Widgets Magazine
27
Jul / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രതിസന്ധികള്‍ പലത്... ഷിരൂരില്‍ മണ്ണിടിച്ചിലില്‍ പെട്ട മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചില്‍ അനിശ്ചിതത്വത്തില്‍; നദിയില്‍ അടിയൊഴുക്ക് അതിശക്തം, ഫ്‌ലോട്ടിങ് പ്രതലം ഒരുക്കുന്നതിലും തടസം; ഗംഗാവലി നദിയില്‍ ഇറങ്ങാന്‍ അനുകൂല സാഹചര്യം ഇല്ല


പാരീസില്‍ ഒളിംപിക്‌സിന് വര്‍ണാഭമായ തുടക്കം....സെയ്ന്‍ നദിക്കരയില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ആദ്യമെത്തിയത് ഗ്രീക്ക് ടീം ,സെന്‍ നദിയിലൂടെ 80 ബോട്ടുകളിലായി കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റ് നടന്നു, ബാഡ്മിന്റണ്‍ താരം പി വി സിന്ധുവും അചന്ത ശരത്കമലുമാണ് ഇന്ത്യക്ക് വേണ്ടി മാര്‍ച്ച് പാസ്റ്റില്‍ പതാകയേന്തിയത്


തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് തസ്തികയിൽ അപേക്ഷിക്കാം. പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികകളിലാണ് നിയമനം


ലക്ഷ്മണ ഷിരൂരിൽ കട നടത്തുന്നത് 35 വർഷമായി; മണ്ണിടിച്ചിലുണ്ടായതിന്റെ തലേന്ന് സ്ഥലം ഒഴിയണമെന്ന് നോട്ടീസ് ലഭിച്ചു:- അപകട ദിവസം റെഡ് അലർട്ടിനെ തുടർന്ന് സ്കൂൾ അവധി ആയതിനാൽ മക്കളും ഭാര്യയും കടയിൽ:- നിമിഷനേരം കൊണ്ട് എല്ലാം തരിപ്പണമായി..


ഗംഗാവലിപ്പുഴയിൽ അടിയൊഴുക്ക് ശക്തമായതിനാൽ തിരച്ചിൽ നീണ്ടേക്കുമെന്ന് ആശങ്കയുണ്ട്.. സാഹചര്യം അനുകൂലമായാൽ പുഴയിലിറങ്ങി തിരച്ചിൽ നടത്തുമെന്നു സൈന്യം അറിയിച്ചു...

ശബരിമല മണ്ഡല മകര വിളക്കിന്റെ വിജയം...വകുപ്പുകളുടെ ഏകോപനത്തിന്റെ ഫലം -: മന്ത്രി കെ രാധാകൃഷ്ണന്‍

04 MARCH 2024 10:57 PM IST
മലയാളി വാര്‍ത്ത

More Stories...

വിവിധ സംസ്ഥാനങ്ങളില്‍ ജൂഡീഷ്യല്‍ ഓഫീസര്‍മാരായി നിയമിക്കപ്പെടുന്നവര്‍ക്ക് പ്രദേശിക ഭാഷയില്‍ പരിജ്ഞാനം വേണമെന്ന നിബന്ധന ശരിവെച്ച് സുപ്രീംകോടതി....

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായികയും ടെലിവിഷന്‍ അവതാരകയും നര്‍ത്തകിയുമായ റിമി ടോമിക്ക് യുഎഇ ഗോള്‍ഡന്‍ വിസ

രക്ഷയായത് ഡ്രൈവറുടെ മനസാന്നിധ്യം.... അങ്കമാലിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍സി ബസില്‍ തീപിടിച്ചു....

കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം... മിഷന്‍ 2025ന്റെ പേരില്‍ കോണ്‍ഗ്രസില്‍ ഭിന്നത; വയനാട് ലീഡേഴ്സ് മീറ്റ് തീരുമാനം റിപ്പോര്‍ട്ട് ചെയ്യേണ്ടിയിരുന്ന വിഡി സതീശന്‍ വിട്ടുനിന്നു; ഹൈക്കമാന്‍ഡ് ഇടപെടാതെ ചുമതല ഏറ്റെടുക്കില്ലെന്ന് വിഡി സതീശന്‍, അനുനയ നീക്കം

കണ്ണൂർ, കാസർഗോഡ് തീരങ്ങൾക്ക് പ്രത്യേക ജാഗ്രത; പുതുക്കിയ ഉയർന്ന തിരമാല ജാഗ്രത നിർദേശം; ഉയർന്ന തിരമാലകൾക്കും കടൽ കൂടുതൽ പ്രക്ഷുബ്ദ്ധമാകാനും സാധ്യത

2023-24 ശബരിമല മണ്ഡലമകരവിളക്ക് തീര്‍ഥാടന കാലം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് വിവിധ  വകുപ്പുകളുടെ ഏകോപിതമായ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന്റെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച വിവിധ വകുപ്പുകളെ ആദരിക്കുന്നതിന്പമ്പശ്രീരാമസാകേതം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അനുമോദന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വകുപ്പുകളുടെ കൂട്ടായ്മയും നേതൃത്വപരമായ പ്രവര്‍ത്തനങ്ങളും തീര്‍ഥാടനം മഹത്തരമാക്കി.

