രാഷ്ട്രപതി രാംനാഥ് കോവിന്ദ് തിരുവനന്തപുരത്ത് എത്തി

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തി. വൈകുന്നേരം മൂന്നിന് പ്രത്യേക വ്യോമസേന വിമാനത്തിലാണ് അദ്ദേഹം തലസ്ഥാനത്ത് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, മാത്യൂ ടി. തോമസ്, ഗവര്‍ണര്‍ പി.സദാശിവം, ചീഫ് സെക്രട്ടറി, ഡിജിപി തുടങ്ങിയ പ്രമുഖര്‍ രാഷ്ട്രപതിയെ സ്വീകരിക്കാന്‍ എത്തി.വൈകുന്നേരം 3.30ന് പള്ളിപ്പുറം ടെക്നോസിറ്റി പദ്ധതിയിലെ ആദ്യ സര്‍ക്കാര്‍ മന്ദിരത്തിന്‍റെ ശിലാസ്ഥാപന കര്‍മം രാഷ്ട്രപതി നിര്‍വഹിക്കും. പരിപാടിയില്‍ പങ്കെടുത്ത ശേഷം അദ്ദേഹം രാജ്ഭവനിലെത്തും. വൈകുന്നേരം 5.50ന് വെള്ളയമ്ബലം സര്‍ക്കിളിലെ അയ്യങ്കാളി പ്രതിമയില്‍ രാഷ്ട്രപതി പുഷ്പങ്ങള്‍ അര്‍പ്പിക്കും. വൈകുന്നേരം ആറിന് സംസ്ഥാന സര്‍ക്കാരിനായി തിരുവനന്തപുരം നഗരസഭ ടാഗോര്‍ തീയറ്ററില്‍ സംഘടിപ്പിക്കുന്ന പൗരസ്വീകരണത്തില്‍ പങ്കെടുക്കും. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ വി.കെ. പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുക്കും.രാത്രി എട്ടിന് ഗവര്‍ണര്‍ ഒരുക്കുന്ന അത്താഴ വിരുന്നില്‍ പങ്കെടുത്ത ശേഷം രാത്രി രാജ്ഭവനില്‍ തങ്ങും.
https://www.facebook.com/Malayalivartha
























