രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ ലോറി നാട്ടുകാർ പിടികൂടി

രാത്രിയിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ ലോറി നാട്ടുകാരുടെ ഇടപെടലിൽ പോലീസ് പിടികൂടി. പിറവത്തിനടുത്തുള്ള പാമ്പാക്കുടയിലാണ് സംഭവം. പാമ്പാക്കുട മേഖലയിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി മാലിന്യം തള്ളുന്നത് പതിവായിരുന്നു. ആശുപത്രി മാലിന്യവും കക്കൂസ് മാലിന്യവുമാണ് ടാങ്കർ ലോറികളിൽ വന്ന് തള്ളുന്നതെന്നും പോലീസിന്റെ ഭാഗത്തു നിന്നും കാര്യമായ നടപടികൾ ഉണ്ടായില്ലെന്നും നാട്ടുകാർ പരാതിപ്പെട്ടു. ഇതേതുടർന്ന് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് നാട്ടുകാരും രംഗത്തിറഞ്ഞി.
അസമയത്ത് കടന്നുപോകുന്ന വണ്ടികൾ നിരീക്ഷണത്തിലായതോടെ മാലിന്യവുമായി വരുന്ന ലോറികളെ നാട്ടുകാർ തന്നെ പിടികൂടി. രണ്ടാഴ്ച്ച മുൻപും നാട്ടുകാർ ലോറി പിന്തുടർന്ന് പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസം പാമ്പാക്കുട പാപ്പുകവലക്കു സമീപം കണ്ട ലോറിയും സംശയത്തെ തുടർന്ന് നാട്ടുകാർ ചോദ്യം ചെയ്യുകയായിരുന്നു എന്നാൽ മാലിന്യം തള്ളാൻ എത്തിയതല്ല എന്ന നിലപാടിലായിരുന്നു ജീവനക്കാർ. ഒടുവിൽ പോലീസ് എത്തി മാലിന്യം എടുക്കാനുള്ള പെർമിറ്റ് ചോദിച്ചതോടെ ലോറിക്കാർ കുടുങ്ങുകയായിരുന്നു. തുടർന്ന് ലോറി പോലീസ് കസ്റ്റഡിയിൽ എടുത്തു.
https://www.facebook.com/Malayalivartha



























