കേരളം ഇന്ത്യയുടെ പവർ ഹൗസ് ; മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്നും രാഷ്ട്രപതി

കേരളം ഇന്ത്യയുടെ പവര്‍ ഹൗസ് ആണെന്നും വിദ്യാഭ്യാസം, പൊതുജനാരോഗ്യം, സാക്ഷരത എന്നിവയില്‍ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയാണെന്നും ഡിജിറ്റല്‍ ഇന്ത്യയിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്നും രാഷ്ട്രപതി റാംനാഥ് കോവിന്ദ്. പള്ളിപ്പുറം ടെക്‌നോസിറ്റി പദ്ധതിയുടെ ആദ്യ സര്‍ക്കാര്‍ മന്ദിരത്തിന്റെ ശിലാസ്ഥാപനവും പ്രഖ്യാപനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി കേരളത്തിലെത്തിയത്. പദവി ഏറ്റെടുത്തശേഷം ഇതു രണ്ടാം തവണയാണ് അദ്ദേഹം കേരളത്തിൽ വരുന്നത്.
ടെക്‌നോ സിറ്റിയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യ കെട്ടിട സമുച്ചയത്തിന്റെ നിര്‍മ്മാണം 2019 ല്‍ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ടെക്‌നോസിറ്റി ശിലാസ്ഥാപനം ഐ.ടി രംഗത്തെ കേരളത്തിന്റെ സുപ്രധാന ചുവടുവെപ്പാണ്. ഒരുലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കും. പദ്ധതിക്കുവേണ്ടി ഭൂമി വിട്ടുനല്‍കിയവര്‍ക്കുള്ള നഷ്ടപരിഹാരം മാര്‍ച്ച് 31 നകം വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് രാജ് ഭവനിൽ തങ്ങുന്ന രാഷ്‌ട്രപതി നാളെ രാവിലെ 9.45 ന് പ്രത്യേക വിമാനത്തില്‍ കൊച്ചിയില്‍ എത്തും. തുടര്‍ന്ന് ഹൈക്കോടതിയുടെ വബ്രജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 12.30 ന് ഡല്‍ഹിയിലേക്ക് മടങ്ങും.
https://www.facebook.com/Malayalivartha






















