മൂന്ന് കുട്ടികളുള്ള പിതാവ് കാമുകിയേ വിവാഹം കഴിക്കാൻ പോലീസ് ഏമാനായി വേഷംകെട്ടി; ഒടുവിൽ എട്ടിന്റെ പണികൊടുക്കാൻ യഥാർത്ഥ പോലീസും

മൂന്ന് കുട്ടികളുടെ പിതാവ് കാമുകിയേ വിവാഹം കഴിച്ചു. വിവാഹത്തിനായി താൻ പോലീസിൽ ആണെന്ന് കള്ളം പറയുകയും വിശ്വസിപ്പിക്കാൻ പലതവണ പോലീസ് യൂണീഫോമിൽ അവളുടെ അടുത്ത് ചെല്ലുകയും ചെയ്തു. കുമ്പനാട് തോലുങ്കര കിഴക്കേതിൽ പ്രകാശ് (ബിജു– 43) ആണ് അറസ്റ്റിലായത്. തിരുവല്ല സ്വദേശിനിയെ വിവാഹം കഴിച്ച ഇയാൾക്ക് ആ ബന്ധത്തിൽ മൂന്നു കുട്ടികളുണ്ട്.
മൂന്നു വർഷമായി ഇവരുമായി അടുപ്പത്തില്ലായിരുന്നു. തുടർന്നാണ് പൊലീസിലാണ് ജോലിയെന്നു വിശ്വസിപ്പിച്ച് ഓതറ സ്വദേശിനിയെ വിവാഹം കഴിച്ചത്.
അഞ്ചു മാസത്തോളം പരിശീലനത്തിനെന്നു പറഞ്ഞുപോയ ഇയാൾ ഇന്നലെ വീട്ടിലെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. സിഐ ടി.രാജപ്പന്റെ നേതൃത്വത്തിൽ ജൂനിയർ എസ്ഐ സുരേഷ്, ഷാഡോ പൊലീസ് അംഗങ്ങളായ വിൽസൺ, ഹരികുമാർ, അജികുമാർ, സുജിത് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha
























