ഒമാനിലെ മുഹറം പൊതു അവധി ജൂണ്‍ 29ന് ആയിരിക്കുമെന്ന് അധികൃതര്‍...

ഒമാനിലെ മുഹറം പൊതു അവധി ജൂണ്‍ 29ന് ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വാരന്ത്യ ദിനങ്ങളുള്‍പ്പെടെ തുടര്‍ച്ചയായി മൂന്ന് ദിവസം അവധി ലഭ്യമാകും.
പൊതു-സ്വകാര്യ മേഖലയിലുള്ളവര്‍ക്ക് അവധി ബാധകമായിരിക്കും. അതേമസമയം അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും,ആവശ്യമെങ്കില്‍ ജോലികള്‍ ആ ദിവസം തുടരാമെന്ന് തൊഴില്‍ മന്ത്രാലയം പറഞ്ഞു. ഒമാന്റെ തൊഴില്‍ നിയമങ്ങള്‍ അനുശാസിക്കുന്നതുപോലെ തൊഴിലുടമകള്‍ തൊഴിലാളികള്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കിയാല്‍ മതിയാകും.
"
https://www.facebook.com/Malayalivartha