Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

മയോണൈസ് എന്ന കൊലയാളിയുടെ ഒടുവിലത്തെ ഇരയാണ് തൃശൂർ കുറ്റിക്കടവ് സ്വദേശിനി ഉസൈബ...കുഴിമന്തിക്കൊപ്പം കഴിച്ച മയോണൈസാണ് ഉസൈബയുടെ ജീവനെടുത്തതെന്നാണ് പ്രാഥമിക വിവരം...

28 MAY 2024 03:08 PM IST
മലയാളി വാര്‍ത്ത

മലയാളിയുടെ തീൻമേശ കീഴടക്കിയ അറേബ്യൻ വിഭവങ്ങളാണ് കുഴമന്തിയും ഷവർമയുമൊക്കെ. ഇതിനൊപ്പം കൂടിയതാണ് മയോണൈസും. മിക്കയിട‍ത്തും ഈ മോണൈസിന്റെ പേരിൽ കുത്തും കൊലയും വരെ നടന്നിട്ടുണ്ടെങ്കിലും ഇവയുടെ അപകടം എത്രത്തോളമുണ്ടെന്ന് വാസ്തവത്തിൽ‌ നാം തിരിച്ചറിഞ്ഞിട്ടില്ല. മയോണൈസ് എന്ന കൊലയാളിയുടെ ഒടുവിലത്തെ ഇരയാണ് തൃശൂർ കുറ്റിക്കടവ് സ്വദേശിനി ഉസൈബ. 56-കാരിയുടെ മരണവാർത്തയുടെ ഞെട്ടലിലാണ് ഇന്ന് കേരളം ഉണർന്നത്.കുഴിമന്തിക്കൊപ്പം കഴിച്ച മയോണൈസാണ് ഉസൈബയുടെ ജീവനെടുത്തതെന്നാണ് പ്രാഥമിക വിവരം. സൂക്ഷിച്ച് ഉപയോ​ഗിച്ചില്ലെങ്കിൽ കൊടുംവിഷം ആകുന്ന ഒന്നാണ് മയോമൈസ്. എണ്ണ, മുട്ടയുടെ മഞ്ഞക്കരു, അസിഡിറ്റിയുള്ള ദ്രാവകങ്ങളായ നാരങ്ങാനീര്, വിനാ​ഗിരി എന്നിവയാണ് മയോണൈസ് ഉണ്ടാക്കാനായി ഉപയോ​ഗിക്കുന്നത്.

 

മുട്ടയുടെ വെള്ളയിൽ വെജിറ്റബിൽ ഓയിലും സോയാബീൻ ഓയിലും ചേർത്താണ് മയോണൈസ് ഉണ്ടാക്കുന്നത്. ചിലപ്പോൾ ഇതിൽ മഞ്ഞയും ചേർക്കും. 80 ശതമാനം ഇത്തരം ഓയിലും 10 ശതമാനം മുട്ടയുമാണ് കണക്ക്. ഇതിൽ 3-4 ശതമാനം വിനാഗിരി അല്ലെങ്കിൽ നാരങ്ങാനീര് ചേർക്കുന്നു. അൽപം ഉപ്പും അൽപം പഞ്ചസാരയും ചേർക്കുന്നു. ഇതൊന്നും തന്നെ വേവിയ്‌ക്കാതെയാണ് ഉണ്ടാക്കുന്നത്. രുചി വർദ്ധിപ്പിക്കുന്നതിനായി ഉപ്പ്, കുരുമുളക്, സു​ഗന്ധവ്യജ്ഞനങ്ങളുമൊക്കെ ചേർക്കാറുണ്ട്. ശരിയായ രീതിയിൽ തയ്യാറാക്കാതിരിക്കുമ്പോഴാണ് പലപ്പോഴും മയോണൈസ് വില്ലനാകുന്നത്.ഫ്രഷായി മയോണൈസ് ഉപയോ​ഗിക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. വിറ്റാമിൻ ഇ, കെ തുടങ്ങിയാണ് ഇതിൽ അടങ്ങിയിട്ടുള്ളത്. മുട്ടയിലെ ഒമേ​ഗ-3 ഫാറ്റി ആസിഡുകൾ തലച്ചോറിന്റെ ആരോ​ഗ്യത്തിനും ​ഗുണം ചെയ്യുന്നു. ചർമത്തിന്റെ ആരോ​ഗ്യത്തിനും സമ്മർദ്ദത്തെ ചെറുക്കുന്നതിനും ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ സഹായിക്കുന്നു.

എന്നാൽ വൃത്തിഹീനമായ സാഹചര്യത്തിൽ പാകം ചെയ്തതും ഒരുപാട് സമയം തുറന്നുവച്ചതിന് ശേഷവും മയോണൈസ് കഴിച്ചാൽ ആരോ​ഗ്യത്തിന് നേർവിപരീതമായി ദോഷം ചെയ്യും.പച്ചമുട്ടയിലെ സാൽമോണല്ല ബാക്ടീരിയകളാണ് പ്രധാന വെല്ലുവിളി സൃഷ്ടിക്കുന്നത്. വായുവിൽ തുറന്ന് ഇരിക്കുന്തോറും ബാക്ടീരിയയുടെ എണ്ണം കൂടും. ഇത് ശരീരത്തിൽ പ്രവേശിച്ചാൽ വയറിളക്കം, പനി, ഛർദ്ദി തുടങ്ങിയവയ്‌ക്ക് കാരണമാകും. ബാക്ടീരിയ രക്തത്തിൽ പ്രവേശിക്കുന്നതോടെയാണ് മരണം സംഭവിക്കുന്നത്. രക്തസമ്മർദ്ദം വർദ്ധിക്കാനും ഹൃദയാരോ​ഗ്യത്തെ ബാധിക്കാനും മയോണൈസിന് കഴിയും. ‌‌മയോണൈസിൽ കലോറിയും കൂടുതലാണ്. പുറം നാടുകളിൽ ഇപ്പോഴും ഒലീവ് ഓയിലും സോയാബീൻ ഓയിലും ഉപയോഗിക്കുമ്പോൾ നമ്മുടെ നാട്ടിൽ ഇതുണ്ടാക്കുന്നത് കൊഴുപ്പേറിയ സൺഫ്ലവർ ഓയിൽ ഉപയോഗിച്ചാണ്.

 

മറ്റ് എണ്ണകളുടെ ഉയർന്ന വിലയാണ് ഇതിന് പിന്നിൽ. വിനാ​ഗിരിയും നാരങ്ങാനീരും കൃത്യമായി ചേർത്തില്ലെങ്കിലും പണി കിട്ടും. പച്ചമുട്ട ചെറുതായി വേവിച്ച ശേഷം മയോണൈസ് ഉണ്ടാക്കാൻ ഉപയോ​ഗിക്കുന്നതാകും ആരോ​ഗ്യത്തിന് നല്ലത്.രണ്ട് മണിക്കൂർ നേരം മാത്രമേ മയോണൈസ് സാധാരണ ഊഷ്മാവിൽ സൂക്ഷിക്കാവൂ എന്നാണ് വിദ​ഗ്ദർ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂടും കൊണ്ടേ ആശ പോകൂ...! ഇനി V V R പ്ലേ..!മോദി എത്തും ശ്രീലേഖ നിയമസഭയിലേക്ക്..! AKG-യിൽ കൂട്ടക്കരച്ചിൽ  (3 minutes ago)

തൊഴിലിടങ്ങളിൽ മേലധികാരിയുടെ പ്രത്യേക സ്നേഹവും പരിഗണനയും ലഭിക്കും  (8 minutes ago)

ആദിവാസി വയോധികയ്ക്ക് ദാരുണാന്ത്യം....  (15 minutes ago)

ഡയമണ്ട് മണിയുടെ D അടിച്ചിളക്കും പിണറായിക്ക് റീത്ത് വച്ച് ചെന്നിത്തല.. അത് ഒന്നൊന്നര ബോംബ്..! IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..?  (37 minutes ago)

സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.  (40 minutes ago)

ബസ് അപകടത്തിൽപ്പെട്ടു... 18 പേർക്ക് പരുക്ക്  (1 hour ago)

അപകടത്തിൽ രണ്ടു മരണം.... നാലു പേർക്ക് പരുക്ക്  (1 hour ago)

ശ്രീലേഖ നിയമസഭയിലേക്ക്..! തലസ്ഥാനത്ത് V V R-ന്റെ താണ്ഡവം മോദി കേരളത്തിലേക്ക്...! മൂടും കൊണ്ടേ ആശ പോകൂ...!  (1 hour ago)

ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന  (1 hour ago)

ടിക്കറ്റ് നിരക്ക് വർധന  (2 hours ago)

തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര....  (2 hours ago)

ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന രാജു പാപ്പുള്ളി നിര്യാതനായി  (2 hours ago)

കെ എൻ ലളിത അന്തരിച്ചു... രാത്രി എട്ട് മണിയോടെയായിരുന്നു അന്ത്യം...    (3 hours ago)

പുൽപ്പള്ളിയിൽ മാരനെ കൊലപ്പെടുത്തിയ കടുവ പിടിയിൽ.  (3 hours ago)

ഷോക്കേറ്റ് കപ്പൂർ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends