Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..

അസമയത്ത് വനിതാ ഹോസ്റ്റലില്‍ എസ്‌ഐയ്ക്ക് പ്രതിശ്രുത വധുവിനെ കാണണം; അച്ഛനും മകനും പരാതിയുമായി രംഗത്ത്

28 OCTOBER 2017 11:16 AM IST
മലയാളി വാര്‍ത്ത

More Stories...

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....

മാനസിക സന്തോഷവും വ്യവഹാരങ്ങളിൽ വിജയവും! ധനു രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും

കഴിഞ്ഞ ദിവസം കോഴിക്കോട് എരഞ്ഞിപ്പാലം പാസ്‌പോര്‍ട്ട് ഓഫീസിന് സമീപത്താണ് നാടിനെ ഞെട്ടിക്കുന്ന സംഭവം നടന്നത്. അച്ഛനെ അസഭ്യം പറയുന്നത് ചോദ്യം ചെയ്ത പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിയേയും അച്ഛനേയും പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായാണ് പരാതി. സാരമായി പരുക്കേറ്റ വിദ്യാര്‍ത്ഥി കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. 

തന്റെ വീട്ടിലേക്കും തൊട്ടടുത്ത വനിതാ ഹോസ്റ്റലിലേക്കും ഒരേ വഴിയാണെന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്. ഈ ഹോസ്റ്റലില്‍ താമസിക്കുന്ന ഭാവി വധുവിനെ കാണാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐ ഹബീബൂള്ള യൂണിഫോമില്‍ സഹപ്രവര്‍ത്തകരോടൊപ്പം എത്തിയതായിരുന്നു. രാത്രി 10 മണിയോടെയാണ് സംഭവം. അസമയത്ത് ഹോസ്റ്റല്‍ ഗെയ്റ്റിന് അടുത്ത് ഒരാള്‍ പതുങ്ങി നല്‍ക്കുന്നത് തൊട്ടടുത്ത വീട്ടുകാര്‍ കണ്ടു. അസമയത്ത് വഴിയില്‍ നില്‍ക്കുന്നതാരാണെന്ന് നോക്കുന്നതിനിടെ അച്ഛന്‍ പുരുഷോത്തമനെ എസ്‌ഐ അസഭ്യം പറഞ്ഞു.

നീ ആരെടാ ഊളെ ഒളിഞ്ഞു നോക്കാന്‍ എന്നായിരുന്നു എസ്‌ഐയുടെ വാക്കുകള്‍. വീട്ടില്‍ നില്‍ക്കുന്ന തന്നെ അസഭ്യം പറഞ്ഞതോടെ പുരുഷോത്തമന്‍ എസ്‌ഐയുടെ അടുത്തേക്ക് ചെല്ലുകയും അസഭ്യം പറഞ്ഞത് ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെ എസ്‌ഐ കൂടുതല്‍ രൂക്ഷമായി അസഭ്യം പറയുകയായിരുന്നു. അച്ഛനെ അസഭ്യം പറയുന്നത് കേട്ട് വീട്ടില്‍ പഠിച്ചുക്കൊണ്ടിരിക്കുകയായിരുന്ന താന്‍ അങ്ങോട്ട് ചെന്നു. യൂണിഫോമിലുള്ള ഉത്തരവാദിത്വമുള്ള പൊലീസുകാരന്‍ ഇങ്ങനെ പെരുമാറുന്നത് ശരിയാണോ എന്ന് ചോദിച്ചു. ഇതോടെ എസ്‌ഐ തന്റെ കഴുത്തില്‍ പിടിക്കുകയും ഇടിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന പൊലീസുകാരും മര്‍ദ്ദിച്ചു. തുടര്‍ന്ന് തന്നെ ജീപ്പിലേക്ക് എടുത്തിട്ടു. സീറ്റില്‍ നെഞ്ചിടിച്ചാണ് വീണതെന്നും വിദ്യാര്‍ത്ഥി പറയുന്നു.

ഇത് കണ്ട അമ്മ ബഹളം വെച്ച് കരയുകയും ശബ്ദം കേട്ട് നാട്ടുകാര്‍ ഓടി കൂടുകയും ചെയ്തു. വിദ്യാര്‍ത്ഥിയുടെ സഹോദരനും യൂത്ത് കോണ്‍ഗ്രസ് എരഞ്ഞിപ്പാലം മണ്ഡലം പ്രസിഡന്റുമായ അതുല്‍ നടക്കാവ് പൊലീസില്‍ ബന്ധപ്പെട്ടു. ഇതോടെ പൊലീസ് എത്തി എസ്‌ഐയേയും സംഘത്തേയും രക്ഷപ്പെടുത്തുകയായിരുന്നു. പരുക്കുപറ്റിയ അതുല്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനിടെ വിദ്യാര്‍ത്ഥിയുടെ ബന്ധുക്കള്‍ നക്കാവ് പൊലീസ് സ്‌റ്റേഷനില്‍ പരാതിയുമായി ചെന്നു. എന്നാല്‍ എസ്‌ഐക്കെതിരായ പരാതി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതോടെ ഇവര്‍ ചൈല്‍ഡ്‌ലൈന്‍ അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു. ചൈല്‍ഡ്‌ലൈന്‍ അധികൃതരുടെ നിര്‍ദ്ദേശ പ്രകാരം സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വന്ന് വിദ്യാര്‍ത്ഥിയുടെ മൊഴി എടുത്തു.

ഇതിനിടെ പ്രശ്‌നം ഒതുക്കി തീര്‍ക്കാന്‍ പൊലീസ് ആഞ്ഞു ശ്രമിക്കുന്നുണ്ട്. പ്രായ പൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മെഡിക്കല്‍ കോളേജ് പൊലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം അവര്‍ അതില്‍ നിന്നും പിന്മാറി. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഡിസിസി പ്രസിഡന്റ് ടി സിദ്ദീഖ് ഉള്‍പ്പടെയുള്ളവരെ ബന്ധപ്പെട്ട് അഭ്യര്‍ത്ഥിച്ചതിന്റെ ഫലമായാണ് മാര്‍ച്ച് നടത്താതിരുന്നതെന്നാണ് സൂചന.

അതേസമയം നിയമനടപടികള്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കാമെന്ന് കോഴിക്കോട് ഡിസിസി ഓഫീസില്‍ വെച്ച് നടന്ന ചര്‍ച്ചയില്‍ പാര്‍ട്ടി ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ നാട്ടുകാര്‍ സദാചാര പൊലീസ് ചമഞ്ഞ് തന്നെ തടയുകയായിരുന്നെന്നാണ് എസ്‌ഐയുടെ ഭാഷ്യം. അടുത്തമാസം നിക്കാഹാണെന്നും അതിന്റെ ഭാഗമായുള്ള മധുര പലഹാരങ്ങള്‍ ഭാവി വധുവിന് നല്‍കാനായാണ് അവിടെ പോയതെന്നുമാണ് അദ്ദേഹം പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (14 minutes ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (31 minutes ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (44 minutes ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (1 hour ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (1 hour ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (1 hour ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (1 hour ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (7 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (8 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (8 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (8 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (9 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (9 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (9 hours ago)

Malayali Vartha Recommends