പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം വഷളാകുന്നതിനിടെ വീണ്ടും സമാധാന ആഹ്വാനവുമായി ഒമാൻ

പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം വഷളാകുന്നതിനിടെ വീണ്ടും സമാധാന ആഹ്വാനവുമായി ഒമാൻ വിദേശകാര്യ മന്ത്രി രംഗത്തെത്തി. ഇറാനെതിരെ അമേരിക്ക നടത്തിയ സൈനിക നീക്കങ്ങൾ അധാർമ്മികവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം ഏകപക്ഷീയമായ ആക്രമണങ്ങൾ മേഖലയെ കൂടുതൽ അസ്ഥിരപ്പെടുത്താനേ സഹായിക്കൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അമേരിക്കൻ നീക്കത്തിന് മറുപടിയായി അയൽപക്കത്തെ ഗൾഫ് രാജ്യങ്ങളെ ഇറാൻ ആക്രമിച്ചതിനെയും ഒമാൻ ശക്തമായി അപലപിച്ചു. ഇറാന്റെ ഈ നടപടി അങ്ങേയറ്റം ഖേദകരമാണെന്നും ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ഇരുവിഭാഗവും സംയമനം പാലിക്കണമെന്നും ചർച്ചകളിലൂടെ സമാധാനം പുനഃസ്ഥാപിക്കണമെന്നുമാണ് ഒമാന്റെ നിലപാട്.
https://www.facebook.com/Malayalivartha



















