ചാര്‍ജ് ചെയ്യാന്‍ ഏല്പിച്ച മൊബൈല്‍ ഫോണ്‍ തിരികെ നല്കാന് വൈകി... ജീവനക്കാരനെ അസഭ്യവര്‍ഷം നടത്തിയ യുവാക്കള്‍ കൗണ്ടറിന്റെ ഗ്ലാസ് തല്ലിപ്പൊളിക്കുകയും കൗണ്ടറിനുള്ളില്‍ കടന്ന് ജീവനക്കാരനെ കുത്താന്‍ ശ്രമിക്കുകയും ചെയ്തു
![](https://www.malayalivartha.com/assets/coverphotos/w657/311762_1716918954.jpg)
മൊബൈല്‍ ഷോപ്പില്‍ ചാര്‍ജ് ചെയ്യാന്‍ ഏല്പിച്ച മൊബൈല്‍ ഫോണ്‍ തിരികെ വാങ്ങാന്‍ വന്നപ്പോള്‍ കാത്തിരിക്കാന്‍ പറഞ്ഞതിന്റെ പേരില്‍ ആക്രമണം അഴിച്ചുവിട്ട് യുവാക്കള്‍. ഇവര്‍ കടയുടെ ഗ്ലാസ് തല്ലിപ്പൊളിക്കുകയും ജീവനക്കാരനെ കത്തി ഉപയോഗിച്ച് കുത്താന്‍ ശ്രമിക്കുകയും ചെയ്തു. പൊലീസ് എത്തും മുന്‍പേ ഓടിരക്ഷപ്പെട്ട യുവാക്കള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. ഓടിക്കൂടിയ നാട്ടുകാരാണു പൊലീസില്‍ വിവരമറിയിച്ചതെന്ന് ഷോപ്പ് ഉടമ അനുരാഗ് അറിയിച്ചു. ഇവര്‍ മദ്യലഹരിയിലായിരുന്നെന്നു സംശയിക്കുന്നതായി ഓടിക്കൂടിയവര്‍ പറഞ്ഞു. ആറായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.
ശക്തന് ബസ് സ്റ്റാന്‍ഡിലെ ന്യൂ മൊബൈല്‍ വേള്‍ഡ് എന്ന കടയില്‍ ഇന്നലെ രാത്രി ഏഴരയോടെയാണ് 2 യുവാക്കള്‍ അതിക്രമം നടത്തിയത്. ജീവനക്കാരില്‍ ഒരാള്‍ മാത്രമാണ് ഈ സമയം ഷോപ്പില്‍ ഉണ്ടായിരുന്നത്. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യണമെന്ന ആവശ്യവുമായാണ് ആദ്യം യുവാക്കള്‍ കടയില്‍ എത്തിയത്. ജീവനക്കാരന് ഇവരുടെ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വച്ചു.
15 മിനിറ്റ് കഴിഞ്ഞ് ഫോണ്‍ മടക്കിവാങ്ങാന്‍ ഇവര്‍ എത്തിയപ്പോള്‍ മറ്റൊരു ഫോണിന്റെ ഡിസ്പ്ലേ ഗ്ലാസ് ഒട്ടിക്കുന്ന തിരക്കിലായിരുന്നു ജീവനക്കാരന്. അല്പസമയം കാത്തിരിക്കാന്‍ ആവശ്യപ്പെട്ടതാണ് ഇവരെ പ്രകോപിപ്പിച്ചത്. അസഭ്യവര്‍ഷം നടത്തിയ യുവാക്കള്‍ കൗണ്ടറിന്റെ ഗ്ലാസ് തല്ലിപ്പൊളിക്കുകയും കൗണ്ടറിനുള്ളില്‍ കടന്ന് ജീവനക്കാരനെ കുത്താന്‍ ശ്രമിക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha