Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ..പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്..


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.

ഉമ്മൻ ചാണ്ടിയുടെ കരുത്തിൽ കോൺഗ്രസിൽ പുതുച്ചേരി: നയിക്കാൻ കുഴൽനാടൻ: ചാണ്ടി ഉമ്മനും നായക സ്ഥാനത്തേക്ക്

17 OCTOBER 2026 02:10 PM IST
മലയാളി വാര്‍ത്ത
സി എം ആർ എൽ കേസിൽ പിണറായി വിജയനെതിരെയുള്ള നിക്കങ്ങൾ കോൺഗ്രസിൽ ഒരു പുതു ചേരിക്ക് തുടക്കം കുറിക്കുന്നു. മുമ്പ് കോൺഗ്രസിലെ രക്ഷാച്ചേരിക്ക് വി  ഡി  സതീശൻ നായകനായതു പോലെ മാത്യു കുഴൽനാടൻ പുതിയ ചേരിയുടെ നായകനാവുന്നു. 2011 ലെ ഉമ്മൻ ചാണ്ടി സർക്കാരിൽ സതീശൻ അവഗണിക്കപ്പെട്ടതുപോലെ 2026 ൽ അവഗണിക്കപ്പെട്ട മാത്യു കുഴൽ നാടനും ചാണ്ടി ഉമ്മനും പുതിയ ചേരിക്ക് നേതൃത്വം നൽകുന്നു. അതിനു കാരണമായതോ ഉമ്മൻ ചാണ്ടിയുടെ ഓർമ്മകളും.

 

ഇന്ന് സാധാരണ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ മാത്യു കുഴൽനാടനാണ് താരം. 

 

സി.എം.ആർ.എൽ.- എക്‌സാലോജിക് കേസിൽ, പത്രസമ്മേളനത്തിൽ തുടങ്ങിയ ഭിന്നത, കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ വാക്കേറ്റത്തിലുമെത്തി. മുഖ്യമന്ത്രിയടക്കമുള്ളവരുടെ എതിർപ്പിനെത്തുടർന്ന് ഒറ്റപ്പെട്ട മാത്യു കുഴൽനാടൻ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി.

പിണറായി വിജയനെതിരേ ആദ്യമേ എഫ്.ഐ.ആർ. ഇട്ട് കേസ് രജിസ്റ്റർചെയ്യാൻ മടിച്ചത് തെറ്റെന്നായിരുന്നു മാത്യു കുഴൽനാടൻ എം.എൽ.എ. രാവിലെ പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തിയത്. എന്നാൽ ഈ നിലപാട് തെറ്റാണെന്നും സർക്കാർ സ്വീകരിച്ച നിലപാടാണ് ശരിയെന്നും മന്ത്രി രമേശ് ചെന്നിത്തല പരസ്യമായി പ്രതികരിച്ചു.

 

പ്രാഥമിക അന്വേഷണം നടത്തിയശേഷം കേസ് രജിസ്റ്റർചെയ്ത് മുന്നോട്ടുപോകാനുള്ള സർക്കാർതീരുമാനം തെറ്റാണെന്നും ഹൈക്കോടതിയുടെ തീരുമാനപ്രകാരം ആ നിലപാട് തിരുത്തണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നുമാണ് കുഴൽനാടൻ പറഞ്ഞത്. സർക്കാരിന് ലഭിച്ച നിയമോപദേശം ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം കുഴൽനാടന് അക്കാര്യം മനസ്സിലായില്ലെങ്കിൽ വേണ്ടെന്നു ചെന്നിത്തല ഇതിനെയും ഖണ്ഡിച്ചു.

 

ഈ തർക്കം വൈകീട്ട് കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിലേക്കും നീണ്ടു. കുഴൽനാടൻ തന്റെ പ്രതിഷേധം അറിയിച്ചപ്പോൾ, സർക്കാരിന്റെ പ്രവർത്തനത്തിന് വികാരമല്ല, വിവേകമാണ് വേണ്ടതെന്ന രീതിയിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മന്ത്രിമാരായ രമേശ് ചെന്നിത്തലയും കെ. മുരളീധരനും സണ്ണി ജോസഫും മുഖ്യമന്ത്രിയെ പിന്തുണച്ചു. മറ്റ് ഭൂരിപക്ഷം എം.എൽ.എ.മാരും സർക്കാരിന്റെയും പാർട്ടിയുടെ നിലപാടിനൊപ്പമാണെന്ന് പ്രഖ്യാപിച്ചു. ഇതോടെ, പ്രതിഷേധിച്ച കുഴൽനാടൻ ഒറ്റപ്പെട്ടു. യോഗം കഴിയുന്നതിനുമുൻപേ അദ്ദേഹം ഇറങ്ങി.

