Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

പ്രവാസികളേ..നിങ്ങളറിഞ്ഞോ ? പാസ്‌പോർട്ട് വിവരങ്ങൾ ഇനി 'സഹേൽ' ആപ്പ് വഴി സ്വന്തമായി പുതുക്കാം പ്രവാസികൾക്ക് സന്തോഷവാർത്ത

05 FEBRUARY 2026 07:51 PM IST
മലയാളി വാര്‍ത്ത

കുവൈത്തിലെ പ്രവാസികൾക്ക് അവരുടെ പാസ്‌പോർട്ട് വിവരങ്ങൾ ഓൺലൈനായി പുതുക്കുന്നതിനുള്ള പുതിയ സേവനം ആഭ്യന്തര മന്ത്രാലയം ആരംഭിച്ചു. ഏകീകൃത സർക്കാർ ആപ്പായ 'സഹേൽ' വഴിയാണ് ഈ സേവനം ലഭ്യമാകുക. ഇതോടെ പാസ്‌പോർട്ട് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനായി ഇനി മന്ത്രാലയത്തിന്റെ സേവന കേന്ദ്രങ്ങൾ സന്ദർശിക്കേണ്ടി വരില്ല.

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇൻഫർമേഷൻ സിസ്റ്റം വിഭാഗവും റെസിഡൻസി അഫയേഴ്സ് വിഭാഗവും സംയുക്തമായാണ് ഈ സേവനം പുറത്തിറക്കിയത്.  സഹേല്‍ ആപ്പിലെ 'മിനിസ്ട്രി ഓഫ് ഇന്റീരിയര്‍' സേവനങ്ങളുടെ പട്ടികയിലാണ് പുതിയ സേവനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. താമസരേഖയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ കൂടുതല്‍ സുതാര്യവും വേഗതയുള്ളതുമാക്കാന്‍ പുതിയ മാറ്റം സഹായിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഡിജിറ്റൽ വൽക്കരണത്തിലൂടെ സേവനങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയം ഈ പുതിയ സംവിധാനം ഏർപ്പെടുത്തിയത്.

 

 



നടപടിക്രമങ്ങൾ ലളിതം സ്വന്തം രാജ്യങ്ങളുടെ എംബസികളിൽ നിന്ന് പാസ്‌പോർട്ട് പുതുക്കിയ ശേഷം, അതിന്റെ വിവരങ്ങൾ കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ റെക്കോർഡുകളിൽ രേഖപ്പെടുത്താനാണ് ഈ സേവനം ഉപയോഗിക്കേണ്ടത്. ഇതിനായി സഹേൽ ആപ്പിലെ സെക്യൂരിറ്റി സർവീസസ് (Security Services) വിഭാഗത്തിൽ പോയി വിവരങ്ങൾ സമർപ്പിക്കാവുന്നതാണ്.

നേരത്തെ പാസ്‌പോർട്ട് വിവരങ്ങൾ പുതുക്കുന്നതിനായി റെസിഡൻസി കാര്യാലയങ്ങളിൽ നേരിട്ട് എത്തണമായിരുന്നു. പുതിയ സേവനം നിലവിൽ വന്നതോടെ പ്രവാസികൾക്ക് സമയലാഭത്തോടൊപ്പം നടപടിക്രമങ്ങൾ വേഗത്തിലാക്കാനും സാധിക്കും.

കഴിഞ്ഞ ജൂലൈ 1 മുതൽ രാജ്യത്തിന് പുറത്ത് പോകണമെങ്കിൽ സ്വകാര്യ മേഖലയിലെ പ്രവാസികൾക്കും എക്സിറ്റ് പെർമിറ്റ് നിർബന്ധമാക്കിയിരിക്കുന്നു. ഈ  സാഹചര്യത്തിൽ  അധികൃതർ ആപ്പിൽ ഇംഗ്ലിഷ് ഭാഷ ഉൾപ്പെടുത്തിയിട്ടുണ്ട് .രാജ്യത്തെ സർക്കാർ ജീവനക്കാരായ പ്രവാസികൾക്ക് നേരത്തെ മുതൽ തന്നെ എക്സിറ്റ് പെർമിറ്റ് ആവശ്യമാണെങ്കിലും സ്വകാര്യ മേഖലയിലെ പ്രവാസികൾക്ക് ജൂലൈ 1 മുതലാണ് നിർബന്ധമാക്കിയത്

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംബസി വഴി പാസ്‌പോർട്ട് പുതുക്കിയവർക്ക് മാത്രമേ സഹേൽ ആപ്പിലൂടെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കൂ.
മന്ത്രാലയത്തിന്റെ സിസ്റ്റത്തിൽ പുതിയ പാസ്‌പോർട്ട് നമ്പർ, കാലാവധി തുടങ്ങിയ വിവരങ്ങൾ ഇതോടെ കൃത്യമായി രേഖപ്പെടുത്തപ്പെടും.
പ്രവാസികളുടെ താമസ രേഖയുമായി (ഇഖാമ) ബന്ധപ്പെട്ട നടപടികൾ കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ നീക്കം. സർക്കാർ ഓഫീസുകളിലെ തിരക്ക് കുറയ്ക്കാനും ഡിജിറ്റൽ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനും എല്ലാവരും സഹകരിക്കണമെന്ന് മന്ത്രാലയത്തിന്റെ സുരക്ഷാ മാധ്യമ വിഭാഗം അറിയിച്ചു.

 



പുതിയ പാസ്‌പോർട്ട് എടുക്കുമ്പോഴോ വിവരങ്ങളിൽ മാറ്റം വരുമ്പോഴോ 'സഹൽ' ആപ്പ് വഴി അത് സിസ്റ്റത്തിൽ രേഖപ്പെടുത്താം. സർക്കാർ ഓഫീസുകളിൽ നേരിട്ടെത്താതെ തന്നെ മിനിറ്റുകൾക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാം. കുവൈറ്റ് ഗവൺമെന്റിന്റെ സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപടികളുടെ ഭാഗമായാണ് ഈ പുതിയ പരിഷ്കാരം. ഇത് ചെയ്യുന്നത് വളരെ എളുപ്പമാണ്

നിങ്ങളുടെ ഫോണിൽ 'സഹേൽ' ആപ്പ് തുറക്കുക.

ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനങ്ങൾ തിരഞ്ഞെടുക്കുക.

'Updating Passport Data' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പുതിയ പാസ്‌പോർട്ട് വിവരങ്ങൾ നൽകി അപ്‌ഡേറ്റ് ചെയ്യുക.

നടപടിക്രമങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും പൊതുജനങ്ങൾക്ക് മികച്ച സേവനം നൽകാനും ഈ നീക്കം സഹായിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രവാസികൾക്ക് അവരുടെ ഇഖാമ പുതുക്കുന്നതിന് പാസ്‌പോർട്ട് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ടത് അനിവാര്യമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (2 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (2 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (3 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (3 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (3 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (3 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (5 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (6 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (6 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (7 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (7 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (7 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (7 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (7 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (7 hours ago)

Malayali Vartha Recommends