മലപ്പുറത്ത് കാക്കഞ്ചേരിയില്‍ സൈക്കിളുമായി തോട്ടില്‍ വീണ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി....

മലപ്പുറത്ത് കാക്കഞ്ചേരിയില്‍ സൈക്കിളുമായി തോട്ടില്‍ വീണ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി.... തച്ചമ്പലം സ്വദേശി പ്രണവാനന്ദന്‍ (65) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
സൈക്കിളുമായി തോട്ടിലേക്ക് മറിയുകയായിരുന്നു. ഏറെ നേരം തോട്ടില്‍ തെരച്ചില്‍ നടത്തിയെങ്കിലും വൈകിയാണ് മൃതദേഹം കിട്ടിയത്.
അതേസമയം കൈക്കുളങ്ങരയില്‍ കനത്ത മഴയത്ത് വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് പരിക്ക്. കൈക്കുളങ്ങര ആല്‍ത്തറമൂട് കുഴിയില്‍ വടക്കെ തൊടിയില്‍ വീട്ടില്‍ ഗ്രേസി, ഭര്‍ത്താവ് ജോസഫ്, പേരക്കുട്ടികളായ സ്‌നേഹ, ഡിയോണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. നാല് പേരും ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
"
https://www.facebook.com/Malayalivartha