Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

മാലിദ്വീപിന് തണലാകാന്‍ കേരളം: മരത്തൈകൾ സംഭാവന ചെയ്തു...

03 SEPTEMBER 2026 03:50 PM IST
മലയാളി വാര്‍ത്ത

കേരളത്തിന്‍റെ തേക്കിന്‍ തൈകളും മാവിന്‍ തൈകളും ഇനി മാലിദ്വീപിലും. മാലിദ്വീപിന് മരങ്ങള്‍ സംഭാവന ചെയ്യുന്ന പരിപാടിയുടെ ഭാഗമാവുകയാണ് കേരളം. മാലിദ്വീപിലെ "5 million tree project" എന്ന പദ്ധതിയുമായി സഹകരിക്കുന്നതിന്‍റെ ഭാഗമായാണ് മരത്തൈകൾ കൈമാറുന്നത്. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ നിർവഹിച്ചു. മന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ മാലിദ്വീപ് കോൺസുല്‍ ജനറല്‍ അമിനത്ത് ഷിഫാന മരത്തൈകള്‍ ഏറ്റുവാങ്ങി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്ന ഈ പരിപാടിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. താന്‍ ഏറെ സ്നേഹിക്കുന്ന കേരളത്തിന്‍റെ സ്നേഹസമ്മാനം ഏറ്റുവാങ്ങുന്നതില്‍ സവിശേഷമായ സന്തോഷമുണ്ടെന്ന് മാലിദ്വീപ് കോണ്‍സുല്‍ ജനറല്‍ അമിനത്ത് ഷിഫാന പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി 2025 ജൂലൈ 25, 26 തീയതികളിൽ മാലിദ്വീപ് സന്ദര്‍ശിച്ച വേളയില്‍ ഇന്ത്യയിൽ നിന്നും തൈകൾ എത്തിച്ചുനൽകാം എന്ന് ഉറപ്പു നൽകിയിരുന്നു. മാലിദ്വീപിന്‍റെ പാരിസ്ഥിതിക സുസ്ഥിരതയും തീരദേശ പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഇത്. ഇതിന്‍റെ ഭാഗമായി 600 മാവിൻ തൈകളും, 600 തേക്കിൻ തൈകളുമാണ് കേരളം മാലിദ്വീപിന് സംഭാവന ചെയ്യുന്നത്. തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിൽ നിന്നും ശേഖരിച്ച 600 ഗ്രാഫ്റ്റ് ചെയ്ത മാവിൻ തൈകളും, കുളത്തൂപ്പുഴ സെൻട്രൽ നഴ്സറിയിൽ നിന്നും ശേഖരിച്ച 600 തേക്കിൻ തൈകളും പ്രത്യേക കവറുകളിൽ തിരുവനന്തപുരം പൂജപ്പുര ജില്ലാ പെർമനന്റ്റ് നഴ്സറിയിൽ തയ്യാറാക്കിയിട്ടുണ്ട്.


കേരളത്തിലെ നാളികേര കൃഷിയുടെ ഉൽപാദനവും ഉൽപാദനക്ഷമതയും വർധിപ്പിക്കുന്നതിനൊപ്പം മൂല്യവർധന, വിപണനം, കയറ്റുമതി എന്നിവ ഉൾപ്പെടുന്ന സമഗ്ര വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് പറഞ്ഞു.

