Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

നേരം വെളുപ്പിക്കില്ലെന്ന് ഇറാൻ..! തല പിളർത്തി ട്രംപ്..!യുദ്ധത്തിൽ ട്വിസ്റ്റ്...ഇസ്രായേൽ കലിപ്പിൽ ഇറാനികൾ കൂട്ടത്തോടെ ഓടി

09 JUNE 2026 12:43 PM IST
മലയാളി വാര്‍ത്ത

മാസപ്പടിക്കേസില്‍ സുപ്രധാന നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി. വീണയ്ക്ക് ഇഡി സമന്‍സ് അയച്ചു. വെള്ളിയാഴ്ച ഹാജരാകാനാണ് നോട്ടീസില്‍ പറയുന്നത്. വീണക്കൊപ്പം എട്ട് സിഎംആര്‍എല്‍ ഉദ്യോഗസ്ഥന്‍മാര്‍ക്കും സമന്‍സ് അയച്ചിട്ടുണ്ട്. കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ് വീണയെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.

കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യലിനായി എത്തേണ്ടത്. ശശിധരന്‍ കര്‍ത്തയുടെ മകന്‍ ശരണ്‍ എസ് കര്‍ത്തയ്ക്കും സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്കും സമന്‍സ് അയച്ചിട്ടുണ്ട്. വീണയ്ക്കെതിരെ വ്യക്തമായ തെളിവുണ്ടെന്ന് ഇ ഡി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇ ഡി ഡയറക്ടറായ രാഹുല്‍ നവീന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നു. വീണയ്ക്കെതിരെ അടക്കം കേസില്‍ ശേഖരിച്ച വിവരങ്ങള്‍ യോഗത്തില്‍ വിലയിരുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തുടര്‍നടപടികള്‍ വേഗത്തിലാക്കണമെന്നും ഡയറക്ടര്‍ നിര്‍ദേശിച്ചിരുന്നു.

 

 

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പച്ചക്കൊടി ലഭിച്ച സാഹചര്യത്തിലായിരുന്നു നിര്‍ദേശം. അടുത്തിടെ നടത്തിയ റെയ്ഡിനു പിന്നാലെ മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18.36 കോടി രൂപ കണ്ടുകെട്ടാനുള്ള നടപടികളിലേക്കും ഇഡി കടന്നിട്ടുണ്ട്. മരവിപ്പിച്ച അക്കൗണ്ടുകളിലൊന്ന് വീണയുടേതാണ്. എച്ച്ഡിഎഫ്‌സി ബാങ്കിലെ അക്കൗണ്ടിലെ പണം ഉള്‍പ്പെടെ ഇഡി കണ്ടുകെട്ടിയേക്കും. ഇതിനായി വരുംദിവസങ്ങളില്‍ അഡ്ജൂഡിക്കേറ്റിങ് അതോറിറ്റിക്ക് ഔദ്യോഗിക റിപ്പോര്‍ട്ട് നല്‍കാനുള്ള ഒരുക്കത്തിലാണ് ഇഡി.

ചോദ്യംചെയ്യുന്നതിന് മുന്നോടിയായി വീണയുടെ ബാങ്ക് ലോക്കര്‍ പരിശോധിക്കാനും ഇഡി ആലോചിക്കുന്നുണ്ട്. റെയ്ഡുകളിലൂടെ പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളും ബാങ്ക് രേഖകളും നിലവില്‍ ഉദ്യോഗസ്ഥരുടെ വിശദമായ പരിശോധനയിലാണ്. സിഎംആര്‍എല്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ സാധ്യതയുള്ളതിനാല്‍ കൃത്യമായ തെളിവുകളോടെ പഴുതടച്ച അന്വേഷണമാണ് ഇഡി നടത്തുന്നത്.

സി.എം.ആര്‍.എല്‍. കമ്പനി വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷന്‍സ് എന്ന കമ്പനിക്ക് ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കിയെന്നതാണ് കേസ്. അതിനിടെ എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാടു കേസില്‍ വീണാ വിജയനും സിഎംആര്‍എല്ലിനും തിരിച്ചടി. എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ ഭാഗമായുള്ള പ്രധാന രേഖകള്‍ എല്ലാം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന് വിട്ടു കൊടുക്കണമെന്ന് ഉത്തരവിട്ട കോടതി വിധിയും വീണക്ക് തിരിച്ചടിയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (6 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (6 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (7 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (10 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (11 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (11 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (11 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (11 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (11 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (11 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (11 hours ago)

Malayali Vartha Recommends