മഞ്ഞപ്പിത്തം ബാധിച്ച് സൗദി അറേബ്യയിൽ ചികിത്സയിലായിരുന്ന മലയാളി പ്രവാസി മരിച്ചു...

സങ്കടമടക്കാനാവാതെ... മഞ്ഞപ്പിത്തം ബാധിച്ച് സൗദി അറേബ്യയിൽ ചികിത്സയിലായിരുന്ന മലയാളി പ്രവാസി മരിച്ചു. മലപ്പുറം വേങ്ങര ചെറൂർ ചോലക്കൽ സ്വദേശി ഷാഹിദ് ചോലക്കൽ (52) ആണ് തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജിസാനിൽ നിര്യാതനായത്. ചോലക്കൽ അബൂബക്കറിെൻറ മകനാണ്.
ജിസാനിലെ ദബിയയിൽ ജോലി ചെയ്തുവരികയായിരുന്ന ഷാഹിദിനെ, മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്നാണ് ജിസാൻ ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്. മൃതദേഹം നിലവിൽ ഹയാത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
നുസൈബ പട്ടാണിയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്. ഷാഹിദിൻറെ സഹോദരൻ മുഹമ്മദ് റാഫിയും അളിയൻ ഷശ്ബീറും ജിസാനിലുണ്ട്. മൃതദേഹം ജിസാനിൽ തന്നെ മറവുചെയ്യുന്നതിനുള്ള നിയമനടപടികൾക്കായി ഷശ്ബീറിെൻറ പേരിൽ പവർ ഓഫ് അറ്റോർണി തയ്യാറാക്കിയിട്ടുണ്ട്.
മൃതദേഹം ജിസാനിൽ സംസ്കരിക്കുന്നതിനുള്ള തുടർനടപടികൾ വേഗത്തിലാക്കുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുന്നു.
"
https://www.facebook.com/Malayalivartha

























