Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....

ദത്തെടുക്കല്‍ തോന്നും പോലെ... സ്വന്തം വകുപ്പല്ലാതിരുന്നിട്ടും പട്ടിയുടെ ക്ഷേമത്തിനായി വേണ്ടതിനും വേണ്ടാത്തതിനും ഇടപെടുന്ന മനേകാ ഗാന്ധി ശിശുക്ഷേമത്തിനായി ഒന്നും ചെയ്യുന്നില്ലന്നായി 

28 OCTOBER 2017 08:45 AM IST
മലയാളി വാര്‍ത്ത

More Stories...

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ​ഗാന്ധി കേരളത്തിൽ.... കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ രാഹുൽ പങ്കെടുക്കും

കേരളത്തിൽ ശക്തമായ ചൂട് തുടരും.... പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ

എവിടെ പട്ടികളെ ആക്രമിച്ചാലും അവിടെ ഓടിയെത്തി അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്യുന്ന ശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധി സ്വന്തം വകുപ്പിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് ആക്ഷേപം. അമേരിക്കയിലെ ടെക്‌സാസില്‍ കൊല്ലപ്പെട്ട മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസിന്റെ മരണത്തെ തുടര്‍ന്നാണ് ആക്ഷേപം വര്‍ധിച്ചത്. രാജ്യത്തെ ദത്തെടുക്കല്‍ തോന്നും പോലെയാണെന്ന റിപ്പാര്‍ട്ടുകളാണ് വരുന്നത്. 

ഷെറിനെ ദത്തെടുത്ത നടപടി സംബന്ധിച്ച അന്വേഷണം നടത്താന്‍ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിയോടു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ടു. ശിശുക്ഷേമ മന്ത്രാലയത്തിന്റെ അംഗീകാരം ഉറപ്പാക്കിയിട്ടു മാത്രമേ ദത്തെടുക്കുന്ന കുട്ടികള്‍ക്കു പാസ്‌പോര്‍ട്ട് നല്‍കാവൂ എന്നും സുഷമ നിര്‍ദേശിച്ചു. ഇന്ത്യയില്‍ ദത്തെടുക്കല്‍ നടപടികള്‍ നിയന്ത്രിക്കുന്ന നോഡല്‍ ഏജന്‍സിയായ ചൈല്‍ഡ് അഡോപ്ഷന്‍ റിസോഴ്‌സ് അഥോറിറ്റി ഷെറിന്റെ മരണം സംബന്ധിച്ചു വിശദാംശങ്ങള്‍ തേടി യുഎസ് ഏജന്‍സിയുമായി ബന്ധപ്പെട്ടു. ഷെറിനെ 2016 ജൂലൈയില്‍ ദത്തെടുത്തതിനുശേഷം യുഎസ് ഏജന്‍സി നല്‍കിയ നാലു റിപ്പോര്‍ട്ടുകളിലും പുതിയ സാഹചര്യങ്ങളുമായി ഷെറിന്‍ പൊരുത്തപ്പെട്ടുവരുന്നുണ്ടെന്നും സുരക്ഷിതയാണെന്നും ആണ് അറിയിച്ചിരുന്നത്.

ഷെറിന്റെ മരണത്തെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തുമെന്നും സുഷമ വ്യക്തമാക്കി. നാളന്ദയിലെ മദര്‍ തെരേസ അനാഥ് സേവ ആശ്രമത്തില്‍നിന്നു രണ്ടുവര്‍ഷം മുന്‍പാണ് എറണാകുളം സ്വദേശികളായ വെസ്ലി മാത്യൂസും ഭാര്യ സിനിയും കുട്ടിയെ ദത്തെടുത്തത്. കുട്ടിയെ യുഎസിലേക്കു കൊണ്ടുപോവുകയും പേര് ഷെറിന്‍ മാത്യൂസ് എന്നു മാറ്റുകയും ചെയ്തു. ഷെറിനു നേരിയ കാഴ്ചക്കുറവും സംസാരവൈകല്യവുമുണ്ടായിരുന്നു.

അതിനിടെ കൂടുതല്‍ പേരെ അറസ്റ്റു ചെയ്യാന്‍ സാധ്യത. ഷെറിന്‍ മരിച്ചതെങ്ങനെ എന്ന കാര്യത്തില്‍ പൊലീസിന് ഇനിയും വ്യക്തത കൈവന്നിട്ടില്ല. വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലയുള്ള കലുങ്കിനടിയില്‍ നേരത്തെ പൊലീസ് പരിശോധന നടത്തിയപ്പോള്‍ മൃതദേഹം ലഭിച്ചിരുന്നില്ല. ഇവിടെ എത്രനാളായി ജഡം കിടക്കുകയായിരുന്നുവെന്നും പൊലീസ് അന്വേഷിച്ചുവരുന്നു. നേരത്തെ പരിശോധന നടത്തിയപ്പോള്‍ ഒരു സൂചനയും കിട്ടാതെ മടങ്ങേണ്ടിവന്ന സ്ഥലത്തുനിന്നാണു പിന്നീടു ജഡം കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞത്.

ഒക്ടോബര്‍ ഏഴിനു കാണാതായ ഷെറിന്റെ ജഡം 22 ന് ആണു കണ്ടെടുത്തത്. അഴുകിയ മൃതദേഹങ്ങള്‍ മണത്തു കണ്ടുപിടിക്കാന്‍ പ്രത്യേക പരിശീലനം ലഭിച്ച നായയാണു കലുങ്കിനടിയില്‍ ജഡം കണ്ടെത്തിയത്. അയല്‍പക്കത്തെ എല്ലാവീടുകളിലും പൊലീസ് അന്വേഷണം നടത്തിയിരുന്നു. മൃതദേഹം മണത്തുകണ്ടുപിടിക്കുന്ന നായ്ക്കള്‍, ഹെലികോപ്റ്ററുകള്‍, ഡ്രോണുകള്‍ എന്നിവയെല്ലാം ഉപയോഗപ്പെടുത്തി. അറസ്റ്റിലായ പിതാവ് വെസ്ലി മാത്യൂസ് (37) ഇപ്പോള്‍ ഡാലസ് കൗണ്ടി ജയിലിലാണ്. ഇയാള്‍ ആത്മഹത്യ ചെയ്യാതിരിക്കാന്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ടതായി തെളിഞ്ഞതുമുതല്‍ ബിഹാറിലെ ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ പൊലീസ് നിരീക്ഷണത്തിലാക്കിയിരുന്നു. കുട്ടിയെ ദത്തെടുത്തതു നടപടിക്രമങ്ങള്‍ പാലിച്ചാണോ എന്നതു സംബന്ധിച്ച് നാളന്ദ ജില്ലാ മജിസ്‌ട്രേട്ട് എസ്.എം. ത്യാഗരാജന്റെ നേതൃത്വത്തില്‍ അന്വേഷണവും നടന്നുവരികയാണ്. അതേസമയം, കുട്ടിയെ ദത്തുനല്‍കിയ നളന്ദയിലെ സ്ഥാപനം ഒന്നരമാസം മുന്‍പു പൂട്ടിച്ചതായി ജില്ലാ മജിസ്‌ട്രേട്ട് അറിയിച്ചിരുന്നു.

അതേസമയം, ഷെറിന്‍ മാത്യൂസിന്റെ മരണത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടിനായി ഇന്ത്യയിലെ ചൈല്‍ഡ് അഡോപ്ഷന്‍ റിസോഴ്‌സ് അഥോറിറ്റി യുഎസ് സെന്‍ട്രല്‍ അഥോറിറ്റി ഫോര്‍ ഹേഗ് അഡോപ്ഷന് കത്തെഴുതിയതായാണ് വിവരം. ഷെറിന്റെ യുഎസിലെ ജീവിതത്തെക്കുറിച്ച് നാലു റിപ്പോര്‍ട്ടുകള്‍ ഇന്ത്യയ്ക്ക് ഇതിനകം ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഇവയെല്ലാം ഷെറിന്റെ മരണം സ്ഥിരീകരിക്കുന്നതിനു മുമ്പുള്ളതാണ്.

വീട്ടില്‍നിന്നു ഭക്ഷണം കഴിക്കുന്നതിനേക്കാളും പുറത്തുനിന്നു ഭക്ഷണം കഴിക്കുന്നതിലാണു ഷെറിന്‍ താല്‍പര്യം കാട്ടിയിരുന്നതെന്നും അതിനാല്‍ വീട്ടില്‍ ഭക്ഷണം നല്‍കുന്നതു മാതാപിതാക്കള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കിയിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. ദത്തെടുത്ത കാലത്തുതന്നെ കുട്ടിക്കു പോഷകാഹാരക്കുറവുണ്ടായിരുന്നുവെന്നും തൂക്കം കുറവായിരുന്നുവെന്നും ബിഹാറിലെ ഗയയിലുള്ള മാതാപിതാക്കള്‍ നാളന്ദയിലെ മദര്‍ തെരേസ ആശ്രമം വക അനാഥാലയത്തില്‍ ഏല്‍പിക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ  (19 minutes ago)

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (2 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (3 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (3 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (3 hours ago)

റബർ വില തിരിച്ചുകയറി...  (3 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (3 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (4 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (4 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (4 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (4 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (4 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (5 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (5 hours ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (5 hours ago)

Malayali Vartha Recommends