രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയില്‍, ഹൈക്കോടതിയുടെ വജ്രജൂബിലി ആഷോഷങ്ങളുടെ സമാപന സമ്മേളനം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയില്‍. ഹൈക്കോടതിയുടെ വജ്രജൂബിലി ആഷോഷങ്ങളുടെ സമാപന സമ്മേളനം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി ഇന്നലെയാണ് രാഷ്ട്രപതി എത്തിയത്. പള്ളിപ്പുറം ടെക്‌നോ സിറ്റി പദ്ധതി മന്ദിരത്തിന്റെ ശിലാസ്ഥാപനവും പ്രഖ്യാപനവും അദ്ദേഹം ഇന്നലെ നിര്‍വഹിച്ചിരുന്നു. കേരളം ഡിജിറ്റല്‍ ഇന്ത്യയുടെ പവര്‍ഹൗസാണെന്ന് ടെക്‌നോസിറ്റിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം, പൊതുജനാരോഗ്യം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളില്‍ കേരളം രാജ്യത്തിനാകെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് 2.50 ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിക്ക് സര്‍ക്കാര്‍ പ്രത്യേക സ്വീകരണം നല്‍കിയിരുന്നു. തുടര്‍ന്ന് 3.30 നാണ് ടെക്‌നോസിറ്റി പദ്ധതിയുടെ ആദ്യ സര്‍ക്കാര്‍ മന്ദിരത്തിന്റെ ശിലാസ്ഥാപനവും പ്രഖ്യാപനവും അദ്ദഹം നിര്‍വഹിച്ചത്. പള്ളിപ്പുറത്തെ പരിപാടിക്ക് ശേഷം രാഷ്ട്രപതി രാജ്ഭവനിലേക്ക് തിരിച്ചു. ശേഷം വൈകിട്ട് 5.50 ന് വെള്ളയമ്പലത്തെ അയ്യങ്കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. ആറ് മണിക്ക് സംസ്ഥാന സര്‍ക്കാറിനായി തിരുവനന്തപുരം നഗരസഭ ടാഗോര്‍ തിയറ്ററില്‍ സംഘടിപ്പിച്ച പൗര സ്വീകരണത്തിലും പങ്കെടുത്തു. ഇന്ന് ഉച്ചയ്ക്ക് 12.30 ന് അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങും.
https://www.facebook.com/Malayalivartha
























