Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

പ്രവാസികൾക്ക് പെരുന്നാൾ ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരി ശൈഖ് മുഹമ്മദ് അൽനഹ്യാൻ

27 MAY 2026 08:20 PM IST
മലയാളി വാര്‍ത്ത


യുഎഇയിലെ മറ്റ് എമിറേറ്റുകളിലെ ഭരണാധികാരികൾക്കും സ്വദേശികൾക്കും പ്രവാസികൾക്കും ലോകമെമ്പടുമുള്ള മുസ്ലിംങ്ങൾക്കും ബലിപെരുന്നാൾ ആശംസകൾ നേർന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ബുധനാഴ്ച രാവിലെ അബുദാബിയിലെ പ്രശസ്തമായ ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിലാണ് അദ്ദേഹം പെരുന്നാൾ നമസ്‌കാരം നിർവ്വഹിച്ചത്.

‘യുഎഇയെ സ്വന്തം വീടായി കാണുന്ന എല്ലാവർക്കും’ അദ്ദേഹം തന്‍റെ പെരുന്നാൾ സന്ദേശത്തിൽ പ്രത്യേകമായി ആശംസകൾ നേർന്നു. ഒത്തൊരുമയുടെയും കാരുണ്യത്തിന്‍റെയും ഐക്യത്തിന്‍റെയും പ്രാധാന്യം വിളിച്ചോതുന്ന ഈ ബലിപെരുന്നാൾ വേളയിൽ, യുഎഇയുടെ, എല്ലാവരെയും ഉൾക്കൊള്ളുന്ന സഹിഷ്ണുതാ നിലപാടിനെ അടിവരയിടുന്നതായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകൾ.

 



വിവിധ രാജ്യങ്ങളിൽ നിന്നും സംസ്കാരങ്ങളിൽ നിന്നുമുള്ള ലക്ഷക്കണക്കിന് കുടുംബങ്ങളും സമൂഹങ്ങളും ഒരൊറ്റ മനസ്സോടെ പള്ളികളിൽ ഒത്തുചേർന്നാണ് യുഎഇയിൽ പെരുന്നാൾ ആഘോഷിക്കുന്നത്. ‘നമ്മുടെ രാജ്യത്തിന് മേൽ ദൈവം അനുഗ്രഹങ്ങൾ വർഷിക്കുമെന്നും, ലോകത്തെല്ലാവർക്കും സമാധാനവും സ്ഥിരതയും ഐശ്വര്യവും പ്രദാനം ചെയ്യുമെന്നും നമുക്ക് പ്രാർത്ഥിക്കാം’- യുഎഇ പ്രസിഡന്‍റ് തന്‍റെ സന്ദേശത്തിൽ കൂട്ടിച്ചേർത്തു. കാരുണ്യത്തിന്‍റെയും ഈ പെരുന്നാൾ വേളയിൽ, ജനങ്ങൾക്കിടയിൽ സൗഹാർദ്ദം നിലനിർത്തുക എന്ന യുഎഇയുടെ ഭരണ സന്ദേശമാണ് അദ്ദേഹം പങ്കുവെച്ചത്. യുഎഇയിലുടനീളമുള്ള പള്ളികളിൽ പെരുന്നാൾ നമസ്‌കാരം നടന്നു. നമസ്‌കാരത്തിന് ശേഷം കുടുംബങ്ങളും സുഹൃത്തുക്കളും പരസ്പരം സ്നേഹം പങ്കുവെച്ചും ഈദ് ആശംസകൾ കൈമാറിയും പെരുന്നാൾ ആഘോഷങ്ങളിലേക്ക് കടന്നു.

ഈദ് അൽ അദ്ഹ പ്രമാണിച്ച് യുഎഇയിൽ വൻ ആഘോഷങ്ങളാണ് നടക്കുന്നത്. രാജ്യത്തെ പ്രധാന തെരുവുകളും, വലിയ സ്ക്വയറുകളും, പാലങ്ങളുമെല്ലാം വർണ്ണാഭമായ ദീപാലങ്കാരങ്ങൾ കൊണ്ട് നിറഞ്ഞു. പ്രവാസി കുടുംബങ്ങൾ ഉൾപ്പെടെയുള്ളവർ പെരുന്നാൾ ആഘോഷങ്ങൾക്കായുള്ള ഒരുക്കത്തിലാണ്.

