അരവിന്ദാക്ഷന്റെ അറസ്റ്റില്‍ ഇളകി സിപിഎം;ഇ ഡിയ്ക്ക് നേരെ കലിപ്പിച്ച് പാര്‍ട്ടി സെക്രട്ടറി,പാര്‍ട്ടി അരവിന്ദാക്ഷനൊപ്പമെന്ന് ഗോവിന്ദന്‍, സിപിഎമ്മിന് കേന്ദ്ര ഏജന്‍സിയെ ഭയമില്ല,അറസ്റ്റില്‍ വാ തുറക്കാതെ പിണറായി
സിപിഎം കേന്ദ്രങ്ങളെ വിറപ്പിച്ച് ഇഡിയുടെ ഉഗ്രന്‍ നീക്കം. സിപിഎം കൗണ്‍സിലര്‍ അരവിന്ദാക്ഷനെ ഇഡി തൂക്കിയെടുത്തോണ്ട് പോയി. കരുവന്നൂര്‍ കേസില്‍ ഇതാദ്യമായാണ് ഒരു സിപിഎം നേതാവിനെ കസ്റ്റഡിയിലെടുക്കുന്നത്. എ.സി. മൊയ്തീന്റെ വിശ്വസ്തനാണ് അരവിന്ദാക്ഷന്‍. മൊയ്തീന്റെ കാര്യത്തില്‍ ഏതാണ്ട് തീരുമാനമായി. മൊയ്തീന്റെ മാത്രമല്ല പല ഉന്നത സിപിഎം നേതാക്കളെേുടയും വിശ്വസ്തനണ്. അരവിന്ദാക്ഷന്റെ അറസ്റ്റോടെ ഒരു കാര്യം ഉറപ്പായി കരുവന്നൂരില്‍ വല മുറുക്കി കഴിഞ്ഞു. വടക്കാഞ്ചേരിയിലെ വീട്ടിലെത്തിയാണ് അരവിന്ദാക്ഷനെ ഇഡി കസ്റ്റഡിയിലെടുത്തത്. ഇഡജി തൂക്കിക്കൊണ്ട് പോകുമ്പോള്‍ അരവിന്ദാക്ഷന്റെ രോദനം ഞാന്‍ കള്ളനോ കൊലപാതകിയോ ഓന്നുമല്ല,. ഇവരെന്നെ കള്ളക്കേസില്‍ കുടുക്കുകയാണ്.
ചോദ്യംചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്ന് ആരോപിച്ച് അരവിന്ദാക്ഷന്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ മാസം 12നാണ് അരവിന്ദാക്ഷനെ കൊച്ചി ഇ.ഡി ഓഫിസിലേക്കു ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്. മുളവടികൊണ്ടു തന്നെ തുടര്‍ച്ചയായി മര്‍ദിച്ചുവെന്നും കുനിച്ചുനിര്‍ത്തി കഴുത്തിലിടിച്ചെന്നുമടക്കം അരവിന്ദാക്ഷന്‍ ആരോപിച്ചു. എന്നാല്‍ ചോദ്യചെയ്യല്‍ കഴിഞ്ഞ് ദിവസങ്ങള്‍ക്കു ശേഷം നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന് ഇഡി വ്യക്തമാക്കിയിരുന്നു. അരവിന്ദാക്ഷനെ തൂക്കിയതില്‍ സിപിഎം കേന്ദ്രങ്ങല്‍ ഇളകിയിട്ടുണ്ട്. സംഭവത്തില്‍ പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ പൊട്ടിത്തെറിച്ച് രംഗത്ത് വന്നിട്ടുണ്ട്.
