Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സൂര്യന്‍ തീതുപ്പുന്ന ചിത്രം പുറത്ത് വിട്ട് NASA .....സെപ്റ്റംബര്‍ 14ന് സൂര്യനില്‍ നിന്ന് അതിശക്തമായ സൗരജ്വാലയുണ്ടായതായി സ്ഥിരീകരിച്ചു

17 SEPTEMBER 2024 03:05 PM IST
മലയാളി വാര്‍ത്ത

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 14ന് സൂര്യനില്‍ നിന്ന് അതിശക്തമായ സൗരജ്വാലയുണ്ടായതായി സ്ഥിരീകരിച്ച് നാസ. സൂര്യന്‍ തീതുപ്പുന്ന ചിത്രം സഹിതമാണ് നാസ ഞെട്ടിക്കുന്ന കാഴ്ച ശാസ്ത്ര ലോകത്തെ അറിയിച്ചത്. പതിനാലാം തിയതി ഈസ്റ്റേണ്‍ ടൈം രാവിലെ 11.29നായിരുന്നു സൗജജ്വാല പാരമ്യതയിലെത്തിയത്. നാസയുടെ ബഹിരാകാശ പേടകമായ സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററിയാണ് അതിശക്തമായ സൗരജ്വാലയുടെ ചിത്രം പകര്‍ത്തിയത്.

X-ക്ലാസിലുള്ള x4.5 വിഭാഗത്തില്‍പ്പെടുന്ന ഏറ്റവും ശക്തമായ സൗരജ്വാലയാണിത്. സൗജജ്വാലകള്‍ അതിശക്തമായ റേഡിയേഷന്‍ പുറപ്പെടുവിക്കാറുണ്ട്. ഇവ സാധാരണയായി ഭൂമിയുടെ അന്തരീക്ഷം കടന്ന് മനുഷ്യന് നേരിട്ട് ആഘാതമേല്‍പിക്കാറില്ലെങ്കിലും ജിപിഎസ് പോലുള്ള നാവിഗേഷന്‍ സിഗ്നലുകള്‍, റേഡിയോ സംപ്രേഷണം, പവര്‍ഗ്രിഡുകള്‍ എന്നിവ തകരാറിലാക്കാറുണ്ട്. അതിനാലാണ് നാസയുടെ സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററി സൂര്യനെയും സൗരജ്വാലകളെയും കണ്ണിമ ചിമ്മാതെ നിരീക്ഷിക്കുന്നത്.

 

 

സൂര്യന്‍റെ അന്തര്‍ഭാഗത്തെയും അന്തരീക്ഷത്തെയും മാഗ്‌നറ്റിക് ഫീല്‍ഡിനെയും ഊര്‍ജപ്രവാഹത്തെയും കുറിച്ച് സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററി പഠിക്കുന്നു. 2010 ഫെബ്രുവരി 11നാണ് ഇത് വിക്ഷേപിച്ചത്. സൂര്യന്‍ ഏതെങ്കിലും തരത്തില്‍ ഭൂമിക്ക് അപകടമായി മാറുന്നുണ്ടോയെന്ന് മുന്നറിയിപ്പ് നല്‍കാന്‍ സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററിക്കാകും.

എന്താണ് സൗരജ്വാല


സൂര്യനെ പോലെയുള്ള നക്ഷത്രങ്ങളുടെ അന്തരീക്ഷങ്ങളിലുണ്ടാകുന്ന ശക്തമായ പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടാകുന്ന ഊര്‍ജപ്രവാഹത്തെയാണ് സൗരജ്വാല എന്ന് പറയുന്നത്. ഇത്തരം ഊര്‍ജപ്രവാഹത്തെ തുടര്‍ന്നുണ്ടാകുന്ന എക്‌സ്-റേ, അൾട്രാവയലറ്റ് വികിരണങ്ങൾ ഭൂമിയുടെ അയണോസ്‌ഫയറിനെ ബാധിക്കും. ഭൂമിയുടെ പ്രതലത്തിലേക്ക് ഇവ കടന്നുവരാറില്ലെങ്കിലും നേരത്തെ സൂചിപ്പിച്ചതുപോലെ സൗരജ്വാല വഴിയുണ്ടാകുന്ന ശക്തമായ അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ റേഡിയോ സംപ്രേഷണം, ഉപഗ്രഹങ്ങള്‍, ജിപിഎസ് പോലുള്ള നാവിഗേഷന്‍ സിഗ്‌നലുകള്‍, പവര്‍ഗ്രിഡുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം താറുമാറാക്കാറുണ്ട്. സമാനമായി ബഹിരാകാശവാഹനങ്ങള്‍ക്കും ബഹിരാകാശസഞ്ചാരികള്‍ക്കും സൗരജ്വാല ഭീഷണിയാണ്. ചില സൗരജ്വാലകളുടെ ഭാഗമായി കൊറോണൽ മാസ് ഇജക്ഷന്‍ (സിഎംഇ) സംഭവിക്കാറുണ്ട്.

