Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

 ആവേശേത്തോടെ ബി.ജെ.പി... എന്‍.ഡി.എ തൃശൂര്‍ ലോക്സഭ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി റോഡ് ഷോയോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടു....

05 MARCH 2024 07:45 AM IST
മലയാളി വാര്‍ത്ത

ആവേശേത്തോടെ ബി.ജെ.പി... എന്‍.ഡി.എ തൃശൂര്‍ ലോക്സഭ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി റോഡ് ഷോയോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടു.... കഴിഞ്ഞ ദിവസം കേന്ദ്രനേതൃത്വം സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപിയെ പ്രഖ്യാപിച്ചെങ്കിലും ഇന്നലെ വൈകിട്ട് മുതലാണ് ഔദ്യോഗിക പ്രചാരണം ആരംഭിച്ചത്.

കേരള എക്സ്പ്രസില്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ സുരേഷ് ഗോപിയെ എന്‍.ഡി.എ നേതാക്കള്‍ സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് നിരവധി ബൈക്കുകളുടെ അകമ്പടിയില്‍ തുറന്ന വാഹനത്തില്‍ കുറുപ്പം റോഡ് വഴി മണികണ്ഠനാലില്‍ എത്തി. ആവേശേത്തോടെ ബി.ജെ.പി, എന്‍.ഡി.എ പ്രവര്‍ത്തകര്‍ സുരേഷ് ഗോപിയെ വരവേറ്റു.

 

തുടര്‍ന്ന് മണികണ്ഠനാലിലെ ഗണപതിയെയും സുബ്രഹ്മണ്യ സ്വാമിയെയും വണങ്ങിയ ശേഷം സ്വരാജ് റൗണ്ടില്‍ റോഡ് ഷോയ്ക്ക് തുടക്കമായി. പ്രവര്‍ത്തകര്‍ക്കൊപ്പം നടക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും സമയം വൈകിയതും നേരമിരുട്ടിയതും കാരണം തുറന്ന വാഹനത്തില്‍ റോഡ് ഷോ നടത്തി.

സ്വരാജ് റൗണ്ടിനു ഇരുവശവും നിന്നവരെ കൈവീശി അഭിവാദ്യം ചെയ്തു.റൗണ്ട് ചുറ്റി കോര്‍പ്പറേഷന്‍ പരിസരത്ത് റോഡ് ഷോ സമാപിക്കുകയും ചെയ്തു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി.ഗോപാലകൃഷ്ണന്‍, സെക്രട്ടറി എ.നാഗേഷ്, സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് ചെറാക്കുളം, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ.അനീഷ് കുമാര്‍, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് അതുല്യഘോഷ് വെട്ടിയാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി. നൂറുക്കണക്കിനുപേര്‍ റോഡ് ഷോയില്‍ പങ്കെടുക്കുകയുണ്ടായി.  

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (2 hours ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (2 hours ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (2 hours ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (2 hours ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (2 hours ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (2 hours ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (3 hours ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (3 hours ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (3 hours ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (3 hours ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (6 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (7 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (7 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (9 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (9 hours ago)

Malayali Vartha Recommends