മുന്‍ ഡി.ജി.പി സെന്‍കുമാറിനെതിരായ വ്യാജരേഖ ചമക്കല്‍ കേസിലെ അന്വേഷണ പുരോഗതി സംബന്ധിച്ച വിശദീകരണം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

മുന്‍ ഡി.ജി.പി സെന്‍കുമാറിനെതിരായ വ്യാജരേഖ ചമക്കല്‍ കേസിലെ അന്വേഷണ പുരോഗതി സംബന്ധിച്ച വിശദീകരണം സമര്‍പ്പിക്കണമെന്ന് ഹൈകോടതി. വ്യാജരേഖ സമര്‍പ്പിച്ച് അവധി ആനുകൂല്യം നേടിയെന്ന കേസ് റദ്ദാക്കണമെന്ന സെന്‍കുമാറിന്റെ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് വിശദീകരണം തേടിയത്. കേസ് വീണ്ടും നവംബര്‍ മൂന്നിന് പരിഗണിക്കാന്‍ മാറ്റി.
കേസില്‍ സെന്‍കുമാറിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ഹൈകോടതിയുടെ ഇടക്കാല ഉത്തരവ് നിലവിലുണ്ട്. കേരള അഡ്മിനിസ്‌ട്രേറ്റിവ് െ്രെടബ്യൂണല്‍ (കെ.എ.ടി) അംഗമായി നിയമിക്കുന്നതിന് തന്റെ പേര് പരിഗണിക്കുന്നതിനിടെ ഈ കേസുകള്‍ കുത്തിപ്പൊക്കുന്നത് ദുരുദ്ദേശ്യപരവും നിലനില്‍ക്കാത്തതുമാണെന്നും രാഷ്ട്രീയ താല്‍പര്യത്തോടെയാണെന്നുമാണ് ഹരജിയിലെ ആരോപണം.
കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്മന്റെ് ഫിനാന്‍സ് കോര്‍പറേഷന്‍ (കെ.ടി.ഡി.എഫ്.സി) എം.ഡിയായിരിക്കെ വായ്പ നല്‍കിയതില്‍ ക്രമക്കേട് കാണിച്ചെന്ന പരാതിയിലെ ത്വരിതാന്വേഷണവും നടപടികളും റദ്ദാക്കണമെന്ന സെന്‍കുമാറിന്റെ ഹരജിയും പിന്നീട് പരിഗണിക്കാന്‍ മാറ്റി.
https://www.facebook.com/Malayalivartha
























