിച്ചത്.

 

ജൂൺ 4 മുതൽ ജൂൺ 9 വരെയാണ് ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾ നടക്കുക. ഇതിന് മുന്നോടിയായാണ് ഇത്രയധികം നിയമലംഘകരെ അഴിക്കുള്ളിലാക്കിയത്. അറസ്റ്റ് ചെയ്തവരിൽ 12,995 പേർ താമസ നിയമലംഘനത്തിന്റെ അടിസ്ഥാനത്തിലാണ്. 3512 പേർ അതിർത്തി സുരക്ഷ ലംഘിച്ചതിനും 1900 പേർ തൊഴിൽ നിയമലംഘനത്തിന്റെ പേരിലുമാണ് അറസ്റ്റ് ചെയ്തത്.

 

പിടിയിലായവരിൽ 66 ശതമാനം പേർ എത്യോപ്യക്കാരാണ്. 28 ശതമാനം യെമനിൽ നിന്നുള്ളവരും ആറ് ശതമാനം പേർ മറ്റുള്ള രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്. അയൽരാജ്യങ്ങളിലേക്ക് അനുമതിയില്ലാതെ പ്രവേശിക്കാൻ ശ്രമിച്ചതിന് 67 പേരും അറസ്റ്റിലായിട്ടുണ്ട്.

കൂട്ടത്തിൽ 21 പേർ നിയമലംഘകരെ സഹായിച്ച കുറ്റത്തിനാണ് പിടിയിലായത്. രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാൻ സഹായിക്കുന്നവർക്ക് 15 വർഷം വരെ തടവും 1 മില്യൺ റിയാൽ (ഏദേശം 2.3 കോടി രൂപ) പിഴയും അവരുടെ വാഹനങ്ങളും സ്വത്തുക്കളും കണ്ടുകെട്ടലും ശിക്ഷയായി ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

 

മക്ക, റിയാദ് മേഖലകളിലെ എന്തെങ്കിലും നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 911 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കണമെന്ന് അധികൃതർ പൗരന്മാരോട് അഭ്യർത്ഥിച്ചു. അതേ സമയം കഴിഞ്ഞ ദിവസമാണ് ഹജ്ജിനോടനുബന്ധിച്ച് ഇന്ത്യയടക്കമുള്ള പതിനാലോളം രാജ്യത്ത് നിന്ന് വരുന്നവരുടെ വിസയിൽ താൽക്കാലിക നിരോധനം ഉണ്ടാകുമെന്ന് സൗദി അറേബ്യ അറിയിച്ചത്.

ഹജ്ജ് സമാപനത്തോട് അനുബന്ധിച്ച് ജൂൺ പകുതി വരെ ഉംറ, ബിസിനസ് വിസ, ഫാമിലി വിസിറ്റ് വിസകൾ നൽകുന്നതിൽ നിന്ന് സർക്കാർ വിട്ടുനിൽക്കും. ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട തിരക്ക് നിയന്ത്രിക്കുന്നതിനും ആളുകൾ അനധികൃതമായി ഹജ്ജ് നിർവഹിക്കാൻ ശ്രമിക്കുന്നതും തടുന്നതിന്റെ ഭാഗമായാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് സൗദി ഉദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞ വർഷം അനുഭവപ്പെട്ട തിക്കും തിരക്കും ഉണ്ടാകാതിരിക്കാനാണ് നടപടി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പുതുക്കിയ മാനദണ്ഡങ്ങൾ അനുസരിച്ച്, ഈ വർഷത്തെ ഉംറ വിസയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ഏപ്രിൽ 13 ആണ്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (42 minutes ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (56 minutes ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (1 hour ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (1 hour ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (2 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (2 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (2 hours ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (2 hours ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (3 hours ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (3 hours ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (3 hours ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (4 hours ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (4 hours ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (4 hours ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (4 hours ago)

Malayali Vartha Recommends