ആന്റോ ആലുക്കാസ് അറസ്റ്റില്‍; മാനേജരുടെ ഭൂമിയും വീടും തട്ടിയെടുത്തെന്ന് പരാതി

ആന്റോ ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പ് ഉടമ ആന്റോ ആലുക്ക അറസ്റ്റില്‍. മുന്‍ ജീവനക്കാരനെയും മാതാപിതാക്കളെയും തട്ടിക്കൊണ്ടു പോയി സ്വത്തുക്കള്‍ എഴുതി വാങ്ങിയെന്ന പരാതിയിലാണ് ആന്റോ ആലുക്കയെ തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ആന്റോ ആലുക്കാസ് ജ്വല്ലറിയുടെ പത്തനംതിട്ട മാനേജരായിരുന്ന ഡെമിയുടെയും കുടുംബത്തിന്റെയും ഭൂമിയും വീടും തട്ടിയെടുത്തുവെന്ന് പരാതിയിലാണ് അറസ്റ്റ്.
മാനേജരായിരുന്ന സമയത്ത് നടത്തിയ സ്വര്‍ണ്ണ ഇടപാടുകളില്‍ ഡെമി തനിക്ക് 59 ലക്ഷം രൂപ തരാനുണ്ടെന്ന് പറഞ്ഞാണ് തന്നെയും മാതാപിതാക്കളെയും തട്ടിക്കൊണ്ടു പോയതെന്നാണ് പരാതി. നേരത്തെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയിരുന്നു. കേസില്‍ ആന്റോ ആലുക്കാസിനെ കൂടാതെ നാല് പ്രതികള്‍ കൂടിയുണ്ട്്. ഇവരെ അന്വേഷിച്ചു വരികയാണെന്ന് കേസന്വേഷിക്കുന്ന തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് പറഞു. എസ്‌ഐ ലാല്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആന്റോയെ അറസ്റ്റുചെയ്തത്.
https://www.facebook.com/Malayalivartha
























