പിണറായിയാണ് യഥാര്‍ത്ഥ സഖാവ്... തമിഴ്‌നാട്ടിലെ രാഷ്ട്രീയക്കാര്‍ ഉദാഹരണമായി ഉയര്‍ത്തിക്കാട്ടുന്നത് പിണറായി വിജയനെയാണെന്ന് ബാല, തമിഴ്‌നാട്ടില്‍ പിണറായിക്ക് നിരവധി ആരാധകരുണ്ട്

മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് നടന്‍ ബാല രംഗത്ത്. മുഖ്യമന്ത്രിയായാല്‍ എങ്ങനെയായിരിക്കണമെന്നതിന് ഉത്തമഉദാഹരണമാണ് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനെന്ന് നടന്‍ ബാല.
തമിഴ്‌നാട്ടിലെ രാഷ്ട്രീയക്കാര്‍ ഉദാഹരണമായി ഉയര്‍ത്തിക്കാട്ടുന്നത് പിണറായി വിജയനെയാണെന്നും ബാല പറഞ്ഞു. പിണറായി വിജയനെ കണ്ടുപഠിക്കാനാണ് അവിടെ രാഷ്ട്രീയക്കാര്‍ പറയുന്നത്.'ഇതുകൂടാതെ തമിഴ്‌നാട്ടില്‍ പിണറായി വിജയന് ഒട്ടേറെ ആരാധകരുണ്ട്.
നടന്‍ കമല്‍ഹാസന്‍ ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തിന്റെ ആരാധകരാണെന്ന് ബാല പറഞ്ഞു. 'നിലാവറിയാതെ' എന്ന ചലച്ചിത്രത്തിന്റെ ഗാനങ്ങളുടെ സിഡി പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ബാല.
https://www.facebook.com/Malayalivartha
























