Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ദുബായ് വാടക നിയമം: നിങ്ങളുടെ അപ്പാർട്ട്‌മെന്റിൽ ബന്ധുക്കളെ താമസിപ്പിക്കാമോ ? നിയമങ്ങൾ ഇങ്ങനെ !!

25 JANUARY 2026 05:49 PM IST
മലയാളി വാര്‍ത്ത
ദുബായിൽ വാടകയ്ക്ക് താമസിക്കുന്നവർ സ്വന്തം അപ്പാർട്ട്‌മെന്റിൽ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ താമസിപ്പിക്കുമ്പോൾ നിയമപരമായ വശങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണെന്ന് അധികൃതരുടെ മുന്നറിയിപ്പ്.

 വിദേശ രാജ്യങ്ങളിൽ ജോലി തേടിയെത്തുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും സ്വന്തം താമസസ്ഥലത്ത് താമസിപ്പിക്കുന്നത് പ്രവാസികൾക്കിടയിൽ സാധാരണമാണ്. എന്നാൽ ദുബായിലെ വാടക നിയമങ്ങൾ പ്രകാരം ഇതിന് ചില നിബന്ധനകളുണ്ടെന്ന് ഓർമ്മിപ്പിക്കുകയാണ് നിയമവിദഗ്ധർ. വാടകയ്ക്ക് എടുത്ത സ്ഥലങ്ങൾ ഉടമയുടെ അനുമതിയില്ലാതെ മറ്റൊരാൾക്ക് നൽകുന്നത് നിയമവിരുദ്ധമാണ്. ദുബായ് മുൻസിപ്പാലിറ്റി, ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെൻ്റ്, സിവിൽ ഡിഫൻസ് എന്നിവയുടെ സഹകരണത്തോടെ പാർട്ടീഷൻ ചെയ്ത മുറികൾക്കെതിരെ ശക്തമായ നടപടിയെടുക്കും      

2007 ലെ ദുബായ് നിയമം നമ്പർ (26) പ്രകാരം വാടക കരാറിൽ പറഞ്ഞിട്ടുള്ള ആവശ്യത്തിന് മാത്രമേ ഒരു വസ്തു ഉപയോഗിക്കാൻ പാടുള്ളൂ. അതിനാൽ കരാറിൽ സൂചിപ്പിച്ചിട്ടുള്ളതിൽ കൂടുതൽ ആളുകളെ താമസിപ്പിക്കാനോ, വസ്തുവിന്റെ ഉപയോഗ രീതിയിൽ മാറ്റം വരുത്താനോ വീട്ടുടമസ്ഥന്റെ അനുവാദമില്ലാതെ കഴിയില്ല

അതിനാൽ ഈ വാടക നിയമം ഒരു വാടകക്കാരന് തന്റെ വീട്ടിൽ ബന്ധുവിനെ താമസിപ്പിക്കാൻ അനുവാദമുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തുകയാണ്. കൂടാതെ വാടകക്കാരന്റെ കസിനോ സുഹൃത്തോ ആണ് താമസമെങ്കിലും ഇത് 'സബ്‌ലീസ്' ആയി കണക്കാക്കപ്പെടുന്നതും അത് നിയമവിരുദ്ധമാണ്.

എന്നാൽ സന്ദർശക വിസയിലോ മറ്റോ എത്തുന്ന ബന്ധുക്കൾ കുറഞ്ഞ ദിവസത്തേക്ക് താമസിക്കുന്നതിന് സാധാരണയായി ഔദ്യോഗിക അനുമതിയുടെ ആവശ്യമില്ല. എന്നാൽ ഇത് ദീർഘകാലത്തേക്കുള്ള താമസമാണെങ്കിൽ വാടക കരാറിലെ നിബന്ധനകൾ ശ്രദ്ധിക്കേണ്ടതുണ്ട് എന്നും പ്രത്യേകം ഓർമിപ്പിച്ചു.

ജോലി കണ്ടെത്തുന്നതുവരെയോ മറ്റോ ഉള്ള ഹ്രസ്വകാല താമസമാണെങ്കിൽ സാധാരണയായി പ്രശ്നങ്ങൾ ഉണ്ടാകാറില്ല. കൂടാതെ പറഞ്ഞിരിക്കുന്നതിൽ നിന്ന് ആളുകളുടെ എണ്ണം കൂടിയാൽ ഇത് മുൻസിപ്പാലിറ്റി നിയമങ്ങളുടെ ലംഘനമായാണ് കണക്കാക്കുക. അതിനാൽ ആദ്യം ഒരാളെ താമസിപ്പിക്കണമെങ്കിൽ നിങ്ങളുടെ വാടക കരാറിൽ 'അധിക നിബന്ധനകൾ' ഉണ്ടോ എന്ന് പരിശോധിക്കണം.

