Widgets Magazine
27
Jul / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രതിസന്ധികള്‍ പലത്... ഷിരൂരില്‍ മണ്ണിടിച്ചിലില്‍ പെട്ട മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചില്‍ അനിശ്ചിതത്വത്തില്‍; നദിയില്‍ അടിയൊഴുക്ക് അതിശക്തം, ഫ്‌ലോട്ടിങ് പ്രതലം ഒരുക്കുന്നതിലും തടസം; ഗംഗാവലി നദിയില്‍ ഇറങ്ങാന്‍ അനുകൂല സാഹചര്യം ഇല്ല


പാരീസില്‍ ഒളിംപിക്‌സിന് വര്‍ണാഭമായ തുടക്കം....സെയ്ന്‍ നദിക്കരയില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ആദ്യമെത്തിയത് ഗ്രീക്ക് ടീം ,സെന്‍ നദിയിലൂടെ 80 ബോട്ടുകളിലായി കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റ് നടന്നു, ബാഡ്മിന്റണ്‍ താരം പി വി സിന്ധുവും അചന്ത ശരത്കമലുമാണ് ഇന്ത്യക്ക് വേണ്ടി മാര്‍ച്ച് പാസ്റ്റില്‍ പതാകയേന്തിയത്


തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് തസ്തികയിൽ അപേക്ഷിക്കാം. പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികകളിലാണ് നിയമനം


ലക്ഷ്മണ ഷിരൂരിൽ കട നടത്തുന്നത് 35 വർഷമായി; മണ്ണിടിച്ചിലുണ്ടായതിന്റെ തലേന്ന് സ്ഥലം ഒഴിയണമെന്ന് നോട്ടീസ് ലഭിച്ചു:- അപകട ദിവസം റെഡ് അലർട്ടിനെ തുടർന്ന് സ്കൂൾ അവധി ആയതിനാൽ മക്കളും ഭാര്യയും കടയിൽ:- നിമിഷനേരം കൊണ്ട് എല്ലാം തരിപ്പണമായി..


ഗംഗാവലിപ്പുഴയിൽ അടിയൊഴുക്ക് ശക്തമായതിനാൽ തിരച്ചിൽ നീണ്ടേക്കുമെന്ന് ആശങ്കയുണ്ട്.. സാഹചര്യം അനുകൂലമായാൽ പുഴയിലിറങ്ങി തിരച്ചിൽ നടത്തുമെന്നു സൈന്യം അറിയിച്ചു...

ഒറ്റ ക്ലിക്കില്‍ ഉച്ചഭക്ഷണം അരികിലെത്തുന്ന കുടുംബശ്രീയുടെ 'ലഞ്ച് ബെല്‍' പദ്ധതി ഉദ്ഘാടനം ഇന്ന് രാവിലെ തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് തിരുവനന്തപുരം തമ്പാനൂര്‍ കെ.ടി.ഡി.സി ഗ്രാന്‍ഡ് ചൈത്രത്തില്‍ നിര്‍വഹിക്കും

05 MARCH 2024 04:41 AM IST
മലയാളി വാര്‍ത്ത

More Stories...

രക്ഷയായത് ഡ്രൈവറുടെ മനസാന്നിധ്യം.... അങ്കമാലിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍സി ബസില്‍ തീപിടിച്ചു....

കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം... മിഷന്‍ 2025ന്റെ പേരില്‍ കോണ്‍ഗ്രസില്‍ ഭിന്നത; വയനാട് ലീഡേഴ്സ് മീറ്റ് തീരുമാനം റിപ്പോര്‍ട്ട് ചെയ്യേണ്ടിയിരുന്ന വിഡി സതീശന്‍ വിട്ടുനിന്നു; ഹൈക്കമാന്‍ഡ് ഇടപെടാതെ ചുമതല ഏറ്റെടുക്കില്ലെന്ന് വിഡി സതീശന്‍, അനുനയ നീക്കം

കണ്ണൂർ, കാസർഗോഡ് തീരങ്ങൾക്ക് പ്രത്യേക ജാഗ്രത; പുതുക്കിയ ഉയർന്ന തിരമാല ജാഗ്രത നിർദേശം; ഉയർന്ന തിരമാലകൾക്കും കടൽ കൂടുതൽ പ്രക്ഷുബ്ദ്ധമാകാനും സാധ്യത

ചെങ്ങന്നൂരില്‍ സ്വര്‍ണാഭരണങ്ങളില്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ബാങ്കിലെ അപ്രൈസര്‍  പിടിയില്‍....