 

എക്സാലോജിക് കേസിൽ ഒറ്റയാൾപ്പോരാട്ടമാണ് താൻ നടത്തിയതെന്ന് പറഞ്ഞായിരുന്നു കുഴൽനാടൻ സംസാരംതുടങ്ങിയത്. കേസ് നടത്തി. അതിന്റെപേരിൽ ഒരുപാട് വേട്ടയാടപ്പെട്ടു. തന്നെമാത്രമാണ് പിണറായി ഇത്രയധികം വേട്ടയാടിയത്. വിജിലൻസ് അന്വേഷണം വരെയുണ്ടായി. ഉമ്മൻചാണ്ടിക്ക് കൊടുക്കാത്ത നീതി പിണറായിക്ക് ഈ സർക്കാർ നൽകേണ്ടതില്ല. ഇപ്പോൾ പിണറായിക്കെതിരേയുള്ള കേസിൽ സർക്കാർ സ്വീകരിച്ച നടപടി ഒട്ടും ശരിയായ ഒന്നല്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രിക്ക് നേരത്തേതന്നെ കത്തുനൽകിയിരുന്നു. ഇവിടെയുള്ള എല്ലാ എം.എൽ.എ.മാരുടെയും വികാരമാണ് താൻ പ്രകടിപ്പിച്ചതെന്നും കുഴൽനാടൻ പറഞ്ഞു.

എല്ലാ എം.എൽ.എ.മാരുടെയും വികാരം മാത്യു സ്വന്തം നിലയ്ക്ക് അവതരിപ്പിക്കേണ്ടതില്ലെന്ന് ജ്യോതികുമാർ ചാമക്കാല പറഞ്ഞു.

 

കൂടിയാലോചിച്ചാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. നിയമപരമായി മാത്രമല്ല, രാഷ്ട്രീയമായും പരിശോധിച്ചിട്ടുണ്ട്. ഇ.ഡി. നൽകിയ കത്തിൽ തിടുക്കപ്പെട്ട് കേസുമായി പോകുന്നത് രാഷ്ട്രീയമായി ശരിയായ രീതിയാവില്ല. അതിനാൽ, ഗൗരവത്തോടെയാണ് സർക്കാർ ഈ വിഷയം കൈകാര്യംചെയ്തത്. പിന്നെ, മാത്യു കേസിനുപോയിട്ട് എന്താണുണ്ടായത്. കേസിനുപോകരുതെന്ന് താൻ പറഞ്ഞതല്ലേ. ആ കേസ് പിണറായിക്ക് ഗുണമാവുകയാണ് ചെയ്തത്. പ്രതിപക്ഷത്തായിരുന്നപ്പോൾ എല്ലാവരെയും പിണറായി സർക്കാർ വേട്ടയാടിയിട്ടുണ്ട്. പുനർജനി പദ്ധതിയിലടക്കം എന്തൊക്കെ അന്വേഷണം പ്രഖ്യാപിച്ചെന്നും മുഖ്യമന്ത്രി ചോദിച്ചു.

 

കെ.പി.സി.സി. പ്രസിഡന്റായ കാലംമുതൽ തന്നെ കേസിൽപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മാത്യു കേസിനുപോകുന്നത് താൻ അറിഞ്ഞിട്ടുപോലുമുണ്ടായില്ല. ഇല്ലെങ്കിൽ വേണ്ടെന്ന് പറഞ്ഞേനേ. തനിക്ക് കത്തുനൽകിയെന്നത് ശരിയാണ്. പിണറായിക്കെതിരേയുള്ള അന്വേഷണത്തിന്റെ കാര്യത്തിൽ തന്നോട് ആലോചിച്ചില്ലെന്നൊക്കെയാണ് അതിൽ പറഞ്ഞത്. ഇക്കാര്യത്തിൽ നേതാക്കളുമായി കൂടിയാലോചന ഉണ്ടായിട്ടുണ്ട്. മുരളീധരനും സണ്ണി ജോസഫും അത് ശരിവെച്ചു. സതീശൻ സർക്കാരിൽ മന്ത്രിയാകുന്നതിൽ നിന്നും തന്നെ വെട്ടിയ പിണറായിക്കെതിരെ സതീശനിൽ രോഷം ഇരച്ചുകയറി.

എന്നാൽ സിഎംആര്‍എൽ കേസിൽ കോൺഗ്രസിൽ ഒറ്റപ്പെട്ട മാത്യു കുഴൽനാടനെ പിന്തുണച്ച് ചാണ്ടി ഉമ്മൻ എംഎൽഎ രംഗത്തു വന്നു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നതാണ് യുഡിഎഫ് നിലപാടെന്നും പക്ഷേ മാത്യു കുഴൽനാടന് കേസിന്റെ എ ടു സെഡ് കാര്യങ്ങൾ അറിയാമെന്നും മാത്യുവിന്റെ വിമർശനം കൂടി ഉൾക്കൊള്ളാൻ പാർട്ടി തയാറാവണമെന്നും നിയമത്തിന്റെ ഭാഗത്തുനിന്നും ഒരു വീഴ്ച ഉണ്ടാവാൻ പാടില്ലെന്നും ചാണ്ടി ഉമ്മൻ  പറഞ്ഞു.

