Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത..


ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ വ്യാപക മഴയ്ക്കും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത..ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും അതിർത്തികൾ ഭേദിച്ച്, ഏകദേശം 1,000 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചു കിടക്കുന്ന ഒരു കൂറ്റൻ മേഘപാളി...


ഗുജറാത്ത് തീരം ലക്ഷ്യമാക്കി നീങ്ങിയിരുന്ന 'പിങ് ഷുൻ' എന്ന കപ്പൽ..അവസാന നിമിഷം ചൈനയിലേക്ക് തിരിച്ചു.. ആറ് ലക്ഷം ബാരൽ അസംസ്‌കൃത എണ്ണയുമായി വന്ന ആ കപ്പലിന് എന്ത് സംഭവിച്ചു..?


സ്വന്തം രാജ്യത്തുള്ളവരെ നിഷ്കരുണം തൂക്കിലേറ്റുന്നു.. കൂട്ടക്കുരുതിക്ക്' സാക്ഷ്യം വഹിക്കാൻ ഇറാൻ..ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ..നാല് പേരുടെ വധശിക്ഷ ഉടന്‍ നടപ്പിലാക്കിയേക്കും..


ആർട്ടെമിസ് 2 സംഘം പകർത്തിയ ഭൂമിയുടെ അത്യപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ....ഭൂമിയുടെ അന്തരീക്ഷത്തിൽ പച്ച നിറത്തിൽ പ്രകാശം പരത്തുന്ന ധ്രുവദീപ്തിയും ഈ ചിത്രങ്ങളിൽ തെളിഞ്ഞുകാണാം..

അധികാരത്തിന്റെ പ്രൗഢിയേക്കാൾ വലിയത് സ്നേഹത്തിന്റെ ലളിതമായ തലോടലാണെന്ന് ഒരിക്കൽ കൂടി തെളിയിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

04 APRIL 2026 06:17 PM IST
മലയാളി വാര്‍ത്ത

അധികാരത്തിന്റെ പ്രൗഢിയേക്കാൾ വലിയത് സ്നേഹത്തിന്റെ ലളിതമായ തലോടലാണെന്ന് ഒരിക്കൽ കൂടി തെളിയിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. സമൂഹമാധ്യമത്തിൽ വൈറലായ ഒരു ഹ്രസ്വവിഡിയോയിലൂടെ ലോകത്തിന്റെയാകെ ഹൃദയം കവരുകയാണ് അദ്ദേഹം ഒരു കൊച്ചുബാലികയോട് കാണിച്ച ഈ വാത്സല്യം.


ദുബായിലെ ഒരു കഫേയിൽ അപ്രതീക്ഷിതമായാണ് ലബനീസ് ടെലിവിഷൻ അവതാരകൻ വിസാം ബ്രെയ്ദിയുടെ മകൾ ബെല്ല മരിയയെ ഷെയ്ഖ് മുഹമ്മദ് കണ്ടുമുട്ടിയത്. നിഷ്കളങ്കമായ ചിരിയോടെ കുഞ്ഞിനോട് പേര് ചോദിച്ച അദ്ദേഹം തന്നെയറിയാമോ എന്ന സ്നേഹാന്വേഷണത്തിന് കൃത്യമായ മറുപടി കേട്ടപ്പോൾ വാത്സല്യപൂർവം അവളുടെ കവിളിൽ ചുംബിക്കുകയായിരുന്നു.

നിമിഷങ്ങൾ മാത്രം നീണ്ടുനിന്ന ഈ കൂടിക്കാഴ്ച സ്നേഹത്തിന്റെയും ലാളിത്യത്തിന്റെയും ഉത്തമ ഉദാഹരണമായി മാറി. പ്രോട്ടോക്കോളുകളുടെ അതിർവരമ്പുകളില്ലാതെ സാധാരണക്കാരോടും കുട്ടികളോടും ഷെയ്ഖ് മുഹമ്മദ് പുലർത്തുന്ന ഈ ഹൃദയബന്ധം പ്രവാസികളടക്കമുള്ള വലിയൊരു ജനവിഭാഗത്തിന്റെ പ്രശംസ പിടിച്ചുപറ്റുകയാണ്.