നടുറോഡിൽ മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിൽ തർക്കമുണ്ടായ സംഭവത്തിൽ നിർണായക നീക്കവുമായി രംഗത്ത് വന്നിരിക്കുകയാണ് കെഎസ്ആര്‍ടിസി ഡ്രൈവർ യദു; ഒന്നുകിൽ തിരിച്ചെടുക്കണം, അല്ലെങ്കിൽ പിരിച്ചുവിട്ടതായി അറിയിക്കണം എന്ന ഹർജിയുമായി ഹൈക്കോടതിയിൽ

ഒറ്റ ക്ലിക്കില്‍ ഉച്ചഭക്ഷണം അരികിലെത്തുന്ന കുടുംബശ്രീയുടെ 'ലഞ്ച് ബെല്‍' പദ്ധതി തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് തിരുവനന്തപുരം തമ്പാനൂര്‍ കെ.ടി.ഡി.സി ഗ്രാന്‍ഡ് ചൈത്രത്തില്‍ 5ന് രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. ആന്റണി രാജു എം.എല്‍.എ അധ്യക്ഷത വഹിക്കും.

ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ്, നിയമസഭ, വികാസ് ഭവന്‍, പബഌക് ഓഫീസ് പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍, മറ്റു സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് ഉച്ചയൂണ് വിതരണം. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്ത് കുടുംബശ്രീയുടെ പ്രാതിനിധ്യം ഉറപ്പിക്കുന്നതോടൊപ്പം വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുടുംബശ്രീയുടെ ഫുഡ് ഡെലിവറി ആപ്പ് 'പോക്കറ്റ്മാര്‍ട്ട്' വഴി ഓര്‍ഡര്‍ നല്‍കാം. ചോറ്, സാമ്പാര്‍, അച്ചാര്‍, കൂട്ടുകറി, പുളിശ്ശേരി എന്നിവ ഉള്‍പ്പെടുന്ന ബജറ്റ് ലഞ്ച് 60 രൂപയ്ക്കും നോണ്‍ വെജ് വിഭവങ്ങള്‍ കൂടി ഉള്‍പ്പെട്ട പ്രീമിയം ലഞ്ച് 99 രൂപയ്ക്കും ലഭിക്കും.

ഓരോ ദിവസത്തെയും ഉച്ചഭക്ഷണം അന്നു രാവിലെ ഏഴു മണിവരെ ഓര്‍ഡര്‍ ചെയ്യാം. രാവിലെ പത്തുമണിക്കുള്ളില്‍ വിതരണത്തിന് തയ്യാറാകുന്ന പാഴ്‌സല്‍ ഉച്ചയ്ക്ക് 12നു മുമ്പ് ഓര്‍ഡര്‍ ചെയ്ത ആള്‍ക്ക് ലഭിക്കും. ഉപഭോക്താവിന്റെ ഓഫീസ് പ്രവര്‍ത്തന ദിവസങ്ങള്‍ അനുസരിച്ച് ഒരു മാസത്തെ ഉച്ചഭക്ഷണം മുന്‍കൂട്ടി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്.


ശ്രീകാര്യത്ത് പ്രത്യേകമായി സജ്ജീകരിക്കുന്ന അടുക്കളയിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. ഹരിതചട്ടം പാലിക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് കണ്ടെയ്‌നറുകള്‍ ഒഴിവാക്കി സ്റ്റീല്‍ പാത്രങ്ങളിലാണ് ഊണ് വിതരണം ചെയ്യുക. രണ്ടു മണിക്ക് ശേഷം ലഞ്ച് ബോക്‌സ് തിരികെ കൊണ്ടു പോകാന്‍ കുടുംബശ്രീയുടെ ആളെത്തും. ഈ പാത്രങ്ങള്‍ മൂന്നുഘട്ടമായി ഹൈജീന്‍ വാഷ് ചെയ്തതിനു ശേഷമായിരിക്കും പിന്നീട് ഉപയോഗിക്കുക. സ്ഥിരമായി ഭക്ഷണം വാങ്ങുന്ന ആള്‍ക്ക് ഒരേ ലഞ്ച് ബോക്‌സ് തന്നെ നല്‍കുന്നതിനുള്ള സൗകര്യവും ഒരുക്കും. പ്രവര്‍ത്തന സ്ഥിരത കൈവരിക്കുന്ന മുറയ്ക്ക് ഊണിനൊപ്പം ചിക്കന്‍, ബീഫ്, ഓംലെറ്റ് എന്നിവ വിതരണം ചെയ്യാന്‍ ലക്ഷ്യമിടുന്നു. കൂടാതെ ഉച്ചഭക്ഷണത്തിനായി കഷണങ്ങളാക്കിയ പഴങ്ങള്‍ വിതരണം ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്.

ഉച്ചഭക്ഷണം തയ്യാറാക്കുന്ന യൂണിറ്റ് അംഗങ്ങള്‍ക്കും ഭക്ഷണം വിതരണം ചെയ്യുന്ന കുടുംബശ്രീ അംഗങ്ങള്‍ക്കുമുള്ള വിദഗ്ധ പരിശീലനം പൂര്‍ത്തിയായി. സെന്‍ട്രല്‍ കിച്ചണിന്റെ പ്രവര്‍ത്തനവും ഭക്ഷണ വിതരണവും സംബന്ധിച്ച കാര്യങ്ങള്‍ സുഗമവും കാര്യക്ഷമവുമാക്കുന്നതിന് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പ്രത്യേക മോണിട്ടറിങ്ങ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. രണ്ടു മാസത്തിനു ശേഷം തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. അതിനു ശേഷം എറണാകുളം ജില്ലയില്‍ പദ്ധതി നടപ്പാക്കും.

എം.പിമാരായ ഡോ. ശശി തരൂര്‍, അഡ്വ. എ.എ റഹിം, മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്‌കുമാര്‍, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മ്മിള മേരി ജോസഫ്, തദ്ദേശസ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി മുഹമ്മദ് വൈ. സഫറുള്ള, ജില്ലാകളക്ടര്‍ ജെറോമിക് ജോര്‍ജ് എന്നിവര്‍ മുഖ്യാതിഥികളാകും. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് സ്വാഗതവും ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ രമേഷ്. ജി നന്ദിയും പറയും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊറിയോഗ്രാഫറും സംവിധായികയുമായ ഫറ ഖാന്റെയും സംവിധായകന്‍ സാജിദ് ഖാന്റെയും അമ്മ മേനക ഇറാനി അന്തരിച്ചു....  (27 minutes ago)

രക്ഷയായത് ഡ്രൈവറുടെ മനസാന്നിധ്യം.... അങ്കമാലിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍സി ബസില്‍ തീപിടിച്ചു....  (44 minutes ago)

കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം... മിഷന്‍ 2025ന്റെ പേരില്‍ കോണ്‍ഗ്രസില്‍ ഭിന്നത; വയനാട് ലീഡേഴ്സ് മീറ്റ് തീരുമാനം റിപ്പോര്‍ട്ട് ചെയ്യേണ്ടിയിരുന്ന വിഡി സതീശന്‍ വിട്ടുനിന്നു; ഹൈക്കമാന്‍ഡ് ഇടപെടാതെ ചുമതല ഏറ്റ  (1 hour ago)

കണ്ണൂർ, കാസർഗോഡ് തീരങ്ങൾക്ക് പ്രത്യേക ജാഗ്രത; പുതുക്കിയ ഉയർന്ന തിരമാല ജാഗ്രത നിർദേശം; ഉയർന്ന തിരമാലകൾക്കും കടൽ കൂടുതൽ പ്രക്ഷുബ്ദ്ധമാകാനും സാധ്യത  (1 hour ago)

