തായ്‌ലൻഡിൽ അന്തരിച്ച മാധ്യമം മുൻ ചീഫ് സബ് എഡിറ്ററും ചരിത്ര ഗവേഷകനും ചലച്ചിത്ര- നാടക പ്രവർത്തകനുമായ സമീൽ ഇല്ലിക്കലിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

സമീൽ ഇല്ലിക്കലിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. ബാങ്കോക്കിൽ നിന്ന് ഇന്ന് രാത്രി 10:25ന് എയർ ഇന്ത്യ വിമാനത്തിൽ പുറപ്പെട്ട്, ഡൽഹി വഴി നാളെ രാവിലെ 10.35ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചേരും.
നാളെ വൈകുന്നേരം 5.45 വരെ മലപ്പുറം കിളിയമണ്ണിൽ ഓഡിറ്റോറിയത്തിൽ പൊതുദർശനം. മയ്യിത്ത് നമസ്‌കാരം വൈകുന്നേരം ആറിന് മലപ്പുറം വലിയങ്ങാടി ജുമാ മസ്ജിദിൽ നടക്കും. ഗ്രീൻ ഒയാസിസ് ട്രാവൽസിന്റെ ടൂർ മാനേജരായി ഇക്കഴിഞ്ഞ നാലിന് തായ്‌ലൻഡിലെത്തിയ സമീൽ ഞായറാഴ്ചയാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.
മലപ്പുറം വലിയങ്ങാടി ഇത്തിൾപറമ്പ് ഇല്ലിക്കൽ വീട്ടിൽ റിട്ട. ലൈബ്രേറിയൻ മുഹമ്മദ് ഇല്ലിക്കലിന്റെയും ഇയ്യാത്തുട്ടിയുടെയും മകനാണ്. ഭാര്യ: ശിഫ കൊളക്കാട്ടിൽ (പറപ്പൂർ). മക്കൾ: ഫാത്തിമ, ലംയ, ദയ, റുബ.
"
https://www.facebook.com/Malayalivartha


