തീര്‍ഥാടന കാലത്ത് ചില കേന്ദ്രങ്ങളില്‍ നിന്നും വ്യാജ പ്രചരണങ്ങള്‍ ശബരിമലയെ തകര്‍ക്കാന്‍ കരുതിക്കൂട്ടി നടത്തുകയുണ്ടായി. എന്നാല്‍ ഇതിനെയെല്ലാം തരണം ചെയ്യുന്നതിന് വിവിധ വകുപ്പുകളുടെ സജീവമായ ഇടപെടല്‍ സഹായകരമായി.
ഇതൊരു മാതൃകയാക്കി എടുത്തുകൊണ്ടു 2024-25 തീര്‍ഥാടനം മികവുറ്റതാക്കണം. ലക്ഷകണക്കിന് തീര്‍ഥാടകരാണ് ഇത്തവണ ദര്‍ശനം നടത്തിയത്. തീര്‍ഥാടന കാലത്ത് ഓരോ സന്ദര്‍ഭത്തിലും ഉണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
അടുത്ത തീര്‍ഥാടനകാലം സംബന്ധിച്ച മുന്നൊരുക്ക അവലോകനയോഗം കൂടുതല്‍ ഉപകാരപ്രദമാകുമെന്ന് ആന്റോ ആന്റണി എം പി പറഞ്ഞു. അടുത്ത മണ്ഡലകാലത്തിനു മുന്‍പ് ദേവസ്വം ബോര്‍ഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഗസ്റ്റ് ഹൗസുകളുടെ നവീകരണം, ഗതാഗത നിയന്ത്രണങ്ങള്‍, ഇടത്താവളങ്ങളില്‍ ഭക്ഷണം, കുടിവെള്ളം, പാര്‍ക്കിംഗ് സൗകര്യങ്ങള്‍ തുടങ്ങിയ കൂടുതല്‍ മെച്ചപ്പെടുത്തണം. വിശ്രമ കേന്ദ്രങ്ങള്‍ കൂടുതല്‍ ആത്മീയ കേന്ദ്രങ്ങളാക്കി മാറ്റണമെന്നും എംഎല്‍എ പറഞ്ഞു. പ്രതിസന്ധികളെ മറികടക്കാന്‍ സാധിച്ചതാണ് തീര്‍ഥാടനവിജയത്തിനു വഴിയൊരുക്കിയതെന്നു അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. വ്യാജ പ്രചാരണങ്ങള്‍ ഉണ്ടായെങ്കിലും പതറാതെ മുന്നോട്ടു പോയി ലക്ഷ്യത്തില്‍ എത്താന്‍ സാധിച്ചതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.
സംതൃപ്തികരമായ തീര്‍ഥാടനകാലമാണ് കടന്നുപോയതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. തീര്‍ഥാടനം ചിട്ടയായും ഭംഗിയായും നടത്താന്‍ സാധിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും തീര്‍ഥാടനം മികച്ചതാക്കുന്നതിന് നിരന്തര ഇടപെടലുകളാണ് നടത്തിയത്. ദേവസ്വം മന്ത്രി നിരവധി തവണ ശബരിമല സന്ദര്‍ശിക്കുകയും അവലോകന യോഗങ്ങള്‍ നടത്തുകയും ചെയ്തു. എംഎല്‍എമാരായ അഡ്വ. പ്രമോദ് നാരായണും,അഡ്വ.കെ.യു.ജനീഷ് കുമാറും  മികച്ച ഇടപെടലുകള്‍ നടത്തിയെന്നും അദേഹം പറഞ്ഞു.
പീരുമേട് എം എല്‍ എ വാഴൂര്‍ സോമന്‍, ദേവസ്വം ബോര്‍ഡ് മെമ്പര്‍മാരായ ജി. സുന്ദരേശന്‍, അജി കുമാര്‍, ദേവസ്വം വകുപ്പ് സെക്രട്ടറി എം.ജി. രാജമാണിക്യം, ഐ ജി സ്പര്‍ജന്‍ കുമാര്‍, പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രേം കൃഷ്ണന്‍, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി അജിത്, കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.     
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവിധ സംസ്ഥാനങ്ങളില്‍ ജൂഡീഷ്യല്‍ ഓഫീസര്‍മാരായി നിയമിക്കപ്പെടുന്നവര്‍ക്ക് പ്രദേശിക ഭാഷയില്‍ പരിജ്ഞാനം വേണമെന്ന നിബന്ധന ശരിവെച്ച് സുപ്രീംകോടതി....  (18 minutes ago)