ലാവലിൻ കേസിൽ ആക്ഷേപം ഉയർന്നപ്പോൾ തന്റെ പിതാവ് നേരെ സിബിഐക്കാണ് വിട്ടതെന്നും മാത്യുവിന്റെ പോരാട്ടം ചെറിയ പോരാട്ടമല്ലെന്നും വി.ഡി സതീശൻ ഉമ്മൻചാണ്ടിയായയെന്ന് കരുതിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. കുഴൽനാടൻ്റെ വാദം കൂടി പാർട്ടി കേൾക്കണമെന്നും അനാവശ്യമായി കൈക്കടത്തേണ്ട എന്നതായിരിക്കും സർക്കാർ കാഴ്ചപ്പാടെന്നും അതിൽ താൻ തെറ്റുപറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആളുകളെ വേട്ടയാടുന്നത് ശരിയല്ലെന്നാണ് യാഥാർഥ്യമാണെന്നും തന്റെ പിതാവ് ഉൾപ്പെടെ കുടുംബത്തെ 10 വർഷം വേട്ടയാടിയെന്നും ആ വേട്ടയാടിയതിന്റെ ദൂഷ്യഫലങ്ങൾ ഞങ്ങൾ അനുഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്തുതന്നെയായാലും നിയമപരമായി കാര്യങ്ങൾ മുന്നോട്ടു പോകട്ടെയെന്നും അദ്ദേഹം  പറഞ്ഞു.

പിണറായി വിജയനെതിരെ എഫ്ഐആര്‍ ഇട്ട് അന്വേഷണം തുടങ്ങാത്തതിനെ ചൊല്ലി കോൺഗ്രസ് പാർലമെന്‍ററി പാർട്ടിയോഗത്തിൽ പ്രതിഷേധിച്ച കുഴൽനാടന്‍റെ നിലപാടിനെ മുഖ്യമന്ത്രി വി.ഡി സതീശൻ അടക്കമുള്ളവർ എതിർത്തിരുന്നു. ഇതിന് പിന്നാലെ പാർലമെന്‍ററി പാർട്ടി യോഗത്തിൽ നിന്ന് കുഴൽനാടൻ ഇറങ്ങിപ്പോയിരുന്നു. തുടർന്നാണ് മാത്യു കുഴൽനാടനെ പിന്തുണച്ച് ചാണ്ടി ഉമ്മൻ രംഗത്തെത്തിയത്.

 

ബഹുമാനപ്പെട്ട പിണറായി വിജയൻ, താങ്കൾക്ക് കാലം മാപ്പു തരില്ലെന്ന് ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്ന ഓരോ മലയാളിയും ഇപ്പോൾ ആവർത്തിക്കുകയാണ്. വാക്കു കൊണ്ടോ നോക്കു കൊണ്ടോ ഒരു മനുഷ്യരെയും ഉപദ്രവിക്കാത്ത ഉമ്മൻ ചാണ്ടിയെയാണ് അപമാനിച്ച് നിങ്ങളുടെ പാർട്ടി പുറത്താക്കിയത്. 

 ദേശാഭിമാനിയുടെ മുൻ കൺസൾട്ടിംഗ് എഡിറ്റർ എൻ.മാധവൻകുട്ടി നടത്തിയ ക്ഷമാപണം പോലും പിണറായി അനുസരിച്ചില്ല. 

 

 മാധവൻകുട്ടി  ഉമ്മൻ ചാണ്ടിയോട് മാപ്പു ചോദിച്ചു.ദേശാഭിമാനി എഡിറ്റർ ആയതു കൊണ്ടു മാത്രമാണ് താൻ ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗികാരോപണത്തിന്  മൗനത്തിലൂടെ അധാർമ്മിക പിന്തുണ നൽകിയതെന്ന് മാധവൻക്കുട്ടി പറഞ്ഞു. 

 

ഉമ്മൻ ചാണ്ടിക്കെതിരെ  സോളാർ കേസിൽ റിപ്പോർട്ട് എഴുതാൻ   ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ അഞ്ച് കോടി വാങ്ങിയെന്ന് അടുത്ത കാലത്ത് വെളിപ്പെടുത്തിയത് സി.  ദിവാകരനായിരുന്നു.  ഈ കമ്മീഷനാണ്  ഉമ്മൻ ചാണ്ടിക്കെതിര

നട്ടാൽ കുരുക്കാത്ത നുണ എഴുതി പിടിപ്പിച്ചത്.

 

പിണറായി അറിയാതെ   അക്കാലത്ത് എ.കെ.ജി സെൻററിൽ ഈച്ച പോലും പറക്കുമായിരുന്നില്ല. ടി.പി.ചന്ദ്രശേഖരൻ കേസിൽ നിന്നും പിണറായിക്കും മറ്റ് സി പി എം നേതാക്കൾക്കും ഊരണമെങ്കിൽ ഉമ്മൻ ചാണ്ടി സർക്കാരിനെ താഴെയിറക്കണമായിരുന്നു.