പാര്‍ട്ടി അരവിന്ദാക്ഷനൊപ്പം ഇഡിയുടേത് രാഷ്ട്രീയ വേട്ടയാടല്‍. കേന്ദ്ര ഏജന്‍സിക്ക് മുന്നില്‍ വഴങ്ങാന്‍ മനസ്സില്ലെന്ന് പാര്‍ട്ടി സെക്രട്ടറി പറഞ്ഞിരിക്കുന്നത്. ഇഡി സ്രമിക്കുന്നത് പാര്‍ട്ടിയിലേക്കെത്താന്‍ നടക്കുന്നത് സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമം ആണ്. ന്യായീകരണ ക്യാപ്‌സൂള്‍ വിതറി തുടങ്ങിയിട്ടുണ്ട് പാര്‍ട്ടി സെക്രട്ടറി. സിപിഎം നേതാക്കളെ വേട്ടയാടുന്നു, ആര്‍എസ്എസ്‌സംഘപരിവാര്‍ ശക്തികള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നു. തൃശ്ശൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിന്റെ പ്രതികരണം. കരുവന്നൂര്‍ തട്ടിപ്പിലെ വേന്ദ്രന്മാരെയെല്ലാം ഒരറ്റത്തൂന്ന് തൂക്കി തുടങ്ങിയിട്ടുണ്ട്. അടുത്ത കുറി വീഴുന്നത് എംകെ കണ്ണനാണെന്ന സൂചന വന്നിട്ടുണ്ട്. പിന്നെ നേരെ മൊയ്തീനിലേക്കും അതുവഴി പാര്‍ട്ടിയിലേക്കും. സിപിഎമ്മിന്റെ അടപ്പ് തെറിച്ചിരിക്കുകയാണ്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ അടുത്ത സുഹൃത്തും പണം ഇടപാടിലെ ഇടനിലക്കാരനും ആയിരുന്നു അരവിന്ദാക്ഷന്‍. കൂടാതെ അത്താണി ലോക്കല്‍ കമ്മറ്റി അംഗവും വടക്കാഞ്ചേരി നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനും കൂടിയാണ്. കേസില്‍ സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റുമായ എം കെ കണ്ണനെ ഇഡി ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. സതീഷ് കുമാറുമായി സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടില്ലെന്നും ഇഡി ഉദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചുവെന്നും ചോദ്യം ചെയ്യലിന് ശേഷം എം കെ കണ്ണന്‍ പറഞ്ഞു. വെള്ളിയാഴ്ച വീണ്ടും ഹാജരാകാന്‍ എംകെ കണ്ണന് നോട്ടീസ് കൊടുത്തു.
ഏഴ് മണിക്കൂറാണ് എംകെ കണ്ണനെ ചോദ്യം ചെയ്തത്. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് 27 കോടിയിലേറെ രൂപ ബെനാമി വായ്പയായി തട്ടിയ പി പി കിരണും സതീഷ് കുമാറും തമ്മിലുള്ള സാമ്പത്തിക ഇടപാടിലാണ് എം കെ കണ്ണനെ ചോദ്യം ചെയ്തത്. എം കെ കണ്ണന്‍ അദ്ധ്യക്ഷനായ ബാങ്കിലെ സതീഷ് കുമാറിന്റെ ബിനാമി നിക്ഷേപത്തില്‍ നിന്നും പിപി കിരണിന് വേണ്ടി കരുവന്നൂര്‍ ബാങ്കിലേക്ക് പോയ പണത്തിലാണ് ഇഡിയുടെ സംശയങ്ങള്‍. പണമിടപാടിന്റെ രേഖകള്‍ ഇഡി കണ്ടെടുത്തിരുന്നു. ഈ പണമിടപാടുകള്‍ സംബന്ധിച്ച് പിന്നീട് സതീഷ് കുമാറും കിരണും തമ്മില്‍ പൊലീസ് കേസുണ്ടാവുകയും എ സി മൊയ്തീന്‍, എം കെ കണ്ണന്‍ അടക്കമുള്ളവര്‍ പ്രശ്‌ന പരിഹാരത്തിന് ഇടപെട്ടെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha