Widgets Magazine
07
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


“വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് എന്നെ പേടിപ്പിക്കാമെന്ന് കരുതേണ്ട: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സതീശന്റെ ഫ്ളക്സുകൾ... വെള്ളിടിയേറ്റ് പിണറായി...


ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യരേഖയ്ക്ക് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറി: വരും ദിവസങ്ങളായിൽ അതിശക്തമായ മഴയ്ക്ക് സാധ്യത: രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്...


വെള്ളിയാഴ്ച മുതൽ കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്... വ്യാഴം/ വെള്ളിയോടെ തമിഴ്നാട്ടിലും കേരളത്തിലും നിലവിലെ അന്തരീക്ഷ സ്ഥിതിതിയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുന്നുണ്ടെന്ന് കാലാവസ്ഥ വിദഗ്ധര്‍..


സര്‍ക്കാരിനെതിരായ പ്രധാന ടാഗ്ലൈനായി 'കടക്ക് പുറത്ത്'..രണ്ടും കല്പിച്ച് ഇറങ്ങുകയാണ് കോൺഗ്രസ്.. യുഡിഎഫിന് 90 മുതല്‍ 100 സീറ്റുകള്‍ വരെ ലഭിക്കുമെന്ന ശുഭസൂചന നല്‍കുന്ന സര്‍വേ റിപ്പോര്‍ട്ടും..


കേരളത്തിന് 2 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളും ഒരു അമൃത് ഭാരത് ട്രെയിനും പരിഗണനയിൽ... റെയിൽ യാത്ര ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി മാറുകയാണ്..

പുഷ്പങ്ങളുടെയും ദീപാലങ്കാരങ്ങളുടെയും വര്‍ണ്ണക്കാഴ്ചയൊരുക്കി പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന 'വസന്തോത്സവ'ത്തിന് വര്‍ണാഭമായ തുടക്കമായി

26 DECEMBER 2024 07:51 AM IST
മലയാളി വാര്‍ത്ത

പുഷ്പങ്ങളുടെയും ദീപാലങ്കാരങ്ങളുടെയും വര്‍ണ്ണക്കാഴ്ചയൊരുക്കി പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ടൂറിസം വകുപ്പ്
കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന 'വസന്തോത്സവ'ത്തിന് വര്‍ണാഭമായ തുടക്കമായി പുഷ്പമേളയുടെയും ന്യൂ ഇയര്‍ ലൈറ്റ് ഷോയുടേയും ഉദ്ഘാടനം ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. 'ഇലുമിനേറ്റിങ് ജോയ്, സ്‌പ്രെഡിങ് ഹാര്‍മണി' എന്ന ആശയത്തിലാണ് ആഘോഷ പരിപാടി. ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുമായി ചേര്‍ന്നാണ് ആഘോഷം സംഘടിപ്പിക്കുന്നത്.


ജനങ്ങള്‍ക്ക് ഒത്തുചേര്‍ന്ന് സന്തോഷം പങ്കിടാനും ഒരുമയുടെ സന്ദേശം കൈമാറാനും ആഘോഷ പരിപാടികള്‍ അവസരമൊരുക്കുമെന്ന് മന്ത്രി പറഞ്ഞു. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് കനകക്കുന്നിലെ ദീപാലങ്കാരവും ഇന്‍സ്റ്റലേഷനുകളും ഉത്സവ ചാരുത പകരും. തിരുവനന്തപുരത്തിനു പുറമേ കോഴിക്കോട്, കൊച്ചി നഗരങ്ങളിലും ടൂറിസം വകുപ്പ് പുതുവര്‍ഷ ദീപാലങ്കാരം ഒരുക്കിയിട്ടുണ്ട്.

ടൂറിസം സീസണ്‍ ആയതിനാല്‍ നഗരത്തില്‍ ആളുകള്‍ ഒത്തുചേരുന്ന സുപ്രധാന സ്ഥലങ്ങളിലേക്ക് കൂടുതല്‍ ആഭ്യന്തര, വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഇത് വഴിയൊരുക്കും. ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ കേരളം റെക്കോര്‍ഡ് സൃഷ്ടിച്ച വര്‍ഷമാണ് 2024 എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍ മുഖ്യാതിഥിയായ ചടങ്ങില്‍ വി.കെ പ്രശാന്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എ.എ റഹിം എം.പി, ഐ.ബി സതീഷ് എം.എല്‍.എ, മേയര്‍ ആര്യ രാജേന്ദ്രന്‍, കൗണ്‍സിലര്‍ ഡോ. റീന കെ.എസ്, ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍, ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ പി. വിഷ്ണുരാജ്, ഡിടിപിസി സെക്രട്ടറി സതീഷ് മിറാന്‍ഡ എന്നിവര്‍ സംബന്ധിച്ചു.

