കെഎസ്ആര്‍ടിസിയുടെ സ്‌കാനിയ ബസ് വളവില്‍ തിരിക്കാനാവാതെ കുടുങ്ങി, വയനാട് ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്

കെ.എസ്.ആര്‍.ടി.സിയുടെ സ്‌കാനിയ ബസ് വളവ് തിരിക്കാനാവാതെ കുടുങ്ങിയതോടെ വയനാട് ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്. ബംഗളൂരുവില്‍ നിന്ന് വന്ന സ്‌കാനിയ ബസ് രാവിലെ ആറു മണിയോടെയാണ് ഏഴാം വളവില്‍ കുടുങ്ങിയത്. ഇന്ന് പുലര്‍ച്ചെ ഇവിടെ ഒരു കാര്‍ ഓട്ടത്തിനിടെ കത്തിയിരുന്നു. കത്തിയ കാര്‍ റോഡിന് സമീപത്താണ് കിടന്നത്. ഈ കാര്‍ കിടന്നതിനാല്‍ വളവില്‍ ബസ് തിരിച്ചെടുക്കാന്‍ െ്രെഡവര്‍ക്കായില്ല. കയറ്റത്തിലേക്ക് ബസിന്റെ മുന്‍ചക്രങ്ങള്‍ കയറിയതോടെ പിന്‍ഭാഗം റോഡില്‍ ഉറച്ച് പോവുകയായിരുന്നു. തുടര്‍ന്ന് മുന്നോട്ടോ പിന്നോട്ടോ എടുക്കാനാവാതെ ബസ് റോഡില്‍ കുടുങ്ങുകയായിരുന്നു
വാഹനം നീക്കം ചെയ്യുന്നതിന് കെ.എസ്.ആര്‍.ടി.സിയുടെ താമരശേരി ഗാരേജില്‍ നിന്നും മെക്കാനിക്കുകള്‍ എത്തിയിട്ടുണ്ട്. ചെറിയ വാഹനങ്ങള്‍ മാത്രം ഘട്ടം ഘട്ടമായി കടത്തിവിടുന്നുണ്ട്. വലിയ വാഹനങ്ങളുടെ നീണ്ടനിര തന്നെ ചുരത്തില്‍ രൂപപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha
