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായികയും ടെലിവിഷന്‍ അവതാരകയും നര്‍ത്തകിയുമായ റിമി ടോമിക്ക് യുഎഇ ഗോള്‍ഡന്‍ വിസ  (24 minutes ago)

കൊറിയോഗ്രാഫറും സംവിധായികയുമായ ഫറ ഖാന്റെയും സംവിധായകന്‍ സാജിദ് ഖാന്റെയും അമ്മ മേനക ഇറാനി അന്തരിച്ചു....  (55 minutes ago)

രക്ഷയായത് ഡ്രൈവറുടെ മനസാന്നിധ്യം.... അങ്കമാലിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍സി ബസില്‍ തീപിടിച്ചു....  (1 hour ago)

കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം... മിഷന്‍ 2025ന്റെ പേരില്‍ കോണ്‍ഗ്രസില്‍ ഭിന്നത; വയനാട് ലീഡേഴ്സ് മീറ്റ് തീരുമാനം റിപ്പോര്‍ട്ട് ചെയ്യേണ്ടിയിരുന്ന വിഡി സതീശന്‍ വിട്ടുനിന്നു; ഹൈക്കമാന്‍ഡ് ഇടപെടാതെ ചുമതല ഏറ്റ  (1 hour ago)

കണ്ണൂർ, കാസർഗോഡ് തീരങ്ങൾക്ക് പ്രത്യേക ജാഗ്രത; പുതുക്കിയ ഉയർന്ന തിരമാല ജാഗ്രത നിർദേശം; ഉയർന്ന തിരമാലകൾക്കും കടൽ കൂടുതൽ പ്രക്ഷുബ്ദ്ധമാകാനും സാധ്യത  (1 hour ago)

ചെങ്ങന്നൂരില്‍ സ്വര്‍ണാഭരണങ്ങളില്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ബാങ്കിലെ അപ്രൈസര്‍  പിടിയില്‍....  (1 hour ago)

നടുറോഡിൽ മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിൽ തർക്കമുണ്ടായ സംഭവത്തിൽ നിർണായക നീക്കവുമായി രംഗത്ത് വന്നിരിക്കുകയാണ് കെഎസ്ആര്‍ടിസി ഡ്രൈവർ യദു; ഒന്നുകിൽ തിരിച്ചെടുക്കണം, അല്ലെങ്കിൽ പിരിച്ചുവിട്ടതായി അറി  (1 hour ago)

ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കേരളതീരത്ത് വന്‍ ചുഴലിക്കാറ്റിനും പെരുമഴയ്ക്കും പ്രളയത്തിനും സാധ്യത; അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലില്‍ കടുത്ത ന്യൂനമര്‍ദവും പെരുമഴയും പ്രളയവുമാകുമെന്ന് മുന്നറിയിപ്പ്  (1 hour ago)

ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ആദ്യ മത്സരത്തിന് ഇന്നിറങ്ങും.... എതിരാളികള്‍ ന്യൂസിലന്‍ഡ്  (2 hours ago)

ഐ എസ് ആര്‍ ഓ ചാരക്കേസ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചന... സമന്‍സ് കൈപ്പറ്റിയ 5 പ്രതികള്‍ കോടതിയില്‍ ഹാജരാകാന്‍ കൂടുതല്‍ സമയം തേടി, സെപ്റ്റംബര്‍ 27 ന് ഹാജരായി ജാമ്യമെടുക്കാന്‍ കോടതി ഉത്തരവിട്ടു  (2 hours ago)

വെല്ലുവിളിച്ച് സുരേന്ദ്രന്‍... കേന്ദ്രസഹായം ഉറപ്പാക്കാന്‍ ഇനി ജാഗ്രതയോടെ നീങ്ങും, നടപടികളില്‍ വീഴ്ച പാടില്ലെന്ന് മുഖ്യമന്ത്രി; കേരളത്തിന് മൂന്നാം വന്ദേഭാരത്, കൊച്ചി - ബംഗളൂരു സര്‍വീസ് ജൂലായ് 31 മുതല്‍  (2 hours ago)

പ്രതിസന്ധികള്‍ പലത്... ഷിരൂരില്‍ മണ്ണിടിച്ചിലില്‍ പെട്ട മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചില്‍ അനിശ്ചിതത്വത്തില്‍; നദിയില്‍ അടിയൊഴുക്ക് അതിശക്തം, ഫ്‌ലോട്ടിങ് പ്രതലം ഒരുക്കുന്നതിലും തടസം; ഗംഗാവല  (2 hours ago)

നിപ രോഗ ബാധ ആശങ്കയകലുന്നു.... രണ്ട് പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവായി  (2 hours ago)

ഒന്നുകില്‍ തിരിച്ചെടുക്കണം, അല്ലെങ്കില്‍ പിരിച്ചുവിട്ടതായി അറിയിക്കണം... തിരുവനന്തപുരം മേയറുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു ഹൈക്കോടതിയെ സമീപിച്ചു....  (3 hours ago)

Malayali Vartha Recommends