മോഡി കണ്ണന്താനത്തെ കൈവെടിഞ്ഞില്ല... കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് രാജ്യസഭാ സീറ്റ് നല്‍കി; രാജസ്ഥാനില്‍ നിന്നുമാണ് രാജ്യസഭാ സീറ്റ് ഒരുക്കിയത്

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് രാജ്യസഭാ സീറ്റ്. രാജസ്ഥാനില്‍ നിന്നുമാണ് കണ്ണന്താനത്തിന് രാജ്യസഭാ സീറ്റ് നല്‍കിയത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അറിയിച്ചതാണ് ഇക്കാര്യം. നരേന്ദ്ര മോഡി മന്ത്രിസഭയുടെ അവസാന മന്ത്രിസഭാ പുനസംഘടനയിലാണ് അല്‍ഫോണ്‍സ് കണ്ണന്താനം മന്ത്രിയായത്.
കേന്ദ്ര ഐ.ടി, ടൂറിസം, സാംസ്‌കാരിക വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്രസഹമന്ത്രിയാണ് അല്‍ഫോണ്‍സ് കണ്ണന്താനം. കഴിഞ്ഞ മാസം നടന്ന മന്ത്രിസഭാ പുനസംഘടനയില്‍ അപ്രതീക്ഷിതമായാണ് കണ്ണന്താനം മന്ത്രിയായത്. കണ്ണന്താനത്തിന്റെ സ്ഥാനലബ്ധി സംസ്ഥാന ബി.ജെ.പി നേതൃത്വം പോലും പ്രഖ്യാപനത്തിന് ശേഷമാണ് അറിഞ്ഞത്. കേന്ദ്ര നേതൃത്വവുമായുള്ള അടുപ്പമാണ് കണ്ണന്താനത്തെ മന്ത്രി പദവിയില്‍ എത്തിച്ചത്.
https://www.facebook.com/Malayalivartha
























