Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..

ആരാധന കൊണ്ട് അല്‍പം ആവേശം കൂടിപ്പോയി പക്ഷെ ഞാന്‍ കാത്തിരുന്ന ആ വിളി വന്നു; ലാലേട്ടന്‍ എന്നോടു ക്ഷമിച്ചിരിക്കുന്നു; ‘വില്ലന്‍’ പകര്‍ത്തി വെട്ടിലായ ജോബിഷിന് പറയാനുള്ളത്

29 OCTOBER 2017 02:12 PM IST
മലയാളി വാര്‍ത്ത

More Stories...

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....

മാനസിക സന്തോഷവും വ്യവഹാരങ്ങളിൽ വിജയവും! ധനു രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും

റിലീസിംഗ് ദിവസം തന്നെ മോഹന്‍ലാല്‍ ചിത്രം വില്ലന്‍ ഫോണില്‍ പകര്‍ത്തിയതാണ് ജോബിഷ് എന്ന യുവാവിനെ പ്രശസ്തനാക്കിയത്. തിയറ്ററില്‍ നിന്നും സിനിമ മൊബൈലില്‍ പകര്‍ത്തുന്നത് കുറ്റമായിരിക്കെയാണ് ജോബിഷ് ആരാധന മൂത്ത് ഈ കടുംകൈ ചെയ്തത്. മലയോരമേഖലയായ ശ്രീകണ്ഠപുരം പഞ്ചായത്തിലെ ചെമ്പന്തൊട്ടിയെന്ന കര്‍ഷക ഗ്രാമത്തിലെ ജോബിഷ് തകിടിയേല്‍ (33) ഇപ്പോള്‍ സന്തോഷവാനാണ്.

ഇഷ്ടതാരത്തിന്റെ കാരുണ്യത്താല്‍ കേസില്‍ നിന്ന് ഒഴിവായിക്കിട്ടിയതു മാത്രമല്ല, സന്തോഷത്തിന്റെ കാരണം. തന്റെ ആരാധനയെക്കുറിച്ചു ലാലേട്ടന്‍ അറിഞ്ഞല്ലോ, തന്നെക്കുറിച്ചു ലാലേട്ടന്‍ ആരോടൊക്കെയോ സംസാരിച്ചല്ലോ എന്നൊക്കെ ആലോചിക്കുമ്പോള്‍, താരത്തിനു നേരിട്ടു കൈകൊടുത്ത പോലുള്ളൊരു ത്രില്ല്.

മോഹന്‍ലാലിന്റെ പുതിയ പടം ‘വില്ലന്‍’ റിലീസ് ദിവസം ആദ്യഷോയ്ക്കിടെ മൊബൈലില്‍ പകര്‍ത്തിയതിനാണു ജോബിഷിനെ വെള്ളിയാഴ്ച രാവിലെ എട്ടരയോടെ കണ്ണൂര്‍ സവിതാ തിയറ്ററില്‍ നിന്നു ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ‘ലാലേട്ടന്‍ ക്ഷമിച്ചതായി’ തിരുവനന്തപുരത്തു നിന്ന് ഉച്ച തിരിഞ്ഞ് അറിയിപ്പു കിട്ടിയതോടെ പൊലീസ് കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു.

ആ ദിവസത്തെക്കുറിച്ചു ജോബിഷ് പറയുന്നു: ‘ലാലേട്ടന്റെ എല്ലാ പടവും റിലീസ് ദിവസം ആദ്യത്തെ ഷോ തന്നെ കാണും. കഴിഞ്ഞ? 18 കൊല്ലമായുള്ള ശീലമാണ്. 2000 ജനുവരി 26നു ‘നരസിംഹം’ കണ്ട ശേഷം ഇതുവരെ ലാലേട്ടന്റെ ഒരു പടവും ആദ്യത്തെ ഷോ കാണാതിരുന്നിട്ടില്ല.

അക്കാലത്തു കണ്ണൂര്‍ ടൗണില്‍ മാത്രമേ റിലീസ് ഉണ്ടാവൂ. അങ്ങനെയാണു കണ്ണൂരിലേക്കു വരാന്‍ തുടങ്ങിയത്. ഇപ്പോള്‍ തളിപ്പറമ്പിലും പടങ്ങള്‍ റിലീസ് ചെയ്യാറുണ്ട്. എന്നാലും കണ്ണൂരില്‍ വന്നു പടം കാണാനാണ് ഇഷ്ടം. അടുത്ത കാലത്തായി രാവിലെ ഏഴു മണിക്കോ എട്ടോ മണിക്കോ ഒക്കെ ആദ്യ ഷോ തുടങ്ങും. തലേ ദിവസം തന്നെ ഫാന്‍സ് അസോസിയേഷന്‍കാരുമായി ബന്ധപ്പെട്ടു സമയം അറിഞ്ഞു വയ്ക്കും.

പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങും. മാരുതി സര്‍വീസ് സെന്ററിലാണു ജോലി. ലാലേട്ടന്റെ പടം ഇറങ്ങുന്ന ദിവസം ജോലിക്കു പോവില്ല. എനിക്കു ലാലേട്ടനോടുള്ള ആരാധനയെപ്പറ്റി വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം അറിയാം. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍കാര്‍ക്കും അറിയാം.

‘വില്ലന്‍’ ഇറങ്ങാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. രാവിലെ എട്ടു മണിക്കുള്ള ഷോ കാണാന്‍ ചെമ്പന്തൊട്ടിയിലെ വീട്ടില്‍ നിന്നു പുലര്‍ച്ചെ ആറിന് ഇറങ്ങി. ഫാന്‍സ് അസോസിയേഷന്‍കാരില്‍ നിന്നാണു ടിക്കറ്റ് കിട്ടിയത്. പടം തുടങ്ങിയപ്പോള്‍ തിയറ്ററില്‍ വലിയ ആര്‍പ്പു വിളിയും ബഹളവുമായിരുന്നു.

സ്‌ക്രീനില്‍ ലാലേട്ടന്റെ എന്‍ട്രി വന്നപ്പോള്‍ ആവേശം നിയന്ത്രിക്കാനായില്ല. ആളുകള്‍ പൂക്കള്‍ വാരി വിതറുന്നതും മറ്റും ആവേശത്തോടെ മൊബൈലില്‍ പകര്‍ത്തിയതാണ്. പടം പകര്‍ത്തുകയാണെന്ന് ആര്‍ക്കോ സംശയം തോന്നി. അങ്ങനെയാണു പൊലീസൊക്കെ വന്നത്. മോഹന്‍ലാലിനോടുള്ള ആരാധന കൊണ്ടു ചെയ്തതാണെന്നു പൊലീസുകാര്‍ക്ക് ആദ്യമേ മനസ്സിലായി. അവര്‍ മാന്യമായാണു പെരുമാറിയത്.

എന്റെ ഫോണ്‍ പരിശോധിച്ചപ്പോഴും അവര്‍ക്കു കാര്യം മനസ്സിലായിരുന്നു. എങ്കിലും വിതരണക്കാരില്‍ നിന്നു പരാതി കിട്ടിയിട്ടുള്ളതിനാല്‍ പരാതി പിന്‍വലിക്കാതെ എന്നെ വിടാന്‍ പറ്റില്ലല്ലോ. പൊലീസുകാര്‍ സംവിധായകനെ ഫോണില്‍ വിളിച്ചു സംസാരിക്കുന്നുണ്ടായിരുന്നു. സംവിധായകന്‍ ലാലേട്ടനോടു സംസാരിച്ചിട്ടു തീരുമാനം അറിയിക്കാമെന്നു പറഞ്ഞതായി അറിഞ്ഞു.

എനിക്കു ടെന്‍ഷനൊന്നും ഉണ്ടായിരുന്നില്ല. തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ. ആരാധന കൊണ്ട് അല്‍പം ആവേശം കൂടിപ്പോയതാണ്. ലാലേട്ടന്‍ ക്ഷമിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. അങ്ങനെ ലാലേട്ടന്റെ തീരുമാനവും കാത്ത് അഞ്ചാറു മണിക്കൂര്‍ ഞാന്‍ പോലീസ് സ്‌റ്റേഷനില്‍ ഇരുന്നു. ഒടുവില്‍ ഉച്ച കഴിഞ്ഞ് ഞാന്‍ കാത്തിരുന്ന ആ വിളി വന്നു: ലാലേട്ടന്‍ എന്നോടു ക്ഷമിച്ചിരിക്കുന്നു! അപ്പോള്‍ തോന്നിയ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ. കേസില്‍ നിന്നു രക്ഷപ്പെട്ടതിലല്ല, ലാലേട്ടന്‍ എനിക്കു വേണ്ടി ഇടപെട്ടതിലായിരുന്നു സന്തോഷം’. ഇത്ര വലിയ ആരാധകനായിട്ടും ലാലേട്ടനെ ശരിക്കൊന്നു കാണാന്‍ കഴിഞ്ഞിട്ടെല്ലെന്ന വിഷമം ജോബിഷില്‍ ഇപ്പോഴും അവശേഷിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (17 minutes ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (30 minutes ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (47 minutes ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (51 minutes ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (1 hour ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (1 hour ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (7 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (8 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (8 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (8 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (8 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (9 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (9 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (9 hours ago)

Malayali Vartha Recommends