Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലഹരിയില്‍ മകളെ ബലാല്‍സംഗം ചെയ്തു; ചെയ്ത തെറ്റ് തിരിച്ചറിയാതെ പോകുന്ന ലഹരിക്കടിമയായവരുടെ എണ്ണം കൂടുന്നു

07 FEBRUARY 2019 03:55 PM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ കു്ട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കൂടി വരുന്നു. 2017 ഏപ്രില്‍ മുതല്‍ 2018 മാര്‍ച്ച് വരെ മാത്രം 1,302 ലൈംഗികാതിക്രമ കേസുകളാണ് സംസ്ഥാനത്തെ 36 ചൈല്‍ഡ് ലൈന്‍ യൂണിറ്റ് വഴി പോലീസിനു കൈമാറിയത്. ഇവയില്‍ 93.5 ശതമാനത്തിലും പ്രതികള്‍ കുട്ടികള്‍ക്ക് പരിചയമുള്ളവരായിരുന്നു. അപരിചിതര്‍ വെറും 85 പേരും. 1019 പെണ്‍കുട്ടികളും 133 ആണ്‍കുട്ടികളും പീഡനത്തിനിരയായി. 67 കേസുകളില്‍ അച്ഛന്‍മാരായിരുന്നു പ്രതികള്‍. 34 കേസുകളില്‍ രണ്ടാനച്ഛന്‍മാരാണ് പെണ്‍കുഞ്ഞുങ്ങളെ ദ്രോഹിച്ചത്. മിക്ക കേസുകളും വില്ലന്‍ ലഹരിയും. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്് വരെയുള്ള കണക്ക് ഇതാണെങ്കില്‍ അതിന് ശേഷമുള്ള കണക്കുകള്‍ അതിലും വലുതായിരിക്കും. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്ത കേസില്‍ വരെ ചോദ്യം ചെയ്യുമ്പോള്‍ പ്രതി പറഞ്ഞത് ചെയ്യുന്നത് തെറ്റാണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നാണ്. മയക്കുമരുന്നിന് അടിമയായവരാണ് പലരും. സ്വന്തം മക്കളോട് കാട്ടിയത് പാതകമാണെന്ന തിരിച്ചറിവുപോലും പലര്‍ക്കുമില്ല.

വീട്ടുകാരും ബന്ധുക്കളും അയല്‍വാസികളും അടങ്ങുന്ന പരിചിതസമൂഹമാണ് പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതില്‍ 90 ശതമാനവും. രാജ്യത്ത് പലപ്പോഴായി നടന്ന പഠനങ്ങളിലെല്ലാം ഇക്കാര്യം വ്യക്തമായിട്ടുണ്ട്. ബന്ധുക്കള്‍ പ്രതിസ്ഥാനത്ത് വന്നത് 261 കേസുകളിലാണ്. കുട്ടികളുടെ വീടുകളുമായി അടുത്തബന്ധമുള്ള 269 പേരും പ്രതികളായി. പ്രേമംനടിച്ചുള്ള ബലാത്സംഗങ്ങള്‍ 178. സൗഹൃദം ബലാത്സംഗത്തിലേക്ക് വഴിമാറിയത് 52 കേസുകളില്‍ 119 കേസുകളിലെ പ്രതികള്‍ അധ്യാപകരായിരുന്നു. കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെടുന്ന സംഭവങ്ങളില്‍ 10 ശതമാനം മാത്രമാണ് കേസാകുന്നതെന്നാണ് സന്നദ്ധ സംഘടനകളുടെ കണ്ടെത്തല്‍. ബാക്കിയെല്ലാം പല തലങ്ങളിലായി ഒതുക്കപ്പെടുന്നു. കുട്ടിയുടെ മാനം മുന്‍നിര്‍ത്തിയുള്ള വിലപേശലാണ് നീതിനിഷേധത്തിന് കാരണമാകുന്നത്. 2017 2018 വര്‍ഷങ്ങളില്‍ ലൈല്‍ഡ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്ത പീഡനക്കേസുകളില്‍ പകുതിയോളം നടന്നത് കുട്ടികളുടെ വീടുകളില്‍ തന്നെയാണ്. ദേശീയതലത്തില്‍ തന്നെ ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കേരളത്തിലാണ്. സ്വന്തം സ്വാര്‍ഥതാത്പര്യങ്ങള്‍ നടപ്പാക്കാനും പ്രതികാരംചെയ്യാനും കുട്ടികളെ കരുവാക്കുന്ന കുടുംബാംഗങ്ങളും കുറവല്ല. പെണ്‍കുട്ടികളുടെ സംരക്ഷണത്തിനുവേണ്ടി ഉയരുന്ന മുറവിളികള്‍ക്കാപ്പം കുടുംബവഴക്കുകളില്‍ അവരെ ബലിയാടാക്കി വേണ്ടപ്പെട്ടവരെ മാനസികമായി പീഡിപ്പിക്കുന്നത് തടയാനുള്ള നടപടികൂടി വേണ്ടിയിരിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (1 hour ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (1 hour ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (1 hour ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (1 hour ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (2 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (2 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (2 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (2 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (2 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (3 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (3 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (3 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (3 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (4 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

Malayali Vartha Recommends