ശേഷം ചില കരാറുകളിൽ കുടുംബാംഗങ്ങൾ അല്ലാത്തവർ താമസിക്കുന്നത് വിലക്കാറുണ്ട്. അതിനാൽ നിങ്ങളോടൊപ്പം താമസിക്കാൻ വരുന്നുണ്ടെങ്കിൽ വീട്ടുടമസ്ഥനെയോ റിയൽ എസ്റ്റേറ്റ് കമ്പനിയെയോ ഒരു ഇമെയിൽ വഴി അറിയിക്കുന്നത് എപ്പോഴും നല്ലതാണ്. കൂടാതെ യുഎഇയിൽ നിയമങ്ങൾ കൃത്യമായി പാലിക്കുന്നത് ഭാവിയിൽ പുറത്താക്കൽ പോലുള്ള നടപടികളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും.

ദുബായിൽ ഒരു ഫ്ലാറ്റ് പങ്കിട്ട് താമസിക്കാൻ ആഗ്രഹിക്കുന്നവർ നിയമപരമായ കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. വാടകയ്ക്ക് എടുത്ത സ്ഥലത്ത് ഉടമയുടെ അനുമതിയില്ലാതെ മറ്റൊരാളെ താമസിപ്പിച്ചാൽ വാടകക്കാരനെ കുടിയൊഴിപ്പിക്കാൻ വരെ ഉടമയ്ക്ക് അധികാരം ഉണ്ട്. വാടകയ്ക്ക് താമസിക്കുന്ന സ്ഥലങ്ങൾ പങ്കിടുമ്പോൾ ദുബായ് നിയമങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണ്.

കെട്ടിട ഉടമയുടെ അനുമതിയില്ലാതെ വാടകയ്ക്ക് എടുത്ത ഫ്ലാറ്റിൽ മാറ്റങ്ങൾ വരുത്താൻ പാടില്ല. ദുബായിലെ നിയമങ്ങൾ അനുസരിച്ച്, ഫ്ലാറ്റ് പങ്കിടുന്നതിന് ഉടമയുടെ അനുമതിയും രേഖാമൂലമുള്ള സമ്മതവും ആവശ്യമാണ്. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. വാടകയ്ക്ക് താമസിക്കുന്നവർ അവരുടെ അവകാശങ്ങളെയും ബാധ്യതകളെയും കുറിച്ച് ബോധവാന്മാരായിരിക്കണം.
ദുബായിലെ വാടക നിയമങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ബന്ധപ്പെട്ട സർക്കാർ വെബ്സൈറ്റുകൾ സന്ദർശിക്കുക.വാടകയ്ക്ക് താമസിക്കുന്നവർക്ക് നിയമപരമായ സംശയങ്ങൾ ഉണ്ടെങ്കിൽ വിദഗ്ധരിൽ നിന്ന് ഉപദേശം തേടാവുന്നതാണ്. ദുബായിൽ ഫ്ലാറ്റ് പങ്കിടുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങളെക്കുറിച്ച് അവബോധം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. വാടകയ്ക്ക് താമസിക്കുന്നവർ കെട്ടിട ഉടമയുമായി ഒരു നല്ല ബന്ധം നിലനിർത്താൻ ശ്രമിക്കുക.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (11 minutes ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (20 minutes ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (27 minutes ago)

  ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു.... എതിരാളികള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്  (35 minutes ago)

തൊഴിൽവിജയവും പുത്തൻ അവസരങ്ങളും ഒത്തുചേരുന്ന ശുഭ വാരം  (50 minutes ago)

 ക്ഷേമപെൻഷന് മാനദണ്ഡം പുതുക്കുന്നതിൽ പഠനം നടക്കുകയാണെന്നും വ്യവസ്ഥകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും തദ്ദേശവകുപ്പ് മന്ത്രി  (56 minutes ago)

റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു... ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ  (1 hour ago)

ടി20 പരമ്പര... ഇന്ത്യയും വെസ്റ്റ് ഇൻഡീസും സംയുക്ത ജേതാക്കൾ... അഞ്ചാം പോരാട്ടത്തിൽ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചു  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (1 hour ago)

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്  (2 hours ago)

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (2 hours ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (2 hours ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (2 hours ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (9 hours ago)

Malayali Vartha Recommends