പ്രവാസി യുവാവ് ഒമാനിൽ നിര്യാതനായി....

എറണാകുളം സ്വദേശിയായ പ്രവാസി യുവാവ് ഒമാനിൽ നിര്യാതനായി. കൊച്ചി കാക്കനാട് ചിറ്റേത്തുകര സ്വദേശി മണലോടി വീട്ടിൽ അബ്ദുൽ അസീസ് (37) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.
ഇന്നലെ വൈകുന്നേരം ഗാലയിലെ റോയൽ ഹോസ്പിറ്റലിൽ വെച്ചാണ് മരണം സംഭവിച്ചത്. ഗാലയിലെ ഒരു ട്രക്ക് സ്പെയർപാർട്സ് ഷോപ്പിൽ 15 വർഷത്തോളമായി ജോലി ചെയ്തു വരികയായിരുന്നു.
അവിവാഹിതനാണ്. മാതാവ് സൽമത്ത്, പിതാവ് പരേതനായ ഷംസുദ്ദീൻ, അംഷാജ് സഹോദരൻ. കൗള ഹോസ്പിറ്റലിൽ വെച്ച് എംബാമിംഗ് നടപടികൾ പൂർത്തീകരിച്ചതിനുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
"
https://www.facebook.com/Malayalivartha