 

 


മുമ്പ് ജൂലൈ 13ന് സൂര്യനില്‍ നിന്ന് ശക്തമായ സൗരജ്വാല ഭൗമാന്തരീക്ഷത്തിലേക്ക് പ്രവേശിച്ചിരുന്നു. ഭൗമാന്തരീക്ഷത്തിന് മുകളില്‍ വലിയൊരു ഫ്ലാഷ്‌ലൈറ്റ് പോലെ സൗരജ്വാല പ്രത്യക്ഷപ്പെടുന്നത് അന്ന് സോളാര്‍ ഡൈനാമിക്‌സ് ഒബസെര്‍വേറ്ററി പകര്‍ത്തിയ ചിത്രത്തിലുണ്ടായിരുന്നു. സൗരജ്വാലയെ തുടര്‍ന്ന് ലോകത്തിന്‍റെ വിവിധയിടങ്ങളില്‍ അരമണിക്കൂറോളം റേഡിയോ സിഗ്നലിന് തടസം നേരിട്ടിരുന്നു.


ഇക്കഴിഞ്ഞ ജൂലൈ 13ന് സൂര്യനില്‍ നിന്ന് ശക്തമായ സൗരജ്വാല ഭൗമാന്തരീക്ഷത്തിലേക്ക് എത്തിയതായി നാസയുടെ സ്ഥിരീകരണം. നാസയുടെ സൂര്യ നിരീക്ഷണത്തിനുള്ള ബഹിരാകാശ ടെലിസ്‌കോപ്പ് (സോളാര്‍ ഡൈനാമിക്‌സ് ഒബസെര്‍വേറ്ററി) ഇതിന്‍റെ ചിത്രം പകര്‍ത്തി. ഭൗമാന്തരീക്ഷത്തിന് മുകളില്‍ വലിയൊരു ഫ്ലാഷ്‌ലൈറ്റ് പോലെ സൗരജ്വാല പ്രത്യക്ഷപ്പെടുന്നത് ഈ ചിത്രത്തില്‍ തെളിഞ്ഞുകാണാം. സൗരജ്വാലയെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ അരമണിക്കൂറോളം റേഡിയോ സിഗ്നലിന് തടസം നേരിട്ടതായി റിപ്പോര്‍ട്ടുണ്ട്.
ഏറ്റവും ശക്തമായ സൗരജ്വാലകളുടെ X1.2 വിഭാഗത്തില്‍പ്പെടുന്നത് എന്ന് നാസ രേഖപ്പെടുത്തിയിരിക്കുന്ന 2024 ജൂലൈ 13ലെ സൗരജ്വാല ഏതെങ്കിലും തരത്തില്‍ ഭൂമിക്ക് ഭീഷണിയായിട്ടുണ്ടോ എന്ന് നാസ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഓസ്‌ട്രേലിയ, തെക്കുകിഴക്കേ ഏഷ്യ, ജപ്പാന്‍ എന്നിവിടങ്ങള്‍ അരമണിക്കൂര്‍ നേരം റോഡിയോ സിഗ്നലുകള്‍ക്ക് തടസം നേരിട്ടു എന്ന് സ്പേസ്‌വെതര്‍ ഡോട്‌ കോം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 25 MHzന് താഴെ ഫ്രീക്വന്‍സിയിലുള്ള സിഗ്നലുകളെയാണ് ബാധിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ശക്തമായ സൗരജ്വാലയാണ് ഭൂമിയുടെ എത്തിയതെങ്കിലും വിദ്യുത്കാന്തിക തരംഗങ്ങളടക്കം പുറംതള്ളുന്ന കൊറോണൽ മാസ് ഇജക്ഷന്‍ (സിഎംഇ) സംഭവിച്ചതായി സ്ഥിരീകരണമില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എങ്കിലും വരുംദിവസങ്ങളില്‍ കൂടുതല്‍ സൗരജ്വാലക്കുള്ള സാധ്യത വിദഗ്ധര്‍ തള്ളിക്കളയുന്നില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (55 minutes ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (1 hour ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (1 hour ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (1 hour ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (1 hour ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (1 hour ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (3 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (3 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (4 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (4 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (4 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (4 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (4 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (4 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (5 hours ago)

Malayali Vartha Recommends