ഹാദിയ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയില്‍

ഹാദിയ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയില്‍. കേസ് ഇന്ന് കോടതി പരിഗണിക്കും. കേസില്‍ എന്‍ ഐ എ അന്വേഷണ ഉത്തരവിനെതിരെ ഹാദിയയുടെ ഭര്‍ത്താവായിരുന്ന ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് പരിഗണിക്കുന്നത്.
കേസില്‍ എന്‍ ഐ എ അന്വേഷണം ആവശ്യമുണ്ടോ, ഹദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം റദ്ദാക്കാന്‍ ഹൈ കോടതിക്ക് അധികാരമുണ്ടോ എന്നീ വിഷയങ്ങളില്‍ കോടതി വാദം കേള്‍ക്കും. വിവാഹം ഹൈക്കോടതി റദ്ദാക്കിയതിന്റെ നിയമസാധുത വിശദമായി പരിശോധിക്കുമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി വ്യക്തമാക്കിയിരുന്നു. ഹാബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ച് വിവാഹം റദ്ദാക്കാന്‍ എങ്ങനെ കഴിയുമെന്നും കോടതി ചോദിച്ചിരുന്നു.
https://www.facebook.com/Malayalivartha
