ഭരണാധികാരി എന്നതിലുപരി ഒരു പിതാവിന്റെയും മുത്തച്ഛന്റെയും വാത്സല്യത്തോടെയുള്ള ആ ഇടപെടൽ സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനകം ഏറ്റെടുത്തത്. സ്നേഹത്തിന് ഭാഷയോ പദവിയോ തടസ്സമല്ലെന്ന് വീണ്ടും ഓർമിപ്പിക്കുന്നതായിരുന്നു ഈ ഹൃദയസ്പർശിയായ നിമിഷം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരാണ് റിഥപ്പനെ കാണാന്‍ അനുവദിക്കാത്തത്; കിച്ചുവിന്റെ വിവാദത്തില്‍ എനിക്ക് പറയാനുള്ളത്  (1 hour ago)

അധികാരത്തിന്റെ പ്രൗഢിയേക്കാൾ വലിയത് സ്നേഹത്തിന്റെ ലളിതമായ തലോടലാണെന്ന് ഒരിക്കൽ കൂടി തെളിയിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം  (1 hour ago)

ഹോര്‍മുസ് കടലിടുക്കിനെച്ചൊല്ലിയുള്ള ആഗോള ആശങ്കകള്‍ക്കിടെ, ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം ലോക ഇന്ധന വിപണിയെ മുനമുനയില്‍ നിര്‍ത്തുന്ന സാഹചര്യത്തില്‍ തന്ത്രപ്രധാന കടലിടുക്കിന് പകരമായി മറ്റൊരു അന്താരാഷ്ട്ര ജല  (1 hour ago)

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന മഹിളാ മോര്‍ച്ചയുടെ പരാതിയിൽ പ്രതികരിച്ച് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടി  (1 hour ago)

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിന് പിന്നാലെ പ്രതികരണവുമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ  (1 hour ago)

ഇറാനിലെ ആണവ കേന്ദ്രത്തെ ലക്ഷ്യമിട്ട് യുഎസ്- ഇസ്രായേല്‍ മിസൈല്‍ ആക്രമണം  (1 hour ago)

അഞ്ച് മാസം ഗര്‍ഭിണിയായ യുവതി തീ കൊളുത്തി മരിച്ചു; ഭര്‍തൃപിതാവും മാതാവും ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍  (1 hour ago)

മാർക്കോക്ക് ശേഷം ക്യൂബ്‌സ് എൻ്റെർടൈൻമെൻ്റുമായി വീണ്ടും കൈകോർക്കുന്നു; സംഗീത മാന്ത്രികൻ രവിബ്രസൂറിന്റെ കടന്നുവരവ്!!!  (1 hour ago)

സ്വര്‍ണക്കൊള്ള ഉന്നയിച്ച് പ്രധാനമന്ത്രി; 'ശബരിമലയുടെ പവിത്രത കളങ്കപ്പെടുത്താൻ ശ്രമിച്ചു, സ്വര്‍ണക്കൊള്ളയുടെ ചരട് കോണ്‍ഗ്രസ് നേതത്വത്തിന്‍റെ കയ്യിൽ'  (2 hours ago)

ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്...." ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി!!!  (2 hours ago)

ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നൽകി ഇറാൻ. യുഎസിന്റെ എംക്യു–1 ഡ്രോൺ ഇറാനിയൻ റെവലൂഷണറി ഗാർഡ്സ് വെടിവച്ചിട്ടു  (2 hours ago)

ഇന്ത്യ ചരിത്രത്തില്‍ ആദ്യമായി ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ എന്തൊക്കെ ചെയ്യണമെന്ന നിര്‍ദ്ദേശങ്ങളും ഗവേഷണതുല്യമായ പ്രവര്‍ത്തനങ്ങളും നടത്തി നല്ല തയാറെടുപ്പോടെയാണ് യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരി  (2 hours ago)

ട്രംപ് ലക്ഷ്യമിട്ടത് ഗൾഫ് രാജ്യങ്ങളെ ? സൗദിയിലെ നാശനഷ്ടം ഭീകരം യുദ്ധത്തിൽ പിഴച്ചു .....!  (2 hours ago)

ഇന്ത്യയെ സ്വാശ്രയമാക്കാനുള്ള സർക്കാരിന്റെ ദൃഢനിശ്ചയം ദേശീയ സുരക്ഷാ സംവിധാനവുമായി അന്തർലീനമായി ബന്ധപ്പെട്ടിരിക്കുന്നു; വെല്ലു വിളികൾ ക്കിടയിലും, ആഭ്യന്തര വ്യവസായം, അക്കാദമിക്, എംഎസ്എംഇകൾ, യുവാക്കൾ, ഗവേ  (2 hours ago)

തരൂരിനെ തീർത്തേയ്ക്ക്.. AKG സെന്ററിൽ നിന്ന് ക്വട്ടേഷൻ ..? തടയാനെത്തിയ ഗൺമാനെ ചെയ്തത് പ്രതി ഉമ്മറിനെ ഉരുട്ടി പോലീസ്  (2 hours ago)

Malayali Vartha Recommends