പതിനാലുകാരിയെ പീഡിപ്പിച്ച യുവാവിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച പോലീസ് ശരിക്കും ഞെട്ടി

സോഷ്യല്‍ മീഡിയ വഴി പെണ്‍കുട്ടികളെ വഴിതെറ്റിക്കുന്നവര്‍ വര്‍ധിക്കുകയാണ്. ഫേസ്ബുക്ക് വഴി പ്രണയം നടിച്ചു പതിനാലുകാരിയെ പീഡിപ്പിച്ച് നഗ്‌നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച യുവാവിനെ വട്ടപ്പാറ പോലീസ് പിടികൂടി. നെയ്യാറ്റിന്‍കര ഊരമ്പ് ദേശത്ത് കണിയാംവിള തിരുവാതിര വീട്ടില്‍ അരുണിനെ (23) യാണ് പോലീസ് പിടികൂടിയത്. പ്രതിയുടെ പക്കല്‍ നിന്നും കണ്ടെടുത്ത മൊബൈല്‍ ഫോണില്‍ നിന്നും നിരവധി അശ്ലീല വീഡിയോകളും ചിത്രങ്ങളും പോലീസ് കണ്ടെത്തി.
പെണ്‍കുട്ടികളെ ഫേസ്ബുക്കിലൂടെ പ്രണയം നടിച്ചു പീഡിപ്പിക്കുകയാണ് ഇയാളുടെ പതിവ്. ഇത്തരത്തില്‍ മറ്റു പെണ്‍കുട്ടികള്‍ ഇയാളുടെ വലയില്‍ വീണിട്ടിട്ടുണ്ടോയെന്നു പോലിസ് അന്വേഷിച്ചു വരുകയാണ്.
പ്രതിയ്‌ക്കെതിരെ പോസ്‌കോ നിയമപ്രകാരവും, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരവും കേസെടുത്തു. തുടര്‍ന്ന് പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha
