 

ഇടതു മുന്നണിയുടെ അവിഭാജ്യ ഘടകമായിരുന്നു 2011-2016 കാലയളവിൽ ദിവാകരൻ.   അന്ന് കാനം ഇന്നത്തെ പോലെ ശക്തനായിരുന്നില്ല.  ദിവാകരന് യുഡിഎഫിലെ പല നേതാക്കളുമായി  അടുത്ത ബന്ധം ഉണ്ടായിരുന്നു. സർക്കാർ ജീവനക്കാർ ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ സമരം ചെയ്തപ്പോൾ അത് തീർക്കാൻ അന്ന് മന്ത്രിയായിരുന്ന കെ

എം.മാണിക്കൊപ്പം  ചർച്ചകൾക്ക് നേതൃത്വം നൽകിയത് ദിവാകരനാണ്.  കൂടെ കിടക്കുന്നവർക്കാണ് രാപ്പനി അറിയാവുന്നത്. അക്കാലത്ത് എന്താണ് സംഭവിച്ചതെന്ന് ദിവാകരന് നന്നായി അറിയാം. കാരണം അദ്ദേഹത്തിന് പിണറായിയായിട്ടും നല്ല ബന്ധം അന്നുണ്ടായിരുന്നു. പിണറായി സി പി ഐ യിൽ നിന്നും ദിവാകരനുമായിട്ടാണ് ചർച്ചകൾ നടത്തിയിരുന്നത്.

 കേസ് അന്വേഷിച്ച മുൻ ജഡ്ജി ശിവരാജൻ  ഉമ്മൻ ചാണ്ടിക്കെതിരെ റിപ്പോർട്ട് സമർപ്പിച്ചത് പിണറായി മുഖ്യമന്ത്രിയായ കാലത്താണ്. അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യം പുനർ നിയമനമായിരുന്നുവെന്ന് എല്ലാവരും പറയുന്നു.  ഉമ്മൻ ചാണ്ടിയെയും കോൺഗ്രസ് നേതാക്കളെയും സി പി എമ്മിന്   അപമാനിക്കണമായിരുന്നു.ഇടതു സർക്കാർ അധികാരമേറ്റപ്പോൾ മുൻ സർക്കാരിനെ അപമാനിക്കാൻ തീരുമാനിച്ചു.അന്നത്തെ നിയമമന്ത്രി എ കെ ബാലനുമായിട്ടായിരുന്നു ശിവരാജൻ ആശയ വിനിമയം നടത്തിയിരുന്നത്.ബാലൻ അക്കാലത്ത് പിണറായിയുടെ വിശ്വസ്തനായിരുന്നു.. കോടിയേരിയായിരുന്നു പാർട്ടി സെക്രട്ടറി.സോളാർ കേസിൻ്റെ കാര്യത്തിൽ കോടിയേരിയും അമിത താൽപ്പര്യമെടുത്തു. ഉമ്മൻ ചാണ്ടിയെ അപമാനിക്കുന്ന കാര്യത്തിൽ കോടിയേരിയും പിണറായിക്ക് ഒപ്പം നിന്നു. അതിൻ്റെ ഫലമാണ് സ്വപ്ന സുരേഷിൽ നിന്നും പിണറായിക്ക് കിട്ടിയത്.

 

ഉമ്മൻ ചാണ്ടിക്കെതിരെ റിപ്പോർട്ട് എഴുതാൻ പ്രേരിപ്പിച്ചു എന്ന് ദിവാകരൻ പറഞ്ഞാൽ അത് ഉദ്ദേശിക്കുന്നത് സി പി എമ്മിനെ തന്നെയാണ്. കാരണം റിപ്പോർട്ട് എഴുതിയത്. പിണറായി മുഖ്യമന്ത്രിയായ ശേഷമാണ്. ഈ റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ഉമ്മൻ ചാണ്ടിയുടെ ആരോഗ്യം ക്ഷയിച്ചു തുടങ്ങിയത്.

 

അക്കാലത്ത് പിണറായിയുടെയും കോടിയേരിയുടെയും  അപ്രമാധിത്വം തുടരുകയായിരുന്നു. ഇക്കാര്യം ആരെക്കാളധികം ദിവാകരന്  അറിയാം.  സോളാർ ചർച്ചകളിൽ ദിവാകരൻ സജീവമായി പങ്കെടുത്തു.ഉമ്മൻ ചാണ്ടിയെ അപമാനിക്കാൻ  ഒരു കെട്ടുകഥ ഉണ്ടാക്കുന്നതിനോട് പല സി പി എം നേതാക്കൾക്കും താൽപ്പര്യം ഉണ്ടായിരുന്നില്ല.എന്നാൽ ജനങ്ങളുമായി ഇഴുകി ചേർന്ന് ഉമ്മൻ ചാണ്ടി നടത്തിയ പ്രവർത്തനങ്ങളും കെ.എം.മാണിയുടെ കാരുണ്യ പദ്ധതിയും സി പി എമ്മിനെ  ശരിക്കും ഭയപ്പെടുത്തി. ഏതുവിധേനയും ഉമ്മൻ ചാണ്ടിയുടെ സർക്കാരിനെ ഇല്ലാതാക്കാൻ പിണറായി തീരുമാനിച്ചു. അതിൻെറ പരിണിത ഫലമായിരുന്നു  സോളാർ കേസ്.