ചെങ്ങന്നൂരില്‍ സ്വര്‍ണാഭരണങ്ങളില്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ബാങ്കിലെ അപ്രൈസര്‍  പിടിയില്‍....  (1 hour ago)

നടുറോഡിൽ മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിൽ തർക്കമുണ്ടായ സംഭവത്തിൽ നിർണായക നീക്കവുമായി രംഗത്ത് വന്നിരിക്കുകയാണ് കെഎസ്ആര്‍ടിസി ഡ്രൈവർ യദു; ഒന്നുകിൽ തിരിച്ചെടുക്കണം, അല്ലെങ്കിൽ പിരിച്ചുവിട്ടതായി അറി  (1 hour ago)

ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കേരളതീരത്ത് വന്‍ ചുഴലിക്കാറ്റിനും പെരുമഴയ്ക്കും പ്രളയത്തിനും സാധ്യത; അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലില്‍ കടുത്ത ന്യൂനമര്‍ദവും പെരുമഴയും പ്രളയവുമാകുമെന്ന് മുന്നറിയിപ്പ്  (1 hour ago)

ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ആദ്യ മത്സരത്തിന് ഇന്നിറങ്ങും.... എതിരാളികള്‍ ന്യൂസിലന്‍ഡ്  (1 hour ago)

ഐ എസ് ആര്‍ ഓ ചാരക്കേസ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചന... സമന്‍സ് കൈപ്പറ്റിയ 5 പ്രതികള്‍ കോടതിയില്‍ ഹാജരാകാന്‍ കൂടുതല്‍ സമയം തേടി, സെപ്റ്റംബര്‍ 27 ന് ഹാജരായി ജാമ്യമെടുക്കാന്‍ കോടതി ഉത്തരവിട്ടു  (1 hour ago)

വെല്ലുവിളിച്ച് സുരേന്ദ്രന്‍... കേന്ദ്രസഹായം ഉറപ്പാക്കാന്‍ ഇനി ജാഗ്രതയോടെ നീങ്ങും, നടപടികളില്‍ വീഴ്ച പാടില്ലെന്ന് മുഖ്യമന്ത്രി; കേരളത്തിന് മൂന്നാം വന്ദേഭാരത്, കൊച്ചി - ബംഗളൂരു സര്‍വീസ് ജൂലായ് 31 മുതല്‍  (1 hour ago)

പ്രതിസന്ധികള്‍ പലത്... ഷിരൂരില്‍ മണ്ണിടിച്ചിലില്‍ പെട്ട മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചില്‍ അനിശ്ചിതത്വത്തില്‍; നദിയില്‍ അടിയൊഴുക്ക് അതിശക്തം, ഫ്‌ലോട്ടിങ് പ്രതലം ഒരുക്കുന്നതിലും തടസം; ഗംഗാവല  (2 hours ago)

നിപ രോഗ ബാധ ആശങ്കയകലുന്നു.... രണ്ട് പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവായി  (2 hours ago)

ഒന്നുകില്‍ തിരിച്ചെടുക്കണം, അല്ലെങ്കില്‍ പിരിച്ചുവിട്ടതായി അറിയിക്കണം... തിരുവനന്തപുരം മേയറുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു ഹൈക്കോടതിയെ സമീപിച്ചു....  (2 hours ago)

ആരോഗ്യ മന്ത്രിയുടെ ഓഫീസിന് പങ്കില്ലെന്ന് പോലീസ് കുറ്റപത്രം... ഡോക്ടര്‍ നിയമന കൈക്കൂലി കേസില്‍ ഇടനിലക്കാരായ 4 പ്രതികളെ ഉള്‍പ്പെടുത്തി കുറ്റപത്രം  (3 hours ago)

സര്‍വീസ് ആഴ്ചയില്‍ മൂന്നു ദിവസം മാത്രം.... എറണാകുളം ബംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ് സ്‌പെഷല്‍ സര്‍വീസ് ആരംഭിക്കുന്നു...  (3 hours ago)

Malayali Vartha Recommends