Widgets Magazine
20
Jan / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹമാസ് ഇസ്രായേൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു; ഇന്ന് മോചിപ്പിക്കുന്നവരുടെ പേരുകൾ ഹമാസ് കൈമാറി...


കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസം: മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം : 22 വരെ മഴ സാധ്യത...


ലോകത്തിലെ ഏറ്റവും വലിയ തീർഥാടകസംഗമം...ഇത്രയും കോടികണക്കിന് ജനങ്ങൾ അവിടേക്ക് എത്തുമ്പോൾ സുരക്ഷയും അതീവ പ്രാധാന്യമാണ്..11 ടെതർഡ് ഡ്രോണുകളും ആന്റി-ഡ്രോൺ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്...


നിലവിളി കേട്ട് ആദ്യം ഓടി എത്തിയത് കൊടുവാൾ നൽകിയ അയൽവീട്ടുകാർ; ജന്മം നൽകിയതിനുള്ള ശിക്ഷ താൻ നടപ്പാക്കിയെന്ന് ആക്രോശം...


ചുമ്മാതല്ല മുഖ്യമന്ത്രി പിണറായി വിജയന്റെ വിജിലൻസ് വകുപ്പ്, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളിൽ റെയ്ഡ് നടത്തിയത്.... കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ഇതാദ്യമായാണ് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നത്...

ഇസ്രയേലിന്റെ ചരിത്രം കുറിച്ച റെസ്‌ക്യൂ ഓപ്പറേഷന്റെ, കൂടുതൽ വിവരങ്ങളും വീഡിയോകളും ഐഡിഎഫ് പുറത്തുവിട്ടു...ജീവൻ പണയംവെച്ചുള്ള കടുത്ത വെടിവെപ്പിനുശേഷമാണ്... ഹമാസ് ഭീകരരെ തുരത്തിയത്...

11 JUNE 2024 02:50 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ 8 മാസമായി ഹമാസ് ബന്ദികളാക്കിയ നാലുപേരെ മോചിപ്പിച്ച, ഇസ്രയേലിന്റെ ചരിത്രം കുറിച്ച റെസ്‌ക്യൂ ഓപ്പറേഷന്റെ കൂടുതൽ വിവരങ്ങളും വീഡിയോകളും ഐഡിഎഫ് പുറത്തുവിട്ടു. ജീവൻ പണയംവെച്ചുള്ള കടുത്ത വെടിവെപ്പിനുശേഷമാണ്, മധ്യഗസ്സയിലെ നുസ്രിയത്ത് മേഖലയിലെ രണ്ട് വീടുകളിലായി സിവിലിയസിന് ഒപ്പം പാർപ്പിച്ചിരിക്കുന്ന ബന്ദികളെ മോചിപ്പിച്ചത്. വീടിന് ചുറ്റം കാവൽ നിന്ന ഹമാസ് ഭീകരരെ തുരത്തിയാണ്, ഇസ്രയേൽ പൊലീസിന്റെ തീവ്രവാദ വിരുദ്ധ യൂണിറ്റായ യമാമും, സുരക്ഷാസേനമായ ഷിൻ ബെറ്റും ചേർന്ന് ബന്ദികളെ മോചിപ്പിച്ചത്്. ഈ വെടിവെപ്പിന്റെയും, ബന്ദികളെ തിരിച്ചറിയുന്നതിന്റെയും, അവരെ ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിന്റെയുമൊക്കെ ചെറു വീഡിയോകൾ ഇസ്രയേൽ പുറുത്തുവിട്ടിട്ടുണ്ട്.

 

8 മാസങ്ങൾക്ക് മുമ്പ്, 2023 ഒക്ടോബർ ഒക്ടോബർ ഏഴിന് നടത്തിയ ഭീകരാക്രമണത്തിനിടെ ഹമാസ് തട്ടിക്കൊണ്ടുപോയ ബന്ദികളിൽ നാലുപേരെയാണ്, യാതൊരു പോറലും കൂടാതെ ഐഡിഎഫ് മോചിപ്പിച്ചത്. ആക്രമണം നടന്ന ദിവസം സൂപ്പർനോവ മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുത്ത നോവ അർഗമണി (25), ആൽമോഗ് മെയിർ ജാൻ (21), ആൻഡ്രേയ് കോസ്ലോവ് (27), ഷലോമി സിവ് (40) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. നാല് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്. വിശദമായ പരിശോധനകൾക്കായി മെഡിക്കൽ സെന്ററിലേക്ക് ഇവരെ മാറ്റി.ഗസ്സയിലെ തൂണിലും തുരുമ്പിലും ഹമാസ് ആണെന്നാണ് രക്ഷപ്പെട്ടരുടെ മൊഴി. പൊതുവെ കരുതിയിരുന്നപോലെ, കിലോമീറ്ററുകൾ നീളമുള്ള ഗസ്സയിലെ ടണലുകൾക്കുള്ളിലല്ല ബന്ദികളെ ഒളിപ്പിച്ചിരുന്നത്. ഗസ്സയിലെ ജനവാസകേന്ദ്രങ്ങളിലായിരുന്നു.

