Widgets Magazine
16
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കനത്ത മഴയിൽ ദിവസങ്ങളോളം വെള്ളപ്പൊക്ക കെടുതികൾ നേരിട്ട കൊശമറ്റം കോളനിയിൽ വീട് ഭാഗികമായി ഇടിഞ്ഞ് താണു...

11 JUNE 2024 02:31 PM IST
മലയാളി വാര്‍ത്ത

കോട്ടയത്ത് കൊശമറ്റം കോളനിയിൽ വീട് ഭാഗികമായി ഇടിഞ്ഞ് താണു. കഴിഞ്ഞയിടെയുണ്ടായ കനത്ത മഴയിൽ ദിവസങ്ങളോളം വെള്ളപ്പൊക്ക കെടുതികൾ നേരിട്ട പ്രദേശം കൂടിയാണിത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12:30 യോടെയാണ് സംഭവം ഉണ്ടായത്. കൊശമറ്റം കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന നാല്പാമറ്റം കാട്ടിപ്പറമ്പിൽ രേണുക രവിയുടെ വീട്ടിനാണ് കേടുപാടുകൾ സംഭവിച്ചത്. അടുക്കളയുടെ പിൻഭാഗത്ത് മണ്ണ് ഇടിഞ്ഞ് താഴ്ന്നതിനൊപ്പം വീടിൻ്റെ ഭിത്തികൾക്കും വിള്ളൽ ഉണ്ടായിട്ടുണ്ട്. മുറികളുടെ തറയും താഴ്ന്നിട്ടുണ്ട്. ഇതിനാൽ വീട് പൂർണമായും അപകടാവസ്ഥയിലായിരിക്കുകയാണ്.

മീനച്ചിലാറിൻ്റെ സമീപ പ്രദേശം കൂടിയായ ഇവിടെ ഏതാനും ദിവസങ്ങൾക്കു മുമ്പ് പെയ്ത കനത്ത മഴയിൽ ദിവസങ്ങളോളം ഈ വീട്ടിലും പരിസരപ്രദേശങ്ങളിലും വെള്ളം പൊങ്ങിയിരുന്നു. ഇതേത്തുടർന്നാണ് ഇപ്പോൾ വീട് ഇടിഞ്ഞു താഴ്ന്നതെന്നാണ് പ്രാഥമിക നിഗമനം.


വീട് അപ്രതീക്ഷിതമായി ഇടിഞ്ഞ് താഴ്ന്ന പശ്ചാത്തലത്തിൽ താമസസ്ഥലം അടിയന്തരമായി മറ്റൊരിടത്തേക്ക് മാറ്റേണ്ട പ്രതിസന്ധിയും നേരിട്ടിരിക്കുകയാണ് ഈ കുടുംബം. വിവരമറിഞ്ഞ് വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.ടി സോമൻ കുട്ടി, വാർഡ് മെമ്പർ മിഥുൻ ജി. തോമസ്, വില്ലേജ് ഓഫീസർ പ്രമോദ് ജി. നായർ, സെക്ഷൻ ക്ലർക്ക് ജോർജുകുട്ടി തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രയേല്‍ പദ്ധതി ട്രംപ് തടഞ്ഞു... ഖമനയിയെ വധിക്കാനുള്ള ഇസ്രയേല്‍ പദ്ധതി ട്രംപ് തടഞ്ഞു; 'ഇസ്രയേല്‍ - ഇറാന്‍ സമാധാനം ഉടനുണ്ടാകും, തനിക്ക് ക്രെഡിറ്റ് ലഭിക്കാറില്ല'  (6 minutes ago)

ഭാര്യ തൂങ്ങി മരിച്ച നിലയില്‍...  (22 minutes ago)

കാക്കാഴം കടപ്പുറത്ത് ഒരു കണ്ടെയ്നര്‍ തീരത്തടിഞ്ഞു...  (56 minutes ago)

ഹെലികോപ്റ്റര്‍സര്‍വീസുകള്‍ക്ക് കര്‍ശന നിരീക്ഷണമേര്‍പ്പെടുത്താനൊരുങ്ങി മുഖ്യമന്ത്രി  (1 hour ago)

യാത്രക്കാരിയുടെ കൈയില്‍നിന്നു തെറിച്ചുവീണ ഒരുവയസ്സുകാരന് ദ...  (1 hour ago)

കര്‍ഷകര്‍ ദുരിതത്തില്‍  (1 hour ago)

കോഴിക്കോട് സ്വദേശിയായ യുവാവ് ജിസാനിലെ ബെയ്ശില്‍  (1 hour ago)

കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി അപകടത്തില്‍ മരിച്ചു.  (1 hour ago)

സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (1 hour ago)

റെയില്‍ വേ ട്രാക്കിലെ ഇലക്ട്രിക് ലൈനില്‍ തട്ടി മരത്തിന് തീപിടിച്ചു...ട്രെയിന്‍ ഗതാഗതത്തിന് തടസ്സം  (2 hours ago)

റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു....  (2 hours ago)

മൂന്ന് വയസ്സുള്ള കുഞ്ഞ് മരിച്ചു.  (2 hours ago)

വിശിഷ്ടാതിഥിയായി മന്ത്രി വീണാ ജോര്‍ജിന് ക്ഷണം  (2 hours ago)

ഗ്യാസ്ട്രോ സര്‍ജറി വിഭാഗം 50-ാം വാര്‍ഷികാഘോഷം  (3 hours ago)

.ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി കാനഡയിലേക്ക്...  (3 hours ago)

Malayali Vartha Recommends