Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

അമ്മയോട് വഴക്കിട്ട് ഒമ്പതുവയസുകാരൻ വീടുവിട്ടിറങ്ങി; പിന്നെ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ...

29 OCTOBER 2017 11:58 AM IST
മലയാളി വാര്‍ത്ത

ശനിയാഴ്ച ഉച്ചകഴിഞ്ഞു നാട്ടിലെങ്ങും കാട്ടുതീ പോലെ ആ വാർത്ത പ്രചരിച്ചു.. പാറത്തോട് ചിറഭാഗത്ത് നിന്ന് ഒൻപത് വയസുകാരനെ കാണാതായതായി.. അമ്മയോട് നിസ്സാര കാര്യത്തിന് പിണങ്ങി വീടിനു വെളിയിലേക്ക് പോയ കുട്ടിയ പിന്നീട് കണ്ടവരാരുമില്ലായിരുന്നു. മുണ്ടക്കയത്തെ സ്വകാര്യ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് കാണാതായ കുട്ടി.

വീടിന്റെ പരിസരത്തു അന്വേഷിച്ചിട്ടു കുട്ടിയെ കണ്ടെത്തുവാൻ സാധിക്കാതെ വന്നതോടെ വീട്ടുകാർ പോലീസിൽ അറിയിച്ചു. വാർത്ത അറിഞ്ഞയുടൻ പോലീസ് ഉണർന്നു പ്രവർത്തിച്ചു. നാടെങ്ങും അന്വേഷണമായി.. പോലീസും നാട്ടുകാരും ചേർന്ന് നാട് അരിച്ചു പെറുക്കി. തോടുകളിലും, അടുത്തുള്ള കിണറിലും, കുളങ്ങളിലും പരിശോധിച്ചു .. കുട്ടിയുടെ പൊടിപോലുമില്ല. .. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടു പോയതാണെന്നോ എന്നും സംശയിച്ചു, അതിനുള്ള അന്വേഷണവും തുടങ്ങിയിരുന്നു.

കുട്ടിയ കാണ്മാനില്ല എന്ന പരസ്യം ഫേസ്ബുക്കിലും വാട്ട്സ് ആപ്പിലും പ്രചരിച്ചു.. കുട്ടിക്ക് വേണ്ടി പ്രതേക പ്രാർഥകളും നടത്തി.. എന്നാൽ ഈ കോലാഹലമെല്ലാം നടക്കുമ്പോൾ കാണാതായ കുട്ടി ഇതൊന്നുമറിയാതെ സുഖനിദ്രയിലായിരുന്നു. അതും സ്വന്തം വീടിന്റെ തൊട്ടടുത്തുള്ള വീടിന്റെ പോർച്ചിൽ കിടന്നിരുന്ന കാറിന്റെ അടിയിൽ കിടന്നു കുട്ടി സുഖമായി ഉറങ്ങി..

പാറത്തോട് പാലപ്ര, ചിറഭാഗത്തു താമസിക്കുന്ന ചെമ്പകശേരി നിജി ഭാസ്‌കരന്റെ മകൻ നിരോഷാണ് കഥയിലെ കൊച്ചുവില്ലൻ.. സംഭവം ഇങ്ങനെ : ശനിയാഴ്ച വീട്ടിലിരുന്ന ടിവി കാണുകയായിരുന്നു കുട്ടി. ആ സമയത്തു കനത്ത മഴയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് ആകാശം ഇരുണ്ടുമൂടി. പിന്നാലെ ഇടിമിന്നലും ഉണ്ടായി. മിന്നൽ കണ്ടതോടെ കുട്ടിയോട് ടിവി നിര്‍ത്തിവയ്ക്കാന്‍ അമ്മ പറഞ്ഞു. ഇതോടെ അമ്മയോട് പിണങ്ങി കുട്ടി പുറത്തേക്കു പോവുകയായിരുന്നു.

സ്വതവേ കുറച്ചു വാശിയുള്ള നിരോഷ് അമ്മയെ ഒരു പാഠം പഠിപ്പിക്കുവാൻ അടുത്തവീട്ടിലെ കാറിന്റെ അടിയിൽ കയറിക്കിടന്നു ഒളിച്ചിരിക്കുവാൻ ശ്രമിച്ചു . കുറച്ചു കഴിയുമ്പോൾ ഇറങ്ങി ചെല്ലുവാനായിരുന്നു പ്ലാൻ എങ്കിലും, കുട്ടി കാറിന്റെ അടിയിൽ കിടന്നു ഉറങ്ങിപ്പോയി. നീണ്ട നാല് മണിക്കൂറുകളാണ് കുട്ടി കാറിന്റെ അടിയിൽ കിടന്നു ഉറങ്ങിപോയതു.

അല്പസമയം കഴിഞ്ഞും കുട്ടിയെ കാണാതെ വന്നതോടെ അമ്മ തിരക്കിയിറങ്ങി. വീട്ടുകാർ കുട്ടിയെ പരിസരത്തെല്ലാം അന്വേഷിച്ചുവെങ്കിലും കാറിന്റെ അടിയിൽ കിടന്നിരുന്ന കുട്ടിയെ കണ്ടെത്തുവാനായില്ല. അതോടെ പരിഭ്രാന്തരായ വീട്ടുകാർ പോലീസിൽ പരാതിപ്പെടുകയായിരുന്നു ..

നീണ്ട ഉറക്കമെല്ലാം കഴിഞ്ഞു വൈകിട്ട് ആറുമണിയോടെ കാറിന്റെ അടിയിൽ നിന്നും നിരോഷ് പുറത്തിറങ്ങിയപ്പോൾ കാണുന്നത് വീട് നിറയെ ആളുകളും, ബഹളവും കരച്ചിലും മറ്റും. എന്താണ് സംഭവം എന്നറിയാതെ അന്തം വിട്ടു നിന്ന കുട്ടിയ ‘അമ്മ ഓടിയെത്തി വാരിപ്പുണർന്നു.. എന്തായാലും വീട്ടുകാരെയും നാട്ടുകാരെയും പോലീസിനെയും മുൾമുനയിൽ നിർത്തിയ ആ കൊച്ചു കുസൃതിയെ കണ്ടുകിട്ടിയപ്പോൾ എല്ലാവരും ആശ്വാസത്തോടെ പറഞ്ഞു ” പറ്റിച്ചല്ലോടാ കാന്താരി നീ ഞങ്ങളെ ..”.

അപ്പോഴും ഒരു കാര്യത്തിൽ എല്ലാവര്ക്കും ആശ്വാസം തോന്നി. കുട്ടി അടിയിൽ കിടക്കുന്നതറിയാതെ കാർ മുന്നോട്ടെടുത്തിരുന്നെങ്കിൽ സ്ഥിതി എന്താകുമായിരുന്നു.. ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (11 minutes ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (24 minutes ago)

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (6 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (6 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (7 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (7 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (7 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (7 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (7 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (8 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (8 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (8 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (8 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (11 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (11 hours ago)

Malayali Vartha Recommends