റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...

റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ തലശ്ശേരി കാവുംഭാഗം സ്വദേശി പുലിക്കണ്ടി മഹ്‌മൂദ് (66) ആണ് ഹൃദയാഘാതം മൂലം നിര്യാതനായത്.
റെസ്റ്റോറൻറിൽ ജോലിയിൽ ഏർപ്പെട്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ റിയാദിലെ അൽ ഈമാൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പരേതരായ മൊയ്തു പുലിക്കണ്ടി - മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ: സാബിറ, മക്കൾ: താഹിറ, റഹ്മത്ത്. മൃതദേഹം റിയാദിൽ തന്നെ ഖബറടക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
"
https://www.facebook.com/Malayalivartha
