 

രമേശ് ചെന്നിത്തലയും അന്ന് ഇടതു മുന്നണിക്ക് ഒപ്പം ചേർന്നതായി പറയുന്നത് ചില കോൺഗ്രസുകാർ തന്നെയാണ്.  മുഖ്യമന്ത്രിയാകാൻ സാധിക്കാത്തതിലുള്ള  ഇച്ഛാഭംഗം ആയിരുന്നു കാരണം. ഉമ്മൻ ചാണ്ടിക്കെതിരെ ഗുണ്ടുകൾ മിനുക്കുന്നതിൽ ചെന്നിത്തല വഹിച്ച പങ്ക് വിസ്മരിക്കാൻ കഴിയുന്നതല്ല.  കോന്നി സ്വദേശിയായ ക്വാറി മുതലാളിയെ  ഉമ്മൻ ചാണ്ടിക്കെതിരെ രംഗത്തിറക്കിയത് സംബന്ധിച്ച്  അന്ന് ആരോപണം ഉയർന്നിരുന്നു. ഏതായാലും ചെന്നിത്തല രംഗം കൊഴുപ്പിച്ചു. സോളാർ രഹസ്യങ്ങളിൽ പലതും ഉമ്മൻ ചാണ്ടിക്കെതിരെ സി പി എമ്മിന് ചോർത്തി നൽകിയത് ആരാണെന്ന്  ഇന്നും എ ഗ്രൂപ്പുകാർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. 

 മുൻ മന്ത്രി  കെ ബാബുവാണ്  സോളാർ കമ്മീഷനെ  ആനയിച്ചു കൊണ്ടുവന്ന് ഉമ്മൻ ചാണ്ടിയെ തകർത്തത്. പരിണിതപ്രജ്ഞനായ ഉമ്മൻ ചാണ്ടി സ്ത്രീ പീഡനം നടത്തിയെന്ന് വരെ  മുൻ ജഡ്ജി  കൂട്ടിച്ചേർത്തു .ഒരു മനുഷ്യനെ അപമാനിക്കുന്നതിൻ്റെ പരമാവധി അപമാനിച്ചു. സോളാർ കേസിലെ നീല രംഗങ്ങൾ റിപ്പോർട്ടിൻ്റെ ഭാഗമാക്കി മുഖ്യമന്ത്രിക്ക് നൽകിയതോടെ ജഡ്ജിക്ക് പുനർ നിയമനം കിട്ടി.  ഇതോടെ  മുൻ മന്ത്രി കെ.ബാബുവും സംശയദൃഷ്ടിയിലായി. ഉമ്മൻ ചാണ്ടിയെ യഥാർത്ഥത്തിൽ ചതിക്കുകയായിരുന്നു ഈ കോൺഗ്രസ് നേതാക്കളെന്ന് കോൺഗ്രസ് പ്രവർത്തകർ വിശ്വസിക്കുന്നു. അതിപ്പോഴും നടക്കുന്നു.

 

കെ.ബാബു ഉമ്മൻ ചാണ്ടിയിൽ നിന്നും അകന്നു കഴിയുന്ന കാലത്താണ്  സോളാർ കമ്മീഷൻ  റിപ്പോർട്ട് സമർപ്പിച്ചത്.  ഉമ്മൻ ചാണ്ടി തന്നെ സഹായിച്ചില്ലെന്ന ചിന്തയിലായിരുന്നു  ബാബു. അന്ന് കോൺഗ്രസ് രാഷ്ട്രീയത്തിൽ നിന്നും ബാബു ഏറെക്കുറെ ഔട്ടായിരുന്നു. അങ്ങനെ ഉമ്മൻ ചാണ്ടിയെ പകരം വീട്ടുകയായിരുന്നു എന്ന് കരുതുന്നവരുമുണ്ട്.

