Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രോഗികള്‍ക്ക് ഇനി അലയേണ്ട... മെഡിക്കല്‍ കോളേജില്‍ രണ്ടാമത്തെ കാരുണ്യ ഫാര്‍മസി

04 MARCH 2024 09:05 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ടാമത്തെ കാരുണ്യ ഫാര്‍മസി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ലിമിറ്റഡിന്റെ കീഴിലുള്ള കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസിയുടെ 75-ാമത് ശാഖയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്ഥാപിച്ചത്. 24 മണിക്കൂറും ഈ ഫാര്‍മസി പ്രവര്‍ത്തിക്കും.

മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അത്യാഹിത വിഭാഗത്തിനും പ്രധാന ആശുപത്രി ബ്ലോക്കിനും സമീപത്തായി പുതിയ കാരുണ്യ ഫാര്‍മസി ആരംഭിച്ചത്. കമ്മ്യൂണിറ്റി ഫാര്‍മസി കെട്ടിടത്തിലാണ് പുതിയ ഫാര്‍മസി. നേരത്തെ ഒപി ബ്ലോക്കിലാണ് കാരുണ്യ ഫാര്‍മസി ഉണ്ടായിരുന്നത്. രാത്രിയിലുള്‍പ്പെടെ വളരെ ദൂരം നടന്ന് പോയി മരുന്ന് വാങ്ങേണ്ട അവസ്ഥ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള രോഗികളുടെ കൂട്ടിരിപ്പുകാര്‍ മന്ത്രി മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ അറിയിച്ചിരുന്നു. കൂടാതെ രാത്രി കാലങ്ങളില്‍ മന്ത്രി ഇത് നേരിട്ട് കാണുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് രോഗികളുടെ സൗകര്യം കൂടി കണക്കിലെടുത്ത് കാരുണ്യ ഫാര്‍മസി ആരംഭിക്കാന്‍ മന്ത്രി കെ.എം.എസ്.സി.എല്‍.ന് നിര്‍ദേശം നല്‍കിയത്. നിലവില്‍ ഫാര്‍മസികളെല്ലാം ഒരേ കെട്ടിടത്തില്‍ വന്നതോടെ രോഗികള്‍ക്ക് ഏറെ സഹായകരമാണ്.
മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. എ. നിസാറുദീന്‍, കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമരാവതിയിലെ അപാര്‍ട്‌മെന്റില്‍ നടന്നത് അതിക്രൂര പീഡനം  (59 minutes ago)

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് കോടതി  (1 hour ago)

ഹോട്ടലിന്റെ പോസ്റ്ററില്‍ വിഷു ആശംസയില്‍ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ച റസ്റ്ററന്റ് ഉടമ അറസ്റ്റില്‍  (1 hour ago)

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി  (1 hour ago)

ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യ; പ്രിന്‍സിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (1 hour ago)

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി  (1 hour ago)

ഒരു നാട് മുഴുവന്‍ കണ്ണീരില്‍: വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകരും നാട്ടുകാരും; ഞങ്ങളും പോകേണ്ടതായിരുന്നു  (1 hour ago)

വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വീണജോര്‍ജ്  (1 hour ago)

അനുശ്രീയും മഹീന്ദ്ര ഥാര്‍ ഗാരേജിലെത്തിച്ചു  (1 hour ago)

മൊബൈല്‍ ഷോറൂമില്‍ കവര്‍ച്ച നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്  (2 hours ago)

പൊള്ളാച്ചി ആശുപത്രിയിലെത്തി സാഹചര്യം വിലയിരുത്തി മന്ത്രി കൃഷ്ണന്‍ കുട്ടി  (2 hours ago)

കേരളത്തെ കണ്ണീരിലാഴ്ത്തിയ വാല്‍പ്പാറ അപകടം: കജീവന്‍ നഷ്ടമായത് മലപ്പുറത്തെ ജി എല്‍ പി സ്‌കൂളിലെ പ്രധാനാധ്യാപികയടക്കം 9 പേര്‍ക്ക്  (3 hours ago)

ശോഭാ സുരേന്ദ്രനെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബിജെപി  (3 hours ago)

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് കെ. സുധാകരന്‍  (3 hours ago)

Malayali Vartha Recommends