Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..


'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..

പ്രവാസി ഭാരതീയ സമ്മാൻ 2027 സൗദിയിലുള്ളവരിൽ നിന്ന് നാമനിർദേശങ്ങൾ ക്ഷണിച്ചു

24 JANUARY 2026 09:24 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര സർക്കാർ പ്രവാസി ഭാരതീയർക്കായി നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയായ ‘പ്രവാസി ഭാരതീയ സമ്മാൻ-2027’ പുരസ്കാരത്തിനായി ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് നാമനിർദേശങ്ങൾ ക്ഷണിച്ചു. പ്രവാസി ഭാരതീയർ, ഇന്ത്യൻ വംശജർ, വിദേശത്ത് ഇന്ത്യക്കാർ നടത്തുന്ന സ്ഥാപനങ്ങൾ അല്ലെങ്കിൽ സംഘടനകൾ എന്നിവർക്കാണ് പുരസ്കാരത്തിന് അർഹതയുള്ളത്.


വിവിധ മേഖലകളിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തുന്ന മികച്ച സംഭാവനകൾ നൽകിയവരെ ആദരിക്കുന്നതിനാണ് ഈ അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയെക്കുറിച്ചുള്ള ശരിയായ ധാരണ ലോകത്തിന് നൽകുന്നതിൽ വഹിച്ച പങ്ക്, മാനുഷിക-ജീവകാരുണ്യ പ്രവർത്തനങ്ങൾ, ഇന്ത്യൻ സമൂഹത്തിെൻറ ക്ഷേമത്തിനായി നടത്തിയ ഇടപെടലുകൾ, ഇന്ത്യയുടെ വികസന പ്രവർത്തനങ്ങളിലെ പങ്കാളിത്തം തുടങ്ങിയവയാണ് പുരസ്കാര നിർണയത്തിന് പരിഗണിക്കുന്ന മാനദണ്ഡങ്ങൾ.


താൽപ്പര്യമുള്ള വ്യക്തികളും സംഘടനകളും നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറം, നേട്ടങ്ങൾ വിവരിക്കുന്ന കവറിങ് ലെറ്റർ, ലഘുവിവരണം എന്നിവ സഹിതം ഫെബ്രുവരി 15-നകം അപേക്ഷകൾ സമർപ്പിക്കണം.

 



 അപേക്ഷയുടെ സോഫ്റ്റ് കോപ്പി cul.jeddah@mea.gov.in എന്ന ഇമെയിലിലും, ഒറിജിനൽ പകർപ്പ് ജിദ്ദ തഹ്ലിയ സ്ട്രീറ്റിലുള്ള ഇന്ത്യൻ കോൺസുലേറ്റ് ഓഫീസിലും എത്തിക്കണം. വ്യക്തികൾക്കോ സംഘടനകൾക്കോ നേരിട്ട് നാമനിർദേശം സമർപ്പിക്കാൻ pbsaward@mea.gov.in എന്ന ഇമെയിൽ വിലാസം ഉപയോഗിക്കാം.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 2027 ജനുവരിയിൽ നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിൽ വെച്ച് പുരസ്കാരങ്ങൾ സമ്മാനിക്കും.(പ്രവാസികളുടെ) സംഭാവനകളെ ആദരിക്കുന്നതിനായി എല്ലാ വർഷവും ജനുവരി 9-ന് ആഘോഷിക്കുന്ന ദിവസമാണ് പ്രവാസി ഭാരതീയ ദിവസ് (PBD). 1915-ൽ മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തിയ ദിവസത്തിൻ്റെ സ്മരണാർത്ഥമാണിത്. 2003 മുതൽ ആഘോഷിച്ചു വരുന്ന ഈ ദിനത്തിൽ, വിദേശ ഇന്ത്യക്കാരുമായി ബന്ധം സ്ഥാപിക്കുന്നതിനായി പ്രവാസി ഭാരതീയ ദിവസ് കൺവെൻഷനുകൾ സംഘടിപ്പിക്കുന്നു

 

 



 കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും https://cgijeddah.gov.in/docs/PBSA-fgiijkjk.pdf എന്ന വെബ് ലിങ്ക് സന്ദർശിക്കാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Chittoor സിനിമാക്കഥകളെ പോലും വെല്ലുന്ന ക്രൂരത  (4 minutes ago)

ഒരു നിര യുവ എംഎല്‍എമാർ സതീശനുമായി നല്ല ബന്ധത്തിലല്ല.  (18 minutes ago)

സി.സി.ടി.വി. ദൃശ്യങ്ങള്‍ വഴികാട്ടിയായി;  (27 minutes ago)

സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ നില്‍ക്കുന്നതിനിടെ പ്രസവിച്ച് യുവതി  (1 hour ago)

വിജയ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ അന്വേഷണം ഊര്‍ജിതമാക്കി തമിഴ്‌നാട് പൊലീസ്  (2 hours ago)

തൃശ്ശൂർ ശ്രീ വടക്കുന്നാഥ ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പ്രശസ്തമായ ആനയൂട്ട് നടന്നു  (2 hours ago)

തെക്കൻ തമിഴ്‌നാടിന്റെ പ്രധാന ജീവനാഡിയായ വൈഗ അണക്കെട്ടിൽ ജലനിരപ്പ് കുത്തനെ കുറഞ്ഞതോടെ കാർഷിക മേഖല കടുത്ത പ്രതിസന്ധിയിലേക്ക്...  (3 hours ago)

ഇന്ത്യൻ ബാഡ്മിന്റൺ താരം പിവി സിന്ധു ജപ്പാൻ ഓപ്പൺ സൂപ്പർ 750 ടൂർണമെന്റിന്റെ സെമിഫൈനലിലേക്ക്....  (4 hours ago)

കേരളത്തെ ഇരുട്ടിലാഴ്‌ത്തിയ വൈദ്യുതി പ്രതിസന്ധിക്ക് കാരണം സംസ്ഥാന സർക്കാർ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താത്തത് കൊണ്ടാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ  (4 hours ago)

‘ഓപറേഷൻ തൂഫാൻ’ പദ്ധതിയിൽ കേരളത്തിൽ കഴിഞ്ഞ 40 ദിവസത്തിനുള്ളിൽ 70 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തതായി ആഭ്യന്തരമന്ത്രി  (4 hours ago)

ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിയിൽ എഡിജിപി എം ആർ അജിത് കുമാറിൽ നിന്ന് ‌ഡിജിപി വിശദീകരണം തേടും  (4 hours ago)

സതീശൻ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം.  (4 hours ago)

കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിന്ന യുവതിയെ പിന്തുടർന്ന് വെട്ടിക്കൊലപ്പെടുത്തി..  (5 hours ago)

M R Ajith kumar ഉടന്‍ സസ്‌പെന്‍ഷനില്‍ തീരുമാനം;  (5 hours ago)

അമേരിക്കൻ സംസ്ഥാനമായ ടെക്സസിൽ കനത്ത പ്രളയക്കെടുതി...  (5 hours ago)

Malayali Vartha Recommends