Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

വനിതാ മതില്‍ ഗംഭീരമായിരുന്നെങ്കിലും തൊട്ടടുത്ത ദിവസം യുവതികളെ ശബരിമലയില്‍ കയറ്റി അത് പൊളിച്ചെന്ന് മുഖ്യസംഘാടകനായ വെള്ളാപ്പള്ളി നടേശന്‍, ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതില്‍ പരാജയപ്പെട്ടു, ബി.ജെ.പി നേട്ടം കൊയ്തു

21 JANUARY 2019 01:53 PM IST
മലയാളി വാര്‍ത്ത

വനിതാ മതില്‍ കെണിയായെന്ന് മുഖ്യസംഘാടകനായ വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. മതില്‍ ഗംഭീര വിജയമായിരുന്നെങ്കിലും അതിന്റെ തൊട്ടടുത്ത ദിവസം പൊലീസ് യുവതികളെ മലകയറ്റിയതോടെ മതില്‍ കെണിയായി മാറിയെന്നും പൊളിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ ബി.ജെ.പിക്ക് അവസരം മുതലെടുക്കാനായി. അത് അവരുടെ നേട്ടമാണ്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ കൂടെയുള്ളവരില്‍ ആരൊക്കെ കൊഴിഞ്ഞ് പോകും ആരൊക്കെ കൂടെ നില്‍ക്കും എന്ന് ഇപ്പോള്‍ പറയാനാകില്ല. അതിന് ശേഷമേ ശബരിമല വിഷയത്തിലൂടെ അവര്‍ക്ക് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാകാനാകുമെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

പ്രകാശാനന്ദ സ്വാമി അയ്യപ്പഭക്തസംഗമത്തില്‍ പങ്കെടുത്തല്ലോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അദ്ദേഹം ശിവഗിരി മഠത്തിലെ മുന്‍ മഠാതിപധിയാണെന്നും ഇപ്പോഴത്തെ മഠാധിപതിയല്ലെന്നും പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബി.ഡി.ജെ.എസ് ബി.ജെ.പി സഖ്യം അവസാനിപ്പിക്കുന്നതിന്റെ വ്യക്തമായ സൂചന വെള്ളാപ്പള്ളി നല്‍കുകയും ചെയ്തു. തെരഞ്ഞെടുപ്പിന് മുമ്പ് ആരോക്കെ കൂടെ കാണും ആരൊക്കെ കൊഴിഞ്ഞ് പോകും എന്ന് പറഞ്ഞതിന്റെ പൊരുള്‍ അതാണ്. ശബരിമല വിഷയത്തിന്റെ മറവില്‍ ബി.ജെ.പി എന്‍.എസ്.എസിന്റെ നിലപാടുകളുമായി യോജിച്ച് പ്രവര്‍ത്തിച്ചതോടെയാണ് വെള്ളാപ്പള്ളി അകന്നത്. 

യവതീപ്രവേശനത്തിന് പിന്നാലെ വനിതാമതിലിനെതിരെ വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ആരോപിച്ചിരുന്നു. സര്‍ക്കാര്‍ നടത്തിയത് തറ വേലയാണെന്ന് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ ആരോപിച്ചിരുന്നു. സര്‍ക്കാര്‍ തങ്ങളെ വഞഢ്ചിക്കുകയായിരുന്നെന്ന് പ്രീതിനടേശനും ചൂണ്ടിക്കാട്ടിയിരുന്നു. അതിന് പിന്നാലെയാണ് വെള്ളാപ്പള്ളി നേടശന്‍ മതില്‍ പൊളിഞ്ഞെന്ന് പറഞ്ഞത്. അതേസമയം സര്‍ക്കാരിനെ പൂര്‍ണമായും തള്ളിക്കളയാനും അദ്ദേഹം തയ്യാറായില്ല എന്നത് ശ്രദ്ധേയമാണ്. മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ഉപദേശകര്‍ വഴിതെറ്റിക്കുന്നു എന്ന് വെള്ളാപ്പള്ളി തുറന്നടിക്കുകയും ചെയ്തു. ശബരിമല കോടതിവിധിയില്‍ സര്‍ക്കാര്‍ പെട്ട് പോയതാണെന്നും ചൂണ്ടിക്കാട്ടി.

നാമജപം നല്ലതാണെന്നും അത് രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനോട് യോജിപ്പില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. എന്‍.എസ്.എസിന്റെ നേതൃത്വത്തിലാണ് നാമജപം തുടങ്ങിയത്. അത് ബി.ജെ.പി ഏറ്റെടുത്തതോടെ അക്രമം ഉണ്ടായി. തുടര്‍ന്നാണ് വെള്ളാപ്പള്ളി രംഗത്തെത്തിയത്. സര്‍ക്കാരിന് മുന്നില്‍ മറ്റ് മാര്‍ഗമില്ലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നിട്ടും പലരും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഇതില്‍ ഒട്ടും പിന്നിലല്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. എന്‍.എസ്.എസിന്റെ അക്കൗണ്ടിലാണ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായത്. സുകുമാരന്‍ നായര്‍ വെരട്ടിയപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി വഴങ്ങി. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനെ അതിന് കിട്ടില്ല. അതുകൊണ്ടാണ് അദ്ദേഹത്തിനെതിരെ എല്ലാവരും തിരിഞ്ഞിരിക്കുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു.

 

 " frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (2 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (2 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (3 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (3 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (3 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (3 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (4 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (4 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (5 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (5 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (5 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (6 hours ago)

Malayali Vartha Recommends