മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്

മസ്‌കത്ത് ഗവർണറേറ്റിലെ ബൗഷർ വിലായത്തിലെ ഗുബ്രയിൽ നിന്ന് കാണാതായ 15 വയസ്സുകാരിയെ കണ്ടെത്താൻ പൊലീസ് (ആർഒപി) പൊതുജനങ്ങളുടെ സഹായം അഭ്യർഥിച്ചു. ഷിറിൻ മഹ്മൂദ് ഷാബാൻ യഹ്‌യ എന്ന പെൺകുട്ടിയെയാണ് കാണാതായത്.
വീട്ടിൽ നിന്ന് പോയ കുട്ടി പിന്നീട് തിരികെ എത്തിയിട്ടില്ലെന്ന് പൊലീസിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസിന്റെ ഓപ്പറേഷൻ സെന്ററുമായി 9999 എന്ന നമ്പറിലോ അല്ലെങ്കിൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha






