എന്നിട്ട് ആയുധധാരികളായ ഹമാസുകാർ അവിടെ രഹസ്യമായി കാവൽ നിൽക്കും. ആശുപത്രികളിലും, സ്‌കൂളിലും, അഭയാർത്ഥി ക്യാമ്പിലുമൊക്കെ ഹമാസുമുണ്ട്. അഭയാർത്ഥിക്യാമ്പുകളിലെയൊക്കെ ഒരു മുറി ഹമാസിന്റെ ആയുധപ്പുരയാണെന്ന്, ഒരു ബന്ദി പറയുന്നു. ഇടക്ക് ഒരു ദിവസം അങ്ങോട്ട് മാറ്റിയപ്പോൾ അയാൾ അത് നേരിട്ട് കണ്ടിട്ടുണ്ട്.അബ്ദല്ല അൽജമാൽ ഹമാസ് പ്രവർത്തകന്റെ നുസ്രിയത്ത കുടുംബവീട്ടിലാണ് ഇവരെ ബന്ദികളാക്കിയിരുന്നത്. ഗസ്സയിലെ ജനങ്ങളിൽ ഭൂരിഭാഗവും ഹമാസിന് ഒത്താശചെയ്യുന്നുവെന്നും രക്ഷപെട്ടവർ പറയുന്നുണ്ട്. ഇസ്രയേൽ കാടിളക്കി തിരിച്ചിൽ നടത്തുമ്പോഴും, വീടുകളിൽനിന്ന് വീടുകളിലേക്ക് മാറ്റി, അവരെ ഒളിപ്പിക്കാൻ കഴിഞ്ഞതും അതുകൊണ്ടാണ്. ചില വീടുകളിലും, ആശുപത്രികളിലുമൊക്കെ തുരങ്കങ്ങളിലേക്ക് ഇറങ്ങാനുള്ള ഷോട്ട്കട്ടുകളുമുണ്ട്. ഗസ്സയിലെ വീടുകളുടെ അടിയിലും ഇത്തരം തുരങ്കങ്ങൾ വ്യാപകമാണ്. ഇത് കണ്ടെത്താനാണ് ഗസ്സയിൽ ആവർ വ്യാപക ആക്രമണവും പരിശോധനയും നടത്തുന്നത്.

 

പക്ഷേ നിരപരാധികളായ ഗസ്സക്കാരെ ആക്രമിക്കയാണെന്നാണ് ഇതിന് കേരളത്തിലെ മാധ്യമങ്ങൾ പോലും പറയുന്നത്.സത്രീകളെയും കുട്ടികളെയും മനുഷ്യകവചമായി ഉപയോഗിച്ച്, ഹമാസ് തന്നെയാണ് ഗസ്സയിലെ മരണ സംഖ്യം കൂട്ടുന്നത്. ഇസ്രയേൽ ആവട്ടെ അവസാനത്തെ ബന്ദിയെയും വിട്ടുകിട്ടാതെ ആക്രമണം അവസാനിപ്പിക്കില്ല എന്ന കുടുംപിടുത്തത്തിലാണ്.സൈനികരുടെ ഹെൽമറ്റ് ക്യാമറ ഉപയോഗിച്ച് എടുത്ത വീഡിയോകളുടെ ഫുട്ടേജുകളാണ് ഇസ്രയേൽ പുറത്തുവിട്ടത്. ഓപ്പറേഷനിൽ ഗുരുതരമായി പരിക്കേറ്റ ഒരു യമാം സൈനികൻ ആശുപത്രിയിലാണ്. അതേ ദിവസം ഉച്ചയോടെ, ബന്ദികളെ രക്ഷാപ്രവർത്തന ഹെലികോപ്റ്ററിൽ കയറി സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകുന്ന ആദ്യ നിമിഷങ്ങളുടെ ദൃശ്യങ്ങളും ഐഡിഎഫ് പറുത്തുവിട്ടു. ഇതിൽ 'ആദ്യമായാണോ ഹെലികോപ്റ്ററിൽ കയറുന്നത്' എന്ന് ചോദിച്ച് രക്ഷപ്പെട്ടവരുമായി കുശലം പറയുന്ന ഐഡിഎഫ് സൈനികരെ കാണാം. തങ്ങൾ ഏത് പ്രതികൂല സാഹചര്യത്തെയും അതിജീവിക്കും എന്ന ബോധ്യം നൽകാനാണ് ഇസ്രയേൽ ഈ വീഡിയോകൾ പുറത്തുവിടുന്നത് എന്നാണ് പറയുന്നത്.