കേരളത്തിന് പുറത്തുനിന്നെത്തിക്കുന്ന പൂക്കള്‍ ഉള്‍പ്പെടെ ക്യൂറേറ്റ് ചെയ്ത പുഷ്പമേളയാണ് ജനുവരി 3 വരെ നടക്കുന്ന വസന്തോത്സവത്തിന്റെ പ്രധാന ആകര്‍ഷണം. കനകക്കുന്ന് കൊട്ടാരവളപ്പിനെ അലങ്കരിക്കുന്ന തരത്തിലാണ് പുഷ്പമേള ഒരുക്കിയിട്ടുള്ളത്. അപൂര്‍വ്വമായ പുഷ്പങ്ങള്‍ അടക്കം നയനമനോഹരമായ രീതിയില്‍ ക്രമീകരിച്ച് വസന്തോത്സവത്തെ ആകര്‍ഷകമാക്കും.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പതിന്‍മടങ്ങ് സൗന്ദര്യത്തോടെയാണ് പുതുവര്‍ഷത്തെ വരവേറ്റുകൊണ്ടുള്ള ലൈറ്റ് ഷോ സംഘടിപ്പിച്ചിട്ടുള്ളത്. കനകക്കുന്നിലെ പ്രവേശന കവാടത്തില്‍ 2025 നെ വരവേറ്റുകൊണ്ടുള്ള ആകര്‍ഷകമായ ദീപാലങ്കാരമാണുള്ളത്. നടവഴികളും മരങ്ങളും കൊട്ടാരമതിലുകളും ദീപാലങ്കാരത്തിന്റെ ഭാഗമാകും. പടുകൂറ്റന്‍ ഗ്ലോബ്, ലണ്ടനിലെ ക്രിസ്മസിനെ ഓര്‍മിപ്പിക്കും വിധം യൂറോപ്യന്‍ സ്ട്രീറ്റ്, കുട്ടികള്‍ക്കായി സിന്‍ഡ്രല്ല, പോളാര്‍ ബിയര്‍, ദിനോസര്‍, വിവിധ ലൈറ്റുകള്‍ കൊണ്ടുള്ള രൂപങ്ങള്‍ എന്നിവയുമുണ്ട്.

മനോഹരമായ പൂച്ചെടികളുടെ ഉദ്യാനം, ബോണ്‍സായിയുടെ അപൂര്‍വ ശേഖരം, കട്ട് ഫ്‌ളവര്‍ ഡിസ്‌പ്ലേ, വിവിധ ഇനം ചെടികളുടെ അപൂര്‍വ ശേഖരങ്ങളുമായി സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും നഴ്‌സറികളുടെയും സ്റ്റാളുകള്‍ എന്നിവ വസന്തോത്സവത്തിലുണ്ട്. ഫ്‌ളോറിസ്റ്റുകള്‍ക്കായി മത്സരങ്ങളും നടക്കും.

ഔഷധസസ്യ പ്രദര്‍ശനം, ബയോ ഡൈവേഴ്‌സിറ്റി എക്‌സിബിഷന്‍, ഭക്ഷ്യമേള, അമ്യൂസ്‌മെന്റ് പാര്‍ക്ക്, വ്യാപാരമേള, വിവിധ കലാപരിപാടികള്‍ എന്നിവയാണ് വസന്തോത്സവത്തിന്റെ മറ്റ് ആകര്‍ഷണങ്ങള്‍. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ വീടിനുള്ളില്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

മോഹന്‍ലാല്‍ കെഎസ്ആര്‍ടിസിയുടെ ഗുഡ്‌വില്‍ അംബാസഡറാകുമെന്ന് ഗതാഗത മന്ത്രി  (5 hours ago)

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫെബ്രുവരിയില്‍  (5 hours ago)

പ്രവാസലോകത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തി അവര്‍ നാലുപേരും യാത്രയായി  (5 hours ago)

പാലക്കാട് വയോധികയെ വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി  (5 hours ago)

ജനുവരി 11ന് അമിത് ഷാ തിരുവനന്തപുരത്ത് എത്തും  (5 hours ago)

എകെജി സെന്റർ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി; ഭൂമി കയ്യേറി നിർമിച്ചതെന്ന് ആരോപണം  (6 hours ago)

ബാറില്‍ ഗ്ലാസുകള്‍ എറിഞ്ഞുപൊട്ടിച്ചത് ചോദ്യം ചെയ്തയാളെ ബിയര്‍ കുപ്പികൊണ്ട് ആക്രമിച്ച സംഘം പിടിയില്‍  (6 hours ago)

66 കിലോ ചന്ദനത്തടികളുമായി അഞ്ച് പേര്‍ പിടിയില്‍  (6 hours ago)

കേരളത്തിലെ ഈ ജില്ലകളിൽ അവധിക്ക് സാധ്യത; തമിഴ്നാട്ടിൽ തുടർച്ചയായി അവധി  (6 hours ago)

കേരളത്തിൽ വീണ്ടും യെല്ലോ അലർട്ട്, പുതിയ ന്യൂനമർദ്ദം 24 മണിക്കൂറിൽ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കും; ശനിയാഴ്ച 2 ജില്ലകളിൽ മഴ സാധ്യത  (6 hours ago)

പത്തനാപുരത്തുകാര്‍ക്ക് ഞാനില്ലാതെ പറ്റില്ല, അവരില്ലാതെ എനിക്കും പറ്റില്ലെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍  (6 hours ago)

ഇടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ മുന്നറിയിപ്പ്. പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതും 24 മണിക്കൂറിനുള്ളിൽ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ഇത് തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതുമ  (6 hours ago)

അമ്മയെയും സഹോദരങ്ങളെയും കൊലപ്പെടുത്തി യുവാവ് പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി  (6 hours ago)

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പത്മകുമാറിനെതിരെ എസ്ഐടി. ദേവസ്വം മിനുട്സിൽ തിരുത്തൽ വരുത്തിയത് മനപൂർവ്വമാണെന്നാണ് എസ്ഐടി കണ്ടെത്തൽ  (6 hours ago)

Malayali Vartha Recommends