സങ്കടക്കാഴ്ചയായി... മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി പോയ തളിപ്പറമ്പ് സ്വദേശി മസ്കറ്റിൽ അന്തരിച്ചു

മകൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയ തളിപ്പറമ്പ് സ്വദേശി മസ്കറ്റിൽ അന്തരിച്ചു. കാക്കത്തോട് സ്വദേശിയായ എം.പി. മഹമൂദ് (62) ആണ് മസ്കറ്റിൽ മരിച്ചത്. മഹമൂദിന്റെ മകന്റെ വിവാഹം ഇന്നാണ് നടക്കേണ്ടിയിരുന്നത്.
സന്തോഷത്തോടെ വിവാഹത്തിൽ പങ്കെടുക്കാനായി മസ്കറ്റിലേക്ക് പോയ അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് നാടും ബന്ധുക്കളും. കബറടക്കം മസ്‌ക്കറ്റിൽ തന്നെ നടത്തുമെന്ന് ബന്ധുക്കൾ . മെഹ്‌റ, മാജിത, മാസിൻ മഹമൂദ് എന്നിവരാണ് മക്കൾ.
"
https://www.facebook.com/Malayalivartha






