 

ബന്ദികളെ സദാസമയവും വീടുകളിൽ അടിച്ചിട്ടിരുന്നില്ല. ഇടക്ക് പുറത്തിറങ്ങാൻ അനുവദിക്കും. പക്ഷേ അവിടങ്ങളിലൊക്കെ ഹമാസിന്റെ വലയം ഉണ്ടാവും. നാട്ടുകാർ നല്ല നിലക്ക് ഹമാസിനെ പിന്തുണക്കുന്നുണ്ടെന്നാണ് രക്ഷപ്പെട്ട ബന്ദികൾ പറയുന്നത്. മോചിപ്പിക്കപ്പെട്ടവരിൽ,നോവ അർഗമണി (25) എന്ന പെൺകുട്ടി ചൈനീസ് വംശജയാണ്.അർഗമണിയെ ഹമാസ് ഭീകരർ ബൈക്കിൽ കയറ്റി തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. കൊല്ലരുതേയെന്ന് കരഞ്ഞുപറയുന്നതും വീഡിയോയിൽ കാണാം. ഇത് അർഗമണി തന്നെയാണെന്ന് പെൺകുട്ടിയുടെ അച്ഛനും സ്ഥിരീകരിച്ചിരുന്നു. അതേമസമയം ബന്ദികളാക്കിയ മുഴുവൻ പേരെയും മോചിപ്പിക്കാതെ പ്രശ്നം അവസാനിക്കില്ല എന്നാണ് ഇസ്രയേൽ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രഥമ വനിതാ ഖോ ഖോ ലോകകപ്പ് സ്വന്തമാക്കി ഇന്ത്യ....  (5 minutes ago)

ഗുരുവായൂര്‍ അമ്പല നടയില്‍ ഇന്നലെ നടന്നത് 229 വിവാഹങ്ങള്‍  (33 minutes ago)

മണ്ഡലമകരവിളക്കു തീര്‍ഥാടനകാലത്തെ ദര്‍ശനം പൂര്‍ത്തിയായി...  (56 minutes ago)

ആ യാത്ര അന്ത്യയാത്രയായി.... വിവാഹ ചടങ്ങില്‍ പങ്കെടുത്ത് തിരികെ വരികയായിരുന്ന വിദ്യാര്‍ഥി ബൈക്കപകടത്തില്‍ മരിച്ചു  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി.... കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തു വീണു മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം  (1 hour ago)

പള്ളിയാം മൂല ബീച്ച് റോഡില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ജീപ്പിടിച്ച് ആറ് വയസുകാരന്‍ മരിച്ചു  (1 hour ago)

ആലപ്പുഴയിലെ രണ്ട് താലൂക്കുകളില്‍ ഇന്ന് പ്രാദേശിക അവധി  (1 hour ago)

സങ്കടക്കാഴ്ചയായി.... സൈക്കിള്‍ യാത്രക്കാരന്‍ കാറിടിച്ചു മരിച്ചു....  (2 hours ago)

കത്തിക്കുത്ത് കേസിലെ പ്രതിയെ അറസ്റ്റു ചെയ്തത് നേര്‍ച്ചയാഘോഷത്തിനിടെ....  (2 hours ago)

അമേരിക്കയുടെ നാല്പത്തിയേഴാമത്തെ പ്രസിഡന്റ് ആയി ഡൊണള്‍ഡ് ട്രംപ് ഇന്ന് സ്ഥാനമേല്‍ക്കും...  (2 hours ago)

മണ്ണാര്‍ക്കാട് രണ്ട് വാഹനാപകടങ്ങളില്‍ 6 പേര്‍ക്ക് പരിക്ക്....  (2 hours ago)

ഷാരോണ്‍ രാജ് കൊലക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും....  (2 hours ago)

ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍...  (12 hours ago)

റിയല്‍ എസ്റ്റേറ്റ് ഡീലറായ 30കാരി മരിച്ച സംഭവം; ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ പങ്കാളി കൊന്നതെന്ന് കുടുംബം  (12 hours ago)

മനു ഭാക്കറിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; താരത്തിന്റെ മുത്തശ്ശിയും അമ്മാവനും മരിച്ചു  (12 hours ago)

Malayali Vartha Recommends