 

ജഡ്ജിമാർക്ക് പുനർ നിയമനം നൽകുന്ന പ്രവണത ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അവർ എക്കാലവും രാഷ്ട്രീയ നേതൃത്വവുമായി സമരസപ്പെട്ടു പോകാറാണ് പതിവ്. രാഷ്ട്രീയക്കാരുമായുള്ള ബന്ധം ജുഡീഷ്യൽ ഓഫീസർമാരെ എക്കാലവും സഹായിച്ചിട്ടുണ്ട്. ഹൈക്കോടതി ജഡ്ജിമാർ വിരമിക്കുമ്പോൾ പുനർ നിയമനം നൽകുന്നത് പതിവാണെന്നും അത്തരം നടപടികൾ ആശാസ്യമല്ലെന്നും പണ്ട് പി സി ജോർജ് പറഞ്ഞത് വെറുതെയല്ല.

 

ജസ്റ്റിസ് ശിവരാജൻ കേരള ഹൈക്കോടതിയിൽ നിന്നും വിരമിച്ച ജഡ്ജിയാണ്. അദ്ദേഹത്തെ സോളാർ കമ്മീഷനായി നിയമിച്ചത് മുൻ മന്ത്രി കെ ബാബുവാണ്. ഉമ്മൻ ചാണ്ടിക്ക് വേണ്ടിയായിരുന്നു ബാബുവിന്റെ തീരുമാനം. അന്നത്തെ അഡ്വക്കേറ്റ് ജനറൽ  അടുത്തിടെ അന്തരിച്ച ദണ്ഡപാണിക്ക് ശിവരാജനെ  നിയമിക്കാൻ  താത്പര്യമുണ്ടായിരുന്നില്ല. മുൻ ഹൈക്കോടതി ആക്റ്റിംഗ് ചീഫ് ജസ്റ്റിസ് വി .പി .മോഹൻകുമാറിനെ നിയമിക്കാനായിരുന്നു ദണ്ഡപാണിക്ക് താത്പര്യം. എന്നാൽ കാസർകോടുകാരനായ മോഹൻകുമാറിന് കെ കരുണാകരനുമായി അടുപ്പമുണ്ടായിരുന്നു എന്ന കാരണത്താലായിരുന്നു ഉമ്മൻ ചാണ്ടി അതിന് സമ്മതിക്കാതിരുന്നത്. കരുണാകരൻ്റെ പേരിൽ ചെന്നിത്തല മോഹൻകുമാരിനെ ബന്ധപ്പെടാൻ സാധ്യതയുണ്ടെന്ന് ബാബു ഉമ്മൻ ചാണ്ടിക്ക് പറഞ്ഞു കൊടുത്തതോടെയാണ് മോഹൻകുമാർ പുറത്തായത്.

 

നേരത്തെ മനുഷ്യാവകാശ കമ്മീഷൻ ആക്റ്റിംഗ് അധ്യക്ഷനായിരിക്കെ ജസ്റ്റിസ് മോഹൻകുമാറിനെ ഉമ്മൻ ചാണ്ടി വിശ്വാസത്തിലെടുത്തിരുന്നില്ല. താൻ പറയുന്നത് പോലെ സോളാർ കമ്മീഷൻ അനുസരിക്കുമെന്നായിരുന്നു കെ. ബാബുവിന്റെ ഉറപ്പ്.

സർക്കാർ മാറി വന്നപ്പോൾ സോളാർ കമ്മീഷൻ  കാലുമാറി എന്നാണ്  കോൺഗ്രസുകാർ പറയുന്നത്.  അതെന്തായാലും സോളാർ കമ്മീഷൻ ഉമ്മൻ ചാണ്ടിക്ക് വളരെ ക്ഷീണമുണ്ടാക്കി.  ഇരയുടെ കത്ത് റിപ്പോർട്ടിന്റെ ഭാഗമാക്കിയതോടെ ഉമ്മൻ ചാണ്ടിയുടെ സൽപ്പേര് തന്നെ ഇല്ലാതായി. അദ്ദേഹത്തിനെതിരെ ലൈംഗിക ആരോപണം വരെ ഉയർന്നു.  ഇതെല്ലാം സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. കാരണം അത്രയേറെ ജനകീയ അടിത്തറയുള്ള നേതാവാണ് ഉമ്മൻചാണ്ടി. തീരെ വിശ്വാസ്യതയില്ലാത്ത ഒരു സ്ത്രീയുടെ കത്ത് എന്തിന് റിപ്പോർട്ടിന്റെ ഭാഗമാക്കി എന്ന് ചോദിക്കുന്നവർ നിരവധിയാണ്. അവിടെയാണ് സൽപേര് മൗലികാവകാശമാണെന്ന ഹൈക്കോടതി വിധിയുടെ പ്രസക്തി.

 

ശിവരാജൻ റിപ്പോർട്ടിലെ നിഗമനങ്ങൾ കോടതി തള്ളിയതോടെ ചോദ്യം ചെയ്യപ്പെട്ടത് റിപ്പോർട്ടിന്റെ വിശ്വാസ്യതയാണ്. അതായത് സോളാർ കമ്മീഷന്റെ നിഗമനങ്ങളിൽ പക്ഷപാതം ഉണ്ടായിരുന്നു എന്നാണ് കേരളത്തിന്റെ പരമോന്നതകോടതി കരുതുന്നത്. ഇത് തീർത്തും തെറ്റായ ഒരു പ്രവണതയാണ്. ഒരു ജുഡീഷ്യൽ കമ്മീഷന്റെ കണ്ടെത്തൽ കോടതി കളയുന്നത് ഒരു പക്ഷേ ആദ്യത്തെ സംഭവമായിരിക്കാം.