രാജ്യത്തെ എല്ലാ പ്രധാന മാർക്കറ്റുകളിലും ഷോപ്പിംഗ് സെന്ററുകളിലും കഴിഞ്ഞ ദിവസങ്ങളിൽ കച്ചവടം വളരെ സജീവമായിരുന്നു. പ്രധാന റോഡുകളിലെല്ലാം തന്നെ പെരുന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള വലിയ ദീപാലങ്കാര ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് പ്രവാസികളിലും വലിയ രീതിയിൽ ആഘോഷത്തിന്റെ ഉണർവ് നൽകുന്നു

ഇത്തവണത്തെ പെരുന്നാൾ വിപണയിൽ നിരവധി ഡിസ്‌കൗണ്ടുകളാണ് നൽകി വരുന്നത്. കൂടാതെ സാധനങ്ങൾ എളുപ്പത്തിൽ വീട്ടിലെത്തുന്ന സൗകര്യവും, വേഗത്തിലുള്ള ഡെലിവറി സേവനങ്ങളും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വർധിച്ച് വരികയാണ്. അതിനാൽ തന്നെ യുഎഇയിലെ നിവാസികൾ ഇത്തവണ ഓൺലൈൻ ഷോപ്പിംഗിന് വലിയ മുൻഗണനയാണ് നൽകുന്നത്.

 



കൂടാതെ ഇത് ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ഡിജിറ്റൽ സ്റ്റോറുകളിലും വലിയ തോതിലുള്ള ബിസിനസ്സ് ഉണർവാണ് ഉണ്ടായിരിക്കുന്നത്. ഓൺലൈൻ ട്രെൻഡ് ഒരു വശത്ത് നടക്കുന്നുണ്ടെങ്കിലും സന്ദർശകരെ ആകർഷിച്ചുകൊണ്ട് യുഎഇയിലെ വലിയ ഷോപ്പിംഗ് മാളുകളെല്ലാം
മെയ് മാസത്തിന്റെ തുടക്കത്തിൽ തന്നെ സജീവമായിരുന്നു.

അതേസമയം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന നിരവധി കലാപരിപാടികളും ഓഫറുകളുമാണ് മാളുകളിൽ ഒരുക്കിയിട്ടുള്ളത്. കൂടാതെ യുഎഇ ഭരണാധികാരികൾ പരസ്പരം പെരുന്നാൾ ആശംസകൾ കൈമാറി. യുഎഇ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മറ്റ് എമിറേറ്റുകളിലെ ഭരണാധികാരികൾ എന്നിവർ രാജ്യത്തെ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള ജനങ്ങൾക്കും ഈദ് ആശംസകൾ നേർന്നു.

യുഎഇയുടെ സാമൂഹിക ഐക്യവും സാംസ്കാരിക വൈവിധ്യവും വിളിച്ചോതുന്നതാണ് ഈ പെരുന്നാൾ ആഘോഷങ്ങൾ. പല രാജ്യങ്ങളിൽ നിന്നും സംസ്കാരങ്ങളിൽ നിന്നും വന്ന മനുഷ്യർ തികച്ചും സുരക്ഷിതവും സമാധാനപരവുമായ അന്തരീക്ഷത്തിലാണ് 



കനത്ത തിരക്കുകൾക്കിടയിലും പ്രവാസികൾ ഉൾപ്പെടെയുള്ള യുഎഇ നിവാസികൾ ഇത്തവണത്തെ വലിയ പെരുന്നാളിനെ വരവേൽക്കുകയാണ്. കൂടാതെ ഈ ദിവസങ്ങളിൽ നിരവധി ഓഫറുകളാണ് നൽകി വരുന്നത്. ഒപ്പം ഗതാഗത തടസ്സം ഉണ്ടാകാനും സാധ്യതയുണ്ട്. അതിനാൽ എല്ലാവരും അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

ഇന്ന് പുലർച്ചെ ദുബായിലെയും മറ്റ് എമിറേറ്റുകളിലെയും പ്രഭാത നിശബ്ദതയെ ഭേദിച്ചുകൊണ്ട് പെരുന്നാൾ തക്ബീർ ധ്വനികൾ പള്ളികളിൽ നിന്ന് ഉയർന്നുകേട്ടു. പുത്തൻ വസ്ത്രങ്ങളണിഞ്ഞ് കുട്ടികളും മുതിർന്നവരും അടങ്ങുന്ന ജനസഹസ്രങ്ങൾ പള്ളികളിലേക്ക് ഒഴുകിയെത്തി. നമസ്‌കാരം ആരംഭിക്കുന്നതിന് മുൻപ് തന്നെ പ്രാർത്ഥനാ ഹാളുകളും പള്ളിയുടെ മുറ്റങ്ങളും വിശ്വാസികളെക്കൊണ്ട് നിറഞ്ഞിരുന്നു. അബുദാബി, ഷാർജ, അജ്മാൻ ഉൾപ്പെടെയുള്ള എല്ലാ എമിറേറ്റുകളിലും സമാനമായ കാഴ്ചകളാണ് ദൃശ്യമായത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (6 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (6 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (7 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (10 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (11 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (11 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (11 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (11 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (11 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (11 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (11 hours ago)

Malayali Vartha Recommends