നാളികേര വികസന ബോർഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയതല ലോക നാളികേര ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളികേരം കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു കാർഷികവിള മാത്രമല്ല; കുടുംബജീവിതത്തോടും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയോടും സംസ്കാരത്തോടും വൈകാരികമായി ഇഴചേർന്നുനിൽക്കുന്ന വിളയാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ തെങ്ങുകൃഷിയെ പുനരുജ്ജീവിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാരുമായും നാളികേര വികസന ബോർഡുമായും സഹകരിച്ച് ‘കോകനട്ട് റീജുവനേഷൻ പ്ലാൻ’ നടപ്പാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതിന്റെ ഭാഗമായി വിവിധ പങ്കാളികളെ ഉൾപ്പെടുത്തി സ്റ്റേക്ക്‌ഹോൾഡേഴ്സ് മീറ്റുകൾ സംഘടിപ്പിക്കും. നാളികേരത്തിന്റെ ഉൽപാദനം മുതൽ മൂല്യവർധന, വിപണനം, കയറ്റുമതി വരെയുള്ള മേഖലകളെ ബന്ധിപ്പിച്ചുള്ള സമഗ്ര പദ്ധതികളാണ് സർക്കാർ ലക്ഷ്യമിടുന്നത്.

നാളികേരാധിഷ്ഠിത മൂല്യവർധിത ഉൽപ്പന്നങ്ങളുടെ വികസനത്തിനും കയറ്റുമതി സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുമായി പ്രത്യേക ‘കോകനട്ട് ഡെവലപ്മെന്റ് പാർക്ക്’ സ്ഥാപിക്കുന്നതിനുള്ള ഭൂമി ഇതിനകം ക്രമീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. നാളികേരാധിഷ്ഠിത വ്യവസായങ്ങൾ, ഉൽപ്പന്ന വികസനം, വിപണി–കയറ്റുമതി സാധ്യതകൾ എന്നിവയെ ഏകോപിപ്പിക്കുന്ന കേന്ദ്രമായി പാർക്കിനെ വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

മുൻകാലങ്ങളിൽ തിരിച്ചടി നേരിട്ട നീര പദ്ധതി, കർഷക ഉൽപ്പാദക സംഘടനകൾ (FPOs) എന്നിവയുടെ പ്രവർത്തനം വിശദമായി പഠിച്ച് പുനരുജ്ജീവിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ നിർദേശിക്കാൻ പ്രത്യേക വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തും. ആവശ്യമായ ബാക്ക്‌വേർഡ് ലിങ്കേജ് സംവിധാനങ്ങൾ ഉൾപ്പെടെ പരിശോധിച്ച് നാളികേരാധിഷ്ഠിത സംരംഭങ്ങൾക്ക് ശക്തമായ ഉൽപാദന–വിപണി ശൃംഖല സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു. അടുത്ത മൂന്ന് മാസത്തിനകം കയറ്റുമതിക്കാരെയും സംരംഭകരെയും ഒരുമിപ്പിച്ച് B2B മീറ്റുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കേന്ദ്ര കൃഷി–കർഷകക്ഷേമ മന്ത്രിയുമായും നാളികേര വികസന ബോർഡുമായും കേരളത്തിലെ നാളികേര വികസനവുമായി ബന്ധപ്പെട്ട പദ്ധതികൾ ഇതിനകം ചർച്ച ചെയ്തിട്ടുണ്ട്. കേരളത്തിന്റെ മുന്നേറ്റത്തിന് കേന്ദ്ര സർക്കാരിന്റെയും നാളികേര വികസന ബോർഡിന്റെയും പൂർണ പിന്തുണ ഉണ്ടാകണമെന്നും കൃഷിമന്ത്രി അഭ്യർത്ഥിച്ചു. കഴിഞ്ഞ ഓണക്കാലത്ത് സംസ്ഥാനത്ത് 2,000 കർഷക ചന്തകൾ ആരംഭിച്ച് പൊതുവിപണിയിലെ വില നിയന്ത്രിക്കുന്നതിനായി നടത്തിയ വിപണി ഇടപെടലുകൾക്ക് മുഖ്യമന്ത്രി നൽകിയ പിന്തുണയും മന്ത്രി പ്രത്യേകം പരാമർശിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (10 minutes ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (1 hour ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (2 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (4 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (4 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (5 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (5 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (5 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (6 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (9 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (9 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (9 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (9 hours ago)

Malayali Vartha Recommends