 

ലോകായുക്തയിലും മറ്റും എത്തുന്ന ജഡ്ജിമാർ പിന്നീട് സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കാൻ പാടില്ലെന്ന നിയമ വ്യവസ്ഥ ജുഡീഷ്യൽ ഓഫീസർമാർക്കും ബാധകമാക്കിയാൽ ഇത്തരം കമ്മീഷനുകളുടെ സുതാര്യത ഉറപ്പാക്കാം. ഇല്ലെങ്കിൽ സർക്കാരിന്റെ കോടി കണക്കിന് രൂപ വെള്ളത്തിൽ ഒഴുകും. പ്രത്യേകിച്ച് സർക്കാർ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുമ്പോൾ.

 

കെ ബാബുവിന് സംഭവിച്ച തന്ത്രപരമായ പിഴവാണ് ഉമ്മൻ ചാണ്ടിയെ നശിപ്പിച്ചത്. എന്നാൽ

ഇതിൻ്റെ ഫലം ബാബു അനുഭവിച്ചു. സാധാരണ ഇലക്ഷൻ കേസുകൾ വർഷങ്ങളെടുത്താണ് പൂർത്തിയാക്കാറുള്ളത്.ഇവിടെ എം.സ്വരാജിൻ്റെ പരാതിക്കെതിരെ കോടതിയിൽ പോയത് കെ.ബാബുവാണ്. അദ്ദേഹം കോടതിയെ സമീപിച്ചതുകൊണ്ടാണ് ഹൈക്കോടതിയിൽ നിന്നും ബാബുവിനെതിരെ  ഇടക്കാല ഉത്തരവുണ്ടായത്. വിദഗ്ദ്ധ നിയമോപദേശം ലഭിക്കാത്തതു കൊണ്ടാണ് തന്ത്രശാലിയായ ബാബുവിന് ഇങ്ങനെ ഒരു അബദ്ധം സംഭവിച്ചത്. 

 

അയ്യപ്പനെ ഉപയോഗിച്ച്  ബാബു വോട്ടുപിടിച്ചു എന്നത് ചരിത്രമാണ്. തിരഞ്ഞടുപ്പ് വേളയിൽ തന്നെ സ്വരാജ് ഇത്തരം ഒരു ആരോപണം ഉന്നയിച്ചിരുന്നു.അയ്യപ്പൻ ത്യപൂണിത്തുറകാർക്ക് ഒരു വികാരമാണ്. എറണാകുളത്തെ പരമ്പരാഗത മുന്നാക്ക വോട്ടുകൾ കേന്ദ്രീകരിക്കപ്പെടുന്ന മണ്ഡലമാണ്  ത്യപൂണിത്തുറ. സ്വരാജിനെതിരെ ഹൈന്ദവ വികാരമിളക്കാൻ ബാബുവിന് കഴിഞ്ഞു. ബിജെപി നേതാവ് ഡോ.രാധാക്യഷ്ണനാണ് ബാബുവിനെതിരെ മത്സരിച്ചത്.രാധാകൃഷ്ണന് ബാബുവുമായി അടുത്ത ബന്ധമുണ്ട്.

 

രാധാകൃഷ്ണനെ പി എസ് സി ചെയർമാനാക്കിയത് ബാബുവാണ്. പിന്നീടാണ് രാധാക്യഷ്ണൻ ബി ജെ പിയിൽ ചേർന്നത്.  അയ്യപ്പൻ്റെ പോസ്റ്ററുകളും ബാബു തയ്യാറാക്കിയിരുന്നു എന്നതിന് തെളിവു  ലഭിച്ചിരുന്നു.ഇത് കോടതിയിൽ ഹാജരാക്കി. താൻ കേസു ജയിക്കു മെന്ന കാര്യത്തിൽ സ്വരാജിന് ഒരു സംശയവുമില്ല.നിസാര വോട്ടിനാണ് ഇവിടെ സ്വരാജ് തോറ്റത്. ബാബു സ്വരാജിനെതിരെ കോടതിയിൽ ജയിച്ചെങ്കിലും ബാബു ശരിക്കും അനുഭവിച്ചു.

