സംസ്ഥാനത്ത് പൊലീസ് സ്‌റ്റേഷനുകളില്‍ നടപ്പാക്കിയ പി.ആര്‍.ഒ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് ഡിജിപി

സംസ്ഥാനത്ത് പൊലീസ് സ്‌റ്റേഷനുകളില്‍ നടപ്പാക്കിയ പി.ആര്‍.ഒ സംവിധാനം കൂടുതല്‍ ഫലപ്രദമാക്കുന്നതിനുള്ള നടപടിക്ക് സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കി. പൊലീസ് സ്‌റ്റേഷനുകളിലെത്തുന്ന പൊതുജനങ്ങളെയും പരാതിക്കാരെയും സ്വീകരിച്ച് അവര്‍ക്ക് ആവശ്യമായ സഹായങ്ങളും വിവരങ്ങളും നല്‍കുന്നതിന് ലക്ഷ്യമിട്ടാണ് ഓരോ പൊലീസ് സ്‌റ്റേഷനിലും ഓരോ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറെ പി.ആര്‍.ഒ ആയും ഒരു വനിത സിവില്‍ പൊലീസ് ഓഫിസറെ അസി. പി.ആര്‍.ഒ ആയും ചുമതലപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിരുന്നത്.
ഇവരുടെ പ്രവര്‍ത്തനം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ ഫലപ്രദമാക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയത്. പി.ആര്‍.ഒ ചുമതലയുള്ളവര്‍ക്ക് അതുസംബന്ധിച്ച് ഒരുദിവസം തുടര്‍പരിശീലനം നല്‍കണം. പി.ആര്‍.ഒമാരുടെ പ്രവര്‍ത്തനം ഡിവൈ.എസ്.പിമാര്‍ മാസംതോറും വിലയിരുത്തണം. പൊതുജനങ്ങളില്‍നിന്നുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ മികച്ച പി.ആര്‍.ഒമാര്‍ക്ക് പ്രോത്സാഹനവും പാരിതോഷികവും നല്‍കണം.
വര്‍ഷത്തിലൊരിക്കല്‍ ഏറ്റവും മികവ് പുലര്‍ത്തുന്ന പി.ആര്‍.ഒമാര്‍ക്ക് ജില്ലതലത്തില്‍ അവാര്‍ഡ് നല്‍കണം. പി.ആര്‍.ഒമാരുടെ പ്രവര്‍ത്തനം സംബന്ധിച്ച് എസ്.എച്ച്.ഒമാര്‍ക്ക് ശരിയായ അവബോധം നല്‍കണമെന്നും സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha
























