വയനാട്ടിലെ ഫ്‌ളോട്ടിംഗ് സോളാര്‍ എന്ന പേരില്‍ മണിയാശാന്‍ പ്രചരിപ്പിച്ചത് ദക്ഷിണ കൊറിയയില്‍ നിന്നുള്ള ദൃശ്യം!

നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തില്‍ നമ്മുടെ മണിയാശാനും പണികിട്ടി.
വയനാട് ബാസുര സാഗര്‍ അണക്കെട്ടില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്‌ളോട്ടിംഗ് സോളാര്‍ പാനല്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയിലൂടെ വൈദ്യുതിമന്ത്രി എം.എം മണിയുടെ ഓഫീസ് പുറത്തുവിട്ട ചിത്രം ദക്ഷിണ കൊറിയയിലെ സോളാര്‍ പാനലിന്റേത്.
'ഇന്ത്യയിലെ ഏറ്റവും വലിയ ഫ്‌ളോട്ടിംഗ് സോളാര്‍ പ്ലാന്റ് വയനാട്ടിലെ ബാണാസുര സാഗര്‍ റിസര്‍വോയറില്‍ ആണെന്ന് മന്ത്രി വ്യാഴാഴ്ച ട്വീറ്റും ചെയ്തിരുന്നു.
അതെ, കേരളം ഒരിക്കല്‍ കൂടി ഇന്ത്യക്ക് വഴികാട്ടുന്നു. രാജ്യത്തെ ഏറ്റവും വലിയ ഫ്‌ളോട്ടിംഗ് സോളാര്‍ നിലയം വയനാട്ടില്‍' ഫളോട്ടിംഗ്‌സോളാര്‍ എന്ന ഹാഷ്ടാഗോടെയായിരുന്നു മണിയാശാന്റെ പ്രചാരണം.
ചിത്രത്തില്‍ അസ്വാഭാവികത തോന്നിയ ചിലര്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് യഥാര്‍ത്ഥ സംഭവം പുറത്തുകൊണ്ടുവരാന്‍ ഇടയാക്കിയത്. ദക്ഷിണ കൊറിയയിലെ ഫ്‌ളോട്ടിംഗ് സോളര്‍ പ്ലാന്റിന്റെ ദൃശ്യമായിരുന്നു അത്.

സംഭവം വിവാദമായതോടെ നേരത്തെ ഉപയോഗിച്ചത് പ്രതീകാത്മ ചിത്രമാണെന്ന തിരുത്തോടെ ചിത്രം മാറ്റി നല്‍കി.
കെ.എസ്.ഇ.ബിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റില്‍ നിന്നും വര്‍ഷംതോറും 7.5 ലക്ഷം യൂണിറ്റ് വൈദ്യൂതി നല്‍കുമെന്നാണ് പ്രതീക്ഷ. നവംബര്‍ ഒന്നിനാണ് പദ്ധതിയുടെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