 

ഏതായാലും ഉമ്മൻ ചാണ്ടിക്കെതിരെ കേസ് ചമയ്ക്കാൻ   പണം വാങ്ങിയെന്നതിൻ്റെ തെളിവ്  ദിവാകരൻ്റെ കൈയിലുണ്ടാവണം.  ടി പി കേസിൽ പിണറായിക്കെതിരെ ഉമ്മൻ ചാണ്ടിയുടെ കൈയിൽ തെളിവുമുണ്ടായിരുന്നു എന്നത്  പരസ്യമായ രഹസ്യമാണ്. അന്ന് ഇൻറലിജൻസ് മേധാവിയായിരുന്ന ടി.പി.സെൻകുമാറാണ് ഇത് മുഖ്യമന്ത്രിക്ക് സംഘടിപ്പിച്ച് നൽകിയത്. പിണറായി അധികാരത്തിലെത്തിയപ്പോൾ ആദ്യം കഥ കഴിക്കപ്പെട്ടത്  സെൻകുമാറിനെയാണ്. 

 

 ആരോപണ വിധേയയായ സ്ത്രീക്ക് പിന്നണി പാടിയ സി പി എം മന്ത്രിസഭയുണ്ടാക്കിയതും അവരുടെ സഹായം കൊണ്ടാണ്. ഉമ്മൻ ചാണ്ടിക്കെതിരെ ആ ജഡ്ജിക്ക് എന്തു വേണമെങ്കിലും പറയാമായിരുന്നു ; ലൈംഗികാരോപണം ഒഴിച്ച്. പൂർണമായി ജനനായകൻ എന്ന നിലയിൽ അദ്ദേഹം ഒരിക്കലും അത്തരം ഒരു കുറ്റകൃത്യത്തിൽ പങ്കെടുക്കുകയില്ലെന്ന് മനസിലാക്കാനുള്ള കോമൺെസെൻസ്  സി പി എമ്മിന് വേണമായിരുന്നു. എന്നാൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയെ താഴെയിറക്കണമെന്ന ഒറ്റ ചിന്തയിൽ നീങ്ങിയ സി പി എമ്മിന് ഒരു മറുചിന്ത ഉണ്ടായിരുന്നില്ല. സോളാറും ബാറും സി പി എമ്മിന് സർക്കാരിനെ താഴെയിറക്കാനുള്ള ഉപാധി മാത്രമായിരുന്നു. എല്ലാത്തിനും കാരണമായത് ടി.പി. കൊലക്കേസ് ആയിരുന്നു.  ടി.പി.കൊലയിൽ   സി പി എമ്മിൻ്റെ ഉന്നത നേതാക്കളുടെ പങ്ക് സുവ്യക്തമായിരുന്നു. തങ്ങളെ ഉമ്മൻ ചാണ്ടി ജയിലിൽ അടയ്ക്കുന്നതിന് മുമ്പ് ഉമ്മൻ ചാണ്ടിയെ താഴെയിറക്കുകയായിരുന്നു സിപിഎം നേതാക്കളുടെ ലക്ഷ്യം. 

 

സതീശൻ പിണറായിയെ സഹായിച്ചാൽ ഉമ്മൻചാണ്ടിയുടെ ആത്മാവ് സതീശനോടും ചെന്നിത്തലയോടും പൊറുക്കില്ലെന്ന് ഉറപ്പാണ്. അത് മാത്യു കുഴൽനാടൻ മനസിലാക്കി എന്നിടത്താണ് അദ്ദേഹത്തിന്റെ വിജയം.   

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗവർണർ YES പറഞ്ഞാൽ അടുത്ത മണിക്കൂറിൽ EX മന്ത്രിയുടെ അറസ്റ്റ് ഉടന്‍ പിണറായി കൈമലർത്തി  (58 minutes ago)

മരിച്ചുപോയവരെ വെറുതെ വിടടോ..! സുഹൈലിന്റെ സെബി വക്കീലിനെ കുടഞ്ഞ് കോടതി കോടതി മുറിയിൽ നടന്നത്  (1 hour ago)

പിണറായിയുടെ സിദ്ധാര്‍ത്ഥ് വക്കീലിന്റെ കുരുട്ടുബുദ്ധി EX മുഖ്യമന്ത്രിയെ ഉടൻ ICU-ൽ കയറ്റും 23 ന് അറസ്റ്റ് നടന്നാലും ട്വിസ്റ്റ്  (1 hour ago)

ലക്ഷങ്ങൾ ശബളം..! 2 ദിവസമായി പുറത്ത് ഇറങ്ങിയില്ല..! ഫ്ലാറ്റ് കൂട്ട മരണം...! അസ്‍ലമിനും ഫർസാനക്കും സംഭവിച്ചത്  (1 hour ago)

ഉമ്മൻ ചാണ്ടിയുടെ കരുത്തിൽ കോൺഗ്രസിൽ പുതുച്ചേരി: നയിക്കാൻ കുഴൽനാടൻ: ചാണ്ടി ഉമ്മനും നായക സ്ഥാനത്തേക്ക്  (1 hour ago)

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (2 hours ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (2 hours ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (3 hours ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (3 hours ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (3 hours ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (4 hours ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (4 hours ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (4 hours ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (4 hours ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (4 hours ago)

Malayali Vartha